Friday, February 7, 2025
Homeകേരളംഎഴുത്തമ്മക്ക് ജന്മനാടിന്റെ ആദരം

എഴുത്തമ്മക്ക് ജന്മനാടിന്റെ ആദരം

സുഗതകുമാരിയുടെ നവതി ആഘോഷങ്ങൾക്ക് ജന്മനാടായ ആറന്മുളയിൽ തുടക്കമായി

പത്തനംതിട്ട: പൈതൃകങ്ങളെ നെഞ്ചിലേറ്റി ഒരു മനുഷ്യായുസു മുഴുവൻ പ്രകൃതിക്ക് വേണ്ടി പോരാടിയ സുഗതകുമാരിക്ക് സ്വന്തം പൈതൃക മാതൃ ഗ്രാമമായ ആറന്മുളയുടെ സമാദരം.

പൂമാല കൊണ്ടലങ്കരിച്ച സുഗതകുമാരിയുടെ ചിത്രത്തിന് മുമ്പിൽ ഭദ്രദീപം കൊളുത്തിയും പുഷ്പാർച്ചന നടത്തിയുമാണ് പരിപാടികൾ സമാരംഭിച്ചത്. കുട്ടികൾക്ക് വേണ്ടി സുഗത പരിചയ ശില്പശാല,സുഗത കവിതാലാപനം, ഉപന്യാസരചന തുടങ്ങി വിവിധങ്ങളായ പരിപാടികളോടെയാണ് സുഗതോത്സവത്തിന് തുടക്കമിട്ടത്

ആറന്മുള ശ്രീ വിജയാനന്ദ വിദ്യാപീഠം അങ്കണത്തിൽ നടന്ന സുഗത പരിചയം ശില്പശാല കേന്ദ്രകാബിനറ്റ് മുൻപ്രിൻസിപ്പൽ സെകട്ടറി ടി. കെ.എ നായർ ഉൽഘാടനം ചെയ്തു.

മരങ്ങൾ വെച്ചു പിടിപ്പിക്കുന്നതിലൂടെ മാത്രമേ കാലാവസ്ഥ വ്യതിയാനത്തെ നേരിടാനാവൂ എന്ന് ഉൽഘാടന പ്രസംഗത്തിൽ ടി കെ എ നായർ വ്യക്തമാക്കി. മരം ഒരു വരമാണ്. പ്രകൃതിയുടെ പ്രസാദമാണ്. ആഗോളതാപനത്തിന് മറുപടി മരം മാത്രം.

സുഗതകുമാരി എഴുതിയ മരത്തിന്സ്തുതി എന്ന കവിത നാടിന്റെ ഹൃദയ വികാരവും ഹൃദയത്തുടിപ്പും ഉൾക്കൊള്ളുന്നു. സൈലന്റ് വാലിയിൽ നടന്ന ധീരോദാത്തമായ പ്രക്ഷോഭം വരുംതലമുറക്ക് പ്രേരണയും പ്രചോദനവുമാണ്. അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതി ക്ഷോഭങ്ങൾ നമ്മെ വളരെയേറെ ഉൽക്കണ്ഠകുലരാക്കുന്നു. പൂർണ്ണ സമർപ് ണ ത്തോടെ പ്രകൃതിക്ക് വേണ്ടി എന്തു കഷ്ട നഷ്ടങ്ങളും സഹിക്കാൻ സമൂഹം തയ്യാറാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

സ്വാഗതസംഘം ചെയർമാൻ പി ഐ ഷെറീഫ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ദിലീപ് കുമാർ സ്വാഗതം പറഞ്ഞു. മുൻ ഗവർണ്ണർ കുമ്മനം രാജശഖരൻ, വിക്ടർ ടി തോമസ്, കെ കെ സുധാകരൻ, അഞ്ജലി ദേവി , Dr. എം എ കബീർ തുടങ്ങിയവർ പ്രസംഗിച്ചു.

സുഗത സ്മൃതിയിൽ തൈകൾ നട്ടു

പത്തനംതിട്ട:സുഗതകുമാരിയുടെ നവതി സ്മൃതി ഉണർത്തി ആറമ്മുള വിജയാനന്ദ വിദ്യാ പീഠം അങ്കണത്തിൽ ഫല വൃക്ഷ തൈകൾ നട്ടു.

കേന്ദ്രകാബിനറ്റ് മുൻപ്രിൻസിപ്പൽ സെകട്ടറി ടി. കെ.എ നായർ പ്ളാവിൻ തൈയ്യും പി ഇ ഷെറീഫ് മുഹമ്മദ് മാവിൻ തൈയ്യും കുമ്മനം രാജശേഖരൻ നെല്ലി മരവും ‘ആണ് നട്ടത്.

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന സുഗത സൂക്ഷ്മ വനം പദ്ധതിയുടെ ഭാഗമായി വിജയാനന്ദ വിദ്യാ പീഠത്തിൽ 90 വിദ്യാർത്ഥികൾ 90 ഫല വൃക്ഷ തൈകൾ നട്ട് നനച്ച് സംരക്ഷിക്കും

വിജയാനന്ദ വിദ്യാപീഠം ചെയർമാൻ അജയ കുമാർ വല്ലുഴത്തിൽ , Advo ബാലകൃഷ്ണൻ , എം എ കബീർ , ദിലീപ്തു കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു

RELATED ARTICLES

1 COMMENT

  1. ഒരു ഓണക്കവിത പ്രസിദ്ധീകരിച്ചിട്ടുണ്ട്.. കുറച്ചു നാൾ മുൻപായിരുന്നു.. ഇനി രചനകൾ തരേണ്ടത് എവിടെയാ..?

    ജനീഷ്. പി.

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments