Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
മലപ്പുറത്ത് എളങ്കൂരിൽ യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ ഭർത്താവ് അറസ്റ്റിൽ | മലയാളിമനസ്സ്
Friday, October 23, 2026
Homeകേരളംമലപ്പുറത്ത് എളങ്കൂരിൽ യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ ഭർത്താവ്...

മലപ്പുറത്ത് എളങ്കൂരിൽ യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ ഭർത്താവ് അറസ്റ്റിൽ

മലപ്പുറത്ത് എളങ്കൂരിൽ യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിഷ്ണുജയുടെ ഭർത്താവ് പ്രഭിൻ പൊലീസ് കസ്റ്റഡിയിലായി.മഞ്ചേരി പൊലീസ് ആണ് പ്രഭിനെ കസ്റ്റഡിയിലെടുത്തത്.

വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജ മരിച്ചത്.വിഷ്ണുജയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു. വിഷ്ണുജയെ സൗന്ദര്യം കുറവെന്ന് പറഞ്ഞു ഭർത്താവ് പീഡിപ്പിച്ചിരുന്നു. സ്ത്രീധനം നൽകിയത് കുറവെന്നും പറഞ്ഞു പീഡിപ്പിച്ചു. ജോലി ഇല്ലെന്നും പറഞ്ഞ് വിഷ്ണുജയെ പീഡിപ്പിച്ചിരുന്നു. ഭർത്താവിന്റെ ബന്ധുക്കൾ കൂട്ട് നിന്നെന്നും ആരോപണം ഉന്നയിച്ച് വിഷ്ണുജയുടെ കുടുംബം.

വിഷ്ണുജയുടെ മരണത്തിൽ ഭർത്താവിനും കുടുംബത്തിനും എതിരെ നടപടി വേണം എന്ന് ആവശ്യം ഉന്നയിച്ച് കുടുംബം. ഭർതൃവീട്ടിൽ പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജ (25) മരിച്ചത് വ്യാഴാഴ്ചയാണ്. 2023 മെയിലാണ് വിഷ്ണുജയും എളങ്കൂർ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത്

വിഷ്ണുജയെ നിരന്തരമായി ഭർതൃ വീട്ടുകാർ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും അതാണ് പെൺകുട്ടിയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്നും വിഷ്ണുജയുടെ കുടുംബം പറഞ്ഞു. ഇന്നലെ രാത്രി വിഷ്ണുജയുടെ കുടുംബത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വിഷ്ണുജയുടെ മരണത്തിൽ മഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

1 COMMENT

  1. നിയമം ഉണ്ടായിട്ട് എന്താണ് കാര്യം സ്ത്രീപീഡനവും സ്ത്രീധനം മരണവും വർദ്ധിച്ചു വരുന്നതല്ലാതെ കുറയുന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ