Saturday, June 13, 2026
Homeഅമേരിക്കഗ്രാമശ്രീ (കവിത) ✍ ഷീല സജീവൻ

ഗ്രാമശ്രീ (കവിത) ✍ ഷീല സജീവൻ

പുടമുറി വേളി കഴിഞ്ഞു നവോഢയായ്
പുലരൊളിയെത്തി കിഴക്കുദിക്കിൽ
പ്രകൃതിയെ
പ്രണയോപഹാരമണിയിക്കാൻ
പവനുരുക്കുന്നു പ്രഭാത സൂര്യൻ

ഇരുകൈക്കുടന്നയിൽ പൂക്കൂടയേന്തി
വരവേൽക്കാനണയുന്നു കുടമുല്ലകൾ
തൊടിയിലെ ചേമന്തിപ്പൂവിന്റെ കാതിൽ
പ്രണയഗീതം പാടും ഭ്രമരവൃന്ദം

ഉഷ പൂജാ ദർശന സുകൃതം നുകരുന്നു
ഉടയാട ഞൊറിയുന്നു വെൺമേഘവും
കളനൂപുരങ്ങൾ കിലുക്കിവന്നെത്തിയ
കുയിലുകൾ പാടും പ്രഭാതഗീതം

തെളിനീരൊഴുകുന്നൊരരുവിയിൽ
ചേലോടെ
മുഖകാന്തി നോക്കുന്നു ഗ്രാമസന്ധ്യ.
കൂവളത്തില നുള്ളി കൂന്തലിൽ ചൂടിയ
കുവലയ മിഴിമാർ തൻ ചിരികിലുക്കം

അരയാലിന്നിലകളിൽ പരിമൃദു
പവനൻ
കവിതകൾ താളത്തിലാലപിപ്പൂ
കൊയ്ത്തു കഴിഞ്ഞൊരു പാടത്തു-
പുന്നെല്ലിൻ
കതിർമണി തിരയും കപോതങ്ങളും
പച്ചപുതച്ചൊരാ പുൽമേട്ടിലങ്ങിങ്ങായ്
മേയുന്ന പൂവാലിപൈക്കളുണ്ട്

അനുഭൂതി ധന്യമാം അസുലഭ നിർവൃതി
അകതാരിൽ കുളിർമഴ പെയ്തിടുന്നു
ഇനിയൊരു ജന്മമീ ഭൂമിയിൽ വന്നൊന്ന്
പിറവിയെടുക്കാൻ കൊതിച്ചുപോയ്
ഞാൻ.

ഷീല സജീവൻ✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com