ആവണിപ്പുലരിയെ വരവേൽക്കാൻ
മാനസക്കോവിലാകെയുണരുന്നു
പൂക്കൾചേർത്തു കളമൊരുക്കീടുവാൻ
മാനവർ മുദാ കാത്തിരിക്കുന്നിതാ
ഓർമ്മതൻപൂക്കളൊക്കെ വിടരുന്നു
ഒത്തൊരുമിച്ച ഭൂതകാലത്തിലായ്
ഊഞ്ഞാലാടിരസിച്ചൊരാ മേളവും
കൂട്ടരൊത്തു കളിച്ച ദിനങ്ങളും
പിച്ചി ,മുല്ല, അരിപ്പച്ചയൊക്കെയും
വീണ്ട, കോളാമ്പി,മുക്കുറ്റിപ്പൂക്കളും
കൂടയിൽ നിറച്ചോടിനടന്നുള്ള
ഊഷ്മളസ്നേഹസല്ലാപനാളുകൾ
വീണ്ടുമെന്നുന്നു പൊന്നോണനാളുകൾ
ഉള്ളതിൽ തൃപ്തരായിരുന്നീടണം
നന്മതൻ നറുഗന്ധംപരത്തുവാൻ
ഉള്ളറിഞ്ഞു നാമാഗ്രഹിച്ചീടണം.
ഉള്ളിലേക്കു മിഴികൾ പായിക്കണം
ബാഹ്യലോകത്തെ നന്നായറിയണം
ആഗമിക്കുന്ന പൊൻസുദിനങ്ങളെ
ആസ്വദിച്ചിടാനാകട്ടെ,യേവർക്കും .




സുന്ദമായ ഓണക്കവിത✍️🤝 ഓണാശംസകൾ🏵️🌹❤️🥰
, നന്നായി എഴുതി
സുന്ദരമായ കവിത