Sunday, August 2, 2026
Homeഅമേരിക്കമാലാഖ (കവിത) ✍ രാഹുൽ രാധാകൃഷ്ണൻ

മാലാഖ (കവിത) ✍ രാഹുൽ രാധാകൃഷ്ണൻ

മാലാഖമാർ ഭൂമിയിൽ
വരാറുള്ളത് ഉഷ്ണക്കാലത്ത്
അവർക്ക് ചിറകുകൾ ഇല്ല
ദിവ്യമാം പ്രഭാവലയങ്ങൾ ഇല്ല,
അവരിൽ പലരും നോവുന്ന
ഹൃദയങ്ങളിൽ രാപ്പാർക്കും,
ഈയടുത്ത്, എൻ്റെടുത്തും വന്നിരുന്നു
ഒരു മാലാഖ,
തെളിച്ചമുള്ള അവളുടെ കണ്ണിൽ
സ്നേഹത്തിൻ്റെ വെളിച്ചം ഞാൻ
കണ്ടൂ!❤️

തെളിച്ചമുള്ള കാഴ്ചകൾ കാണാൻ
ഇമ്പമുള്ള ഓർമകൾ നേടാൻ,
ഈ മാലാഖയെ ഞാൻ നെഞ്ചില്
ചേർത്തുവയ്ക്കും!❤️

നിൻ്റെ കൈപിടിച്ച്
നടക്കുമ്പോൾ,
ഭൂമിയിലും വസന്തം സ്വർഗത്തിന്
തുല്യം
നീ മൊഴിയുമ്പോൾ
പ്രേമം സാർവത്രികമായ ഒരു
ആകാശഗംഗ
നിന്നോടൊപ്പം, ഞാൻ ഒഴുകട്ടെ
നിന്നിൽ ആലിയട്ടെ!!❤️

രാഹുൽ രാധാകൃഷ്ണൻ ✍️

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ