മനസ്സിലെ നൊമ്പരം ബാക്കിയാക്കീ
ആ കോകിലനാദം മറഞ്ഞുപോയി
മൗനമായ് വിതുമ്പുന്ന
മണിവീണാതന്ത്രികൾ
മധുരമാം രാഗം മറന്നു പോയി..
കാലചക്രത്തിൻ ഭ്രമണപഥങ്ങളിൽ
ആ പൊൻമുരളികയും
പൊട്ടിത്തകർന്നുപോയ്
സ്വർണ്ണമുകിലിന്റെ
തേരേറി വന്നൊരാ
മൗനരാഗപ്പൈങ്കിളിയും
പറന്നുപോയ്..
ഈശ്വരന്റെ വരദാന
മല്ലവർ
വാഗീശ്വരി തന്നെ
ഊഴിയിൽ പിറന്നതാം
മലർക്കൊടിപോലെ മണ്ണിൽ
വിടർന്നൊരു
വാസന്തപഞ്ചമി
ത്തിങ്കളുമണഞ്ഞുപോയ്..




🙏