പൂവേ പൊലി പൊലി പൂവേ
പൂവേ പൊലി പൊലി പൂവേ…
ചിങ്ങനിലാവ് ചിരിച്ചു പാരിൽ
പൊന്നോണത്തുമ്പികൾ പാറിവന്നു.
അത്തപ്പൂക്കാലമൊരുക്കാൻ ഞങ്ങൾ
മുറ്റത്തു തിടുക്കത്തിൽ ഓടിയെത്തി…
തുമ്പയും തുളസിയും ചെമ്പരത്തിയും
മഞ്ഞമന്ദാരവും ചേർത്തുവെച്ചു.
പൂക്കളം കാണാൻ മനോഹരമായി
മുറ്റത്തു വൃത്തങ്ങൾ കോറിയിട്ടു…
പൂവേ പൊലി പൊലി പൂവേ
പൂവേ പൊലി പൊലി പൂവേ…
മാവേലിമന്നന്റെ വരവറിച്ചു
മാറിൽ കുളിർമഴ പെയ്തിറങ്ങി.
ഓണക്കോടിയുടുത്ത് കൈകോർത്തു
ഞങ്ങൾ
ഓണപ്പാട്ടുകൾ പാടിനടന്നു…
നാരങ്ങയും മാങ്ങയും അമ്പഴവും
അച്ചാറുമായിട്ട്
ഇലയിട്ടു സദ്യ വിളമ്പി അമ്മ,
ഉണ്ണികളും മുതിർന്നവരും ഒന്നിച്ചിരുന്ന്
ഉറക്കെ വിളിച്ചു
പൂവേ പൊലി പൊലി പൂവേ
പൂവേ പൊലി പൊലി പൂവേ…
മാവേലി നാടുവാഴും കാലം
മാനുഷ്യരെല്ലാം ഒന്നു പോലെ ആക്കാലം
നമ്മൾ ഹൃദയത്താൽ ഓർത്താഘോഷം
തീർത്തു.
പൂവേ പൊലി പൊലി പൂവേ…
പൂവേ പൊലി പൊലി പൂവേ…




മനസ്സിൽ കുളിർമഴ പെയ്യിക്കുന്ന ഓണഓർമ്മകൾ ആണ് പൊന്നോണ കാറ്റ് എന്ന കവിതയിലൂടെ കവി കുറിച്ചത്🥰 നല്ല വരികൾ✍️ ഓണാശംസകൾ🏵️🌹❤️