Tuesday, August 25, 2026
Homeഅമേരിക്കജൂണോർമ്മകൾ (കവിത) ✍ ശ്രീ മിഥില

ജൂണോർമ്മകൾ (കവിത) ✍ ശ്രീ മിഥില

ശ്രീ മിഥില

പുത്തനുടുപ്പിൻ മണവും
പുസ്തകത്താളിന്റെ ചൂടും
പൊയ്പ്പോയ സ്വപ്നവും
മായാത്ത ഓർമയായ് മാറി

മഴയിൽക്കുതിർന്ന മഷിത്തണ്ടുകൾ,
ചെളിവെള്ളമൊഴുകുമാ വഴിത്താരകൾ,
വേലിച്ചെടിയിലെ
കാട്ടുപൂക്കൾ,
നറുമണം നിറയുന്നോരോർമ്മകളായ്

വള്ളിപൊട്ടിപ്പോയ പാദുകവും
മഴയിലലിഞ്ഞൊരാ കണ്ണുനീരും
സാന്ത്വനമേകുന്ന സോദരിയും
ഹൃത്തിലുദിക്കുന്നു ഹർഷമോടെ

നനഞ്ഞപാവാടയും പുസ്തകവും
അക്ഷരംമാഞ്ഞൊരാകൽഫലകം
അമ്മയന്നൂട്ടിയ പ്രാതലുമിന്നെന്റെ
ജൂൺമാസ ഓർമ്മകളായിമാറി

ശ്രീ മിഥില✍

RELATED ARTICLES

1 COMMENT

  1. ജോൺ മാസാ ഓർമ്മകൾ എല്ലാവർക്കും ഒരു നോവാണ്. നല്ല അവതരണം

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ