Sunday, August 9, 2026
Homeഅമേരിക്കഓഗസ്റ്റ് 9 - 'ലോക ആദിവാസി ദിനം' ✍️ലാലു കോനാടിൽ

ഓഗസ്റ്റ് 9 – ‘ലോക ആദിവാസി ദിനം’ ✍️ലാലു കോനാടിൽ

ആദിവാസികളുടെ സമസ്‌ത മേഖലയിലുള്ള വികസനവും ഉന്നമനവും
കണക്കിലെടുത്താണ്‌ ഓഗസ്‌റ്റ്‌ ഒൻപത് അന്തർ ദേശീയ ആദിവാസിദിനമായി
പ്രഖ്യാപിച്ചത്‌… ലോകമെമ്പാടുമുള്ള 300 ദശലക്ഷം ആദിവാസികള്‍
70 രാജ്യങ്ങളിലായി വസിക്കുന്നു…

എന്നാൽ പേരിന് ഒരു ദിനം എന്നതിനപ്പുറം അന്താരാഷ്‌ട്ര ദിനാചരണമോ ഒന്നും തന്നെ നടത്താതെ ഈ ദിനത്തെ അവഗണിച്ചു വരുന്നതാണ് കാലങ്ങളായി കണ്ടുവരുന്നത്…

തിരുവനന്തപുരം മുതൽ കാസർകോഡ് വരെ കേരളം ഒറ്റ നഗരമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്തും ഗിരി നിരകൾക്ക് താഴെ വന്യജീവികൾക്ക് നടുവിൽ പെരുമഴയത്തു കഴിയുന്ന വലിയൊരു വിഭാഗം ഉണ്ട് എന്ന
ഓർമ്മകളെങ്കിലും മരിക്കാതിരിക്കട്ടെ..

ലോകമെമ്പാടും അവശേഷിക്കുന്ന ആദിവാസികളുടെ അതിജീവനത്തിനായി എല്ലാ വർഷവും ഓഗസ്റ്റ് 9നാണ് ഐക്യാരാഷ്ട്രസഭ ആദിവാസിദിനമായി
ആചരിക്കാറുള്ളത്..

1982 ആഗസ്റ്റ് 9 നാണ് ഐക്യരാഷ്ട്രസഭ ആദ്യമായി ഗോത്രപ്രശ്നം ചർച്ച ചെയ്തത്.. ഇതിൻ്റെ ഓർമ്മയ്ക്കായാണ് 1994 മുതൽ എല്ലാ വർഷവും ആഗസ്റ്റ് 9 ലോക ആദിവാസി ദിനമായി ആചരിക്കുന്നത്..

ഇന്ത്യയിൽ ജാർഖണ്ഡ്, ബംഗാൾ , ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുംകൂടുതൽ ആദിവാസി സമൂഹം അതിവസിക്കുന്നത്.. എന്നാൽ ജർമ്മനി,
ന്യൂസിലാന്റ്, ഓസ്ട്രേലിയ തുടങ്ങിയ വികസിത രാജ്യങ്ങളിലും ആദിവാസികൾ
ഒരു സമൂഹമായി ജീവിക്കുന്നുണ്ട്…

ആദിവാസികളുടെ ഗോത്രഭാഷയും സംസ്കാരവും അതുപോലെ തന്നെ
നില നിർത്തി മാറുന്ന കാലത്ത് അവർ നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കുക
എന്നതാണ് ആദിവാസി ദിനം ആചരിക്കുന്നതിലൂടെ ഐക്യരാഷ്ട്ര സഭ ലക്ഷ്യം വയ്ക്കുന്നത്…

2022 മുതൽ 2032 വരെ “ആദിവാസിജനത ദശാബ്ദമായി” ആയി ആചരിക്കുമെന്ന്
ഐക്യരാഷ്ട്രസഭ 2021 മാർച്ച് 22 ന് പ്രഖ്യാപിച്ചിരുന്നു.. ആദിവാസി ഭാഷകളുടെ
സംരക്ഷണത്തിലും പ്രോത്സാഹനത്തിലും ആണ് ഈ കാലയളവിൽ ശ്രദ്ധ
കേന്ദ്രീകരിക്കുന്നത്…

ലോകത്തിൽ 7000 ഭാഷകൾ ഉണ്ട് ഇതിൽ ഇതിൽ 40 ശതമാനവും
ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നാണ് കണക്ക്.. ഇതിൽ ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്നത് ആദിവാസി ഭാഷകൾ ആണ്.. വിദ്യാഭ്യാസം, ബഹുജന ആശയവിനിമയം എന്നിവയിൽ ഈ ഭാഷകൾ ഉപയോഗിക്കാത്തതിനാൽ ഈ പ്രശ്നം
കൂടി വരികയാണ്…

ലാലു കോനാടിൽ✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ