പത്തനംതിട്ട: സ്ത്രീവിരുദ്ധ പരാമർശവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കൈക്കരുത്തുണ്ടെങ്കിൽ വീട്ടിലെ സ്ത്രീകളെ തല്ലണമെന്നും നാട്ടുകാരെ തല്ലാൻ ഉള്ളതല്ല കൈക്കരുത്തെന്നുമായിരുന്നു പരമാർശം. പന്തളത്തെ സിപിഎം പൊലീസ് സ്റ്റേഷൻ മാർച്ചിനിടെയായിരുന്നു പരാമർശം.
`പൊലീസുകാർക്ക് കൈക്കരുത്ത് ഉണ്ടെങ്കിൽ വീട്ടിൽ പെണ്ണുമ്പുള്ളമാരില്ലേ, അവരെ തല്ലണം. നാട്ടുകാരെ തല്ലാൻ ഉള്ളതല്ല കൈക്കരുത്ത്. നിങ്ങളെക്കാൾ കൈക്കരുത്തുള്ളവർ ഇപ്പുറത്തുണ്ട് എന്നുള്ളത് ഓർമ്മവേണം’- ഇതായിരുന്നു പ്രസംഗത്തിനിടെ ഉദയഭാനു നടത്തിയ പരമാർശം.



