Friday, May 1, 2026
Homeഅമേരിക്ക' അടുക്കള പൊടിക്കൈകൾ ' 🍕 തയ്യാറാക്കിയത്: റീന നൈനാൻ, മാജിക്കൽ ഫ്ലേവേഴ്സ്,...

‘ അടുക്കള പൊടിക്കൈകൾ ‘ 🍕 തയ്യാറാക്കിയത്: റീന നൈനാൻ, മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം

❇️❇️✴️✳️❇️✴️✳️❇️✴️✳️❇️✴️✴️

പ്രിയപ്പെട്ട വായനക്കാർക്ക് ചില പൊടിക്കൈകളുമായാണ് ഞാൻ ഇന്ന് വന്നിട്ടുള്ളത്. ഇന്ന് വീട്ടമ്മമാർ അടുക്കളയിൽ നേരിടുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിയുന്ന ചില പൊടികൈകളാണ് ഞാനിവിടെ പറയുന്നത്. അറിയാവുന്നവരും അറിവില്ലാത്തവരും ഉണ്ടാവാം. എന്നാൽ അറിയാൻ പാടില്ലാത്തവർക്കായി പറഞ്ഞു തരാം.

🔴🔵🟤🟢🟠🟣🟡🔴🔵🟤🟢🟠🟣🟡🔴

1️⃣ സാമ്പാർ ഫ്രിഡ്ജിൽ നിന്നെടുത്തു ചൂടാക്കുമ്പോൾ കടുക് താളിച്ച് ചേർത്താൽ പുതുമ നിലനിൽക്കും.

2️⃣ മോരുകറികൾ, തേങ്ങ ചേർത്ത കറികൾ ഇവ ചൂടാക്കുമ്പോൾ ഒരു പാത്രത്തിൽ വെള്ളമൊഴിച്ച് അതിൽ പാത്രം ഇറക്കി വെച്ച് ചൂടാക്കിയാൽ രുചി മാറാതെ ഇരിക്കും.

3️⃣ വെളിച്ചെണ്ണ കേടാകാതെ ഇരിക്കാൻ അല്പം കല്ലുപ്പോ ഉണക്കിയ കുരുമുളകോ ഇട്ടുവച്ചാൽ നാളുകൾ കേടുകൂടാതെ ഇരിക്കും.

4️⃣ കറിക്ക് ഉപ്പ് കൂടിയാൽ ഒരു ടീസ്പൂൺ തൈരോ നാരങ്ങാനീരോ ചേർത്താൽ മതിയാകും.

5️⃣ പച്ചമുളക് കേടാകാതെ ഇരിക്കാൻ ഞെട്ടു കളഞ്ഞു കണ്ടെയ്നറിൽ ആക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മതിയാകും.

6️⃣ ഉള്ളി സവാള ഇവ കേടാകാതിരിക്കാൻ വെയിലത്ത് രണ്ട് ദിവസം ഉണക്കി സൂക്ഷിക്കുക.

7️⃣ പരിപ്പ് പയർ തുടങ്ങിയ സാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ കേടാകാതിരിക്കും.

8️⃣ തേങ്ങ ചിരകിയത് ഒരു ബോക്സിൽ ഫ്രീസറിൽ സൂക്ഷിച്ചാൽ നാളുകൾ കേടുകൂടാതെ ഇരിക്കും.

9️⃣ മീൻ വെട്ടി വെള്ളമൊഴിച്ച് ഫ്രീസറിൽ സൂക്ഷിച്ചാൽ ഫ്രഷ് ആയി തന്നെയിരിക്കും.

🔟 ചോറ് വയ്ക്കുന്നതിനു മുൻപ് അരി കുറച്ചുനേരം വെള്ളത്തിൽ കുതിർത്തു വെച്ചാൽ പെട്ടെന്ന് വെന്തു കിട്ടും.

🌼 പ്രിയപ്പെട്ട വായനക്കാരെ ഈ☝️ പൊടിക്കൈകൾ മറക്കാതിരുന്നാൽ നിങ്ങളുടെ അടുക്കള പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാകും.

തയ്യാറാക്കിയത്: റീന നൈനാൻ,
മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം

RELATED ARTICLES

4 COMMENTS

  1. പ്രത്യേകിച്ച് വീട്ടമ്മമാർക്ക് ഉപകാരപ്രദമായ അറിവുകൾ പകർന്ന റീനയ്ക്ക് അഭിനന്ദനങ്ങൾ🥰❤️👍🙏

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com