Saturday, November 7, 2026
Homeകേരളംമധ്യ-വടക്കൻ കേരളത്തിൽ ശക്തമായ മഴയും ഇടിമിന്നലും: മൂവാറ്റുപുഴ ആരക്കുഴയിൽ ഇടിമിന്നലേറ്റ് വീട് തകർന്നു

മധ്യ-വടക്കൻ കേരളത്തിൽ ശക്തമായ മഴയും ഇടിമിന്നലും: മൂവാറ്റുപുഴ ആരക്കുഴയിൽ ഇടിമിന്നലേറ്റ് വീട് തകർന്നു

കൊച്ചി: മധ്യ-വടക്കൻ കേരളത്തിൽ ശക്തമായ മഴയും ഇടിമിന്നലും. എറണാകുളം മൂവാറ്റുപുഴ ആരക്കുഴയിൽ ഇടിമിന്നലേറ്റ് വീട് തകർന്നു. കത്തിനശിച്ചത് പുത്തൻപുരയിൽ ജോബി ജോസഫിന്റെ വീട്. വീട്ടിൽ ആളില്ലാത്ത സമയമായതിനാൽ ഒഴിവായത് വൻ ദുരന്തം. കാസർഗോഡ് കുമ്പള ദേവീനഗറിൽ ഇടിമിന്നലേറ്റ് വീടിന് നാശനഷ്ടമുണ്ടായി. പുതിയ വീടിന്റെ മെയിൻ സ്വിച്ചും ഇലക്ട്രിക് മീറ്ററും കത്തി. കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.

കനത്ത മഴയിൽ കണ്ണൂർ കാക്കയംചാലിൽ വീടിന്റെ മതിൽ ഇടിഞ്ഞ് റോഡിലേക്ക് വീണു. ഇതുവഴിയുള്ള വാഹനഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ