Saturday, November 7, 2026
Homeഇന്ത്യഅറസ്റ്റ് വ്യവസ്ഥയിൽ കൃത്യത വരുത്തി സുപ്രീംകോടതി; കസ്റ്റഡിയിലെടുക്കുന്ന സമയം മുതൽ 24 മണിക്കൂർ സമയപരിധി ആരംഭിക്കുമെന്ന്...

അറസ്റ്റ് വ്യവസ്ഥയിൽ കൃത്യത വരുത്തി സുപ്രീംകോടതി; കസ്റ്റഡിയിലെടുക്കുന്ന സമയം മുതൽ 24 മണിക്കൂർ സമയപരിധി ആരംഭിക്കുമെന്ന് ഉത്തരവ്

ന്യൂഡൽഹി : അറസ്റ്റ് നടപടികളിലെ 24 മണിക്കൂർ സമയപരിധിയിൽ നിർണായക വ്യക്തത വരുത്തി സുപ്രീംകോടതി. ഒരാളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കേണ്ട 24 മണിക്കൂർ കണക്കാക്കേണ്ടത് ഔദ്യോഗിക അറസ്റ്റ് രേഖപ്പെടുത്തിയ സമയം മുതലല്ല, മറിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത സമയം മുതലാണെന്ന് കോടതി വ്യക്തമാക്കി.

അറസ്റ്റ് രേഖപ്പെടുത്തുന്നത് വൈകിപ്പിച്ച് ഭരണഘടന ഉറപ്പുനൽകുന്ന സമയപരിധി മറികടക്കാനാവില്ല. അറസ്റ്റ് രേഖപ്പെടുത്തിയ സമയം മുതൽ 24 മണിക്കൂർ കണക്കാക്കണമെന്ന നിലപാട് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.

അറസ്റ്റ് രേഖപ്പെടുത്തിയ സമയം മുതലല്ല, മറിച്ച് ഒരു വ്യക്തിയെ പൊലീസ് കസ്റ്റഡിയിൽ എടുത്ത (ഡിറ്റൻഷൻ) സമയം മുതൽ തന്നെ 24 മണിക്കൂറിനകം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കണമെന്നാണ് കോടതിയുടെ ഉത്തരവ്.

ത്രിപുരയിൽ എൻഡിപിഎസ് നിയമപ്രകാരം 2025 സെപ്റ്റംബർ 29ന് ഉച്ചയ്ക്ക് 2 മണിക്ക് കസ്റ്റഡിയിൽ എടുക്കുകയും എന്നാൽ സെപ്റ്റംബർ 30ന് രാവിലെ 11 മണിക്ക് മാത്രം അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്ത നാല് പ്രതികളുടെ കേസ് പരിഗണിക്കവെയാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ