Friday, November 6, 2026
Homeകേരളംഅഭിരാം കൊലക്കേസ് : പ്രതി ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വന്നതാണ് കൊലക്ക് കാരണമെന്ന് കൂട്ടുകാർ...

അഭിരാം കൊലക്കേസ് : പ്രതി ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വന്നതാണ് കൊലക്ക് കാരണമെന്ന് കൂട്ടുകാർ മൊഴി നൽകി

തിരുവനന്തപുരം: അഭിരാം കൊലയിൽ വീണ്ടും വഴിത്തിരിവ്. പ്രതി ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വന്നതാണ് കൊലക്ക് കാരണമെന്ന് കൂട്ടുകാർ മൊഴി നൽകി. പ്രതിയായ 17 കാരന്റെ കാമുകിയാണ് ആനന്ദ. ഇവരുടെ ചില സുഹൃത്തുക്കളാണ് ഇത്തരത്തിൽ മൊഴി നൽകിയത്. ഇക്കാര്യവും പോലീസ് പരിശോധിക്കുന്നു. പ്രാഥമിക ചോദ്യം ചെയ്യലിൽ ആനന്ദയും പ്രതിയും ഇക്കാര്യം പറഞ്ഞിട്ടില്ല. ഈ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് അഭിരാമിന്റെ സുഹൃത്താണെന്ന് ഇവർ കരുതി. തുടർന്നാണ് അഭിരാം വഴി സുഹൃത്തിനെ വിളിച്ചു വരുത്തി കൊല ചെയാൻ പദ്ധതിയിട്ടത്. ഇപ്പോൾ അറസ്റ്റിൽ ആയ ഉമറിന്റെ കാമുകി ഐശ്വര്യയയോട് ഇക്കാര്യത്തിൽ പൊലീസ് വ്യക്തത തേടി. കസ്റ്റഡിയിൽ വാങ്ങിയ ശേഷം ആനന്ദയോടും പ്രതിയോടും ഇക്കാര്യം ചോദിച്ചറിയും.

അഭിരാമിന്‍റെ കൊലപാതകത്തിൽ മുഖ്യപ്രതിയായ ഗുണ്ട ഉമറിന്‍റെ കാമുകി ഐശ്വര്യയും അറസ്റ്റിൽ. ഗൂഢാലോചനയിൽ ഐശ്വര്യക്കും പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഐശ്വര്യയെ ഫോണിൽ വിളിച്ച് ഹോൾഡ് ചെയ്ത ശേഷം ഫോൺ വീട്ടിൽ വെച്ചാണ് ഉമർ കൊല നടത്താൻ പോയത്.

ശ്രീകാര്യത്ത് പ്ലസ് ടു വിദ്യാർഥി അഭിരാമിന്‍റെ കൊലയിൽ ഓരോ ദിവസവും പുറത്തുവരുന്നത് സിനിമയെ വെല്ലുന്ന ഗൂഢാലോചനാ വിവരങ്ങൾ. പതിനേഴുകാരനായ പ്രതിയും പ്രതിയുടെ കാമുകി ആനന്ദയും സുഹൃത്തും ഗുണ്ടയുമായ ഉമറുമാണ് ഇതിനകം റിമാൻഡിൽ. ഉമറിന്‍റെ കാമുകി ഐശ്വര്യയും പ്രതിപ്പട്ടികയിലേക്ക് എത്തി. കൊലക്ക് കൂട്ടുനിന്ന ഉമറായിരുന്നു മാസ്റ്റർ ബ്രെയിൻ. കൊലപാതകം നടത്തിയ പാങ്ങപ്പാറയിലെ തൻെറ സാനിധ്യം പുറത്തു വരാതിരിക്കാനാണ് ഉമറും ഐശ്വര്യവു ചേർന്ന് പദ്ധതി തയ്യാറാക്കിയത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ