Tuesday, July 7, 2026
Homeഅമേരിക്കഅമേരിക്ക - (20) '" അമേരിക്കയിലെ ചില വിശേഷങ്ങൾ "' (യാത്രാ വിവരണം) ✍ റിറ്റ...

അമേരിക്ക – (20) ‘” അമേരിക്കയിലെ ചില വിശേഷങ്ങൾ “‘ (യാത്രാ വിവരണം) ✍ റിറ്റ മാനുവൽ, ഡൽഹി

‘ചക്കി കുത്താത്ത നെല്ലുമില്ല, ചങ്കരൻ കേറാത്ത തെങ്ങുമില്ല,’ എന്നു പറയുന്നത് പോലെയാണ് അമേരിക്കക്കാർ ചെയ്യാത്ത ജോലികളില്ല. ഇപ്പോൾ ഒരു വീടിനെ സംബന്ധിച്ചാണെങ്കിൽ വീട്ടിലെ കുക്കിംഗ്, വീട് വൃത്തിയാക്കൽ എന്നതു പോലെ തന്നെയാണ് അത്യാവശ്യം പ്ലംബിംഗ്, ഇലക്ട്രിക്കൽ ജോലി, പെയിൻ്റിംഗ് …. പൊതുവെ  എല്ലാത്തരം ജോലികളും  അവർ തനിയേ ആയിരിക്കും ചെയ്യുക. അതിനെല്ലാം നമ്മുടെ അവിടുത്തെ പോലെ അതാതിൻ്റെ വിദഗ്ദ്ധനെ വിളിച്ചു വരുമ്പോൾ, പുകയിലയുടെ പരസ്യത്തിൽ പറയുന്നതു പോലെ അവർക്കെല്ലാം  ‘വലിയ വില കൊടുക്കേണ്ടി വരും’ എന്നതാണ് പ്രധാന കാരണം.

‘വലിയ വില കൊടുക്കേണ്ടി വരും ‘ എന്നു പറയുമ്പോൾ ഇലക്ട്രീഷ്യൻ/ പ്ലംബർ എന്നീ ജോലിക്ക് വരുന്നവർ ആൾ നിസ്സാരക്കാനല്ല എന്നർത്ഥം. സുരക്ഷിതത്വത്തിനും മറ്റും നമ്മുടെ രാജ്യത്തെ അപേക്ഷിച്ച് അതി പ്രാധാന്യം കൊടുക്കുന്നതുകൊണ്ടു തന്നെ ഇവിടം ഇത്തരം ജോലി ചെയ്യുന്നതിനു മുമ്പായി അവർ അക്കാദമി &  അപ്രന്റീസ്  പരിചയത്തിനു  ശേഷം   പരീക്ഷ പാസാകേണ്ടതുണ്ട്. അതിലെ ഒരു ‘വിദഗ്ദ്ധൻ’ എന്ന ലേബൽ കിട്ടണണമെങ്കിൽ പിന്നെയും ജോലിയിലെ പരിചയത്തിൻ്റെ കാലയളവും പരീക്ഷയുമൊക്കെ ‘കടുംകട്ടി ‘ യാണത്രേ!. എന്തിനേറെ പറയുന്നു നമ്മുടെ അവിടുത്തെ ഒരു പ്രൊഫണൽ കോഴ്സിനേക്കാളും പ്രയാസമാണ്. ഇത്തരം ജോലിക്കാർ ഒരു പുതിയ BMW കാറിൽ നമ്മുടെ വീട്ടിലെ ജോലിക്കായി വന്നെങ്കിൽ കണ്ണു തള്ളണ്ട എന്നാണ് കൂടെയുള്ളവർ പറഞ്ഞത്.

പക്ഷെ ന്യൂ ജഴ്സിയിൽ എത്തിയപ്പോൾ അത്രയും നാളും കണ്ടതിൽ നിന്ന്  ആകെ വ്യത്യാസം പ്രത്യേകിച്ച് പെട്രോൾ പമ്പിൽ! ന്യൂ ജഴ്സിയെ പറ്റി പറയുകയാണെങ്കിൽ ന്യൂയോർക്ക് നഗരത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന  യുണൈറ്റഡ് സ്റ്റേറ്റ്സിലെ മറ്റൊരു സംസ്ഥാനമാണ്. വിസ്തൃതിയുടെ കാര്യത്തിൽ ഏറ്റവും ചെറിയ സംസ്ഥാനങ്ങളിലൊന്നാണെങ്കിലുംരാജ്യത്തെ ഏറ്റവും ഉയർന്ന ജനസാന്ദ്രതയുള്ള സ്ഥലമാണ്.. ഐവി ലീഗ് സർവ്വകലാശാലകളിലൊന്നായ   ലോകത്തിലെ ഏറ്റവും പ്രമുഖ ഗവേഷണ സർവകലാശാലയായ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി ഇവിടെ ആണ്.

മനോഹരമായ ബീച്ചുകളും തീരദേശ പാറക്കെട്ടുകളും ധാരാളം. അതിനെ തുടർന്നുള്ള റിസോർട്ടുകൾക്കും കാസിനോകൾക്കും പ്രസിദ്ധമാണ്. അതുപോലെ സൈനിക ചരിത്രത്തിനും പേരുകേട്ടത്.

ന്യൂ യോർക്കിൽ നിന്നും  യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ തെക്ക് ഭാഗത്തിലേക്കുള്ള യാത്രയിലാണ് ഞങ്ങൾ. പലപ്പോഴും വാഹനത്തിൽ പെട്രോൾ നിറക്കണമെങ്കിൽ നമ്മൾ തന്നെയാണ് ആ ജോലിയും ചെയ്യേണ്ടത്. പൈസ കാർഡ് വഴി കൊടുക്കുക എന്നതാണ് രീതി. എന്നാൽ ന്യൂജഴ്സിയിൽ പെട്രോൾ വാഹനത്തിൽ നിറച്ചു തരാനായി നമ്മുടെ അവിടുത്തെ പോലെ ആളുകളെ കണ്ടപ്പോൾ അതിശയം. അവിടുത്തെ നിയമം അനുസരിച്ച് അവർക്ക്  മാത്രമെ അത്തരം ജോലി ചെയ്യാൻ  അനുവാദം ഉള്ളൂ അത്രേ! വൻതോതിൽ വ്യാവസായികവൽക്കരിക്കപ്പെട്ടിട്ടുള്ളതിനാൽ  നഗര-ഗ്രാമീണ, ദരിദ്രരും സമ്പന്നരും പുരോഗമനപരവും യാഥാസ്ഥിതികവും  ഇടുങ്ങിയതും …..എന്നിവയുടെ ഒരു  സംയോജനമാണ് ഇവിടം!  ഇത് യൂണിയനിലെ ഏറ്റവും വൈവിധ്യമാർന്ന സംസ്ഥാനം എന്നും പറയാം.

ടെക്നോളജിയിൽ എന്നും മുൻപിൽ നിൽക്കുന്ന ഇവിടുത്തെ കാറിനും പ്രത്യേകതകൾ ഏറെ.   വാഹനങ്ങൾ lane നിൽ നിന്ന് പുറത്ത് പോകുന്നതും മുൻപിലുള്ള വാഹനവുമായുള്ള അകലം സെറ്റ് ചെയ്യാനും സാധിക്കും. അതിൽ വ്യത്യാസം വന്നാൽ വാഹനം തന്നെ ശരിയാക്കുന്നതാണ്. അതിൽ നിന്നെല്ലാം എന്നെ ആകർഷിച്ചത് ‘ shoulder check’ നു പകരമായി കാണിക്കുന്ന പുറത്തെ കണ്ണാടിയിൽ കാണിക്കുന്ന ആ കുഞ്ഞു ചുവന്ന വെളിച്ചത്തെയാണ്. ഗൾഫ് രാജ്യങ്ങളിൽ ലൈസൻസിനായി  പോകുമ്പോഴുള്ള കീറാമുട്ടിയാണ് ‘shoulder check’!

വാഹനങ്ങളുടെ നീളവും വീതിയും കൂടിയതിൻ്റെ ഭാഗമായിട്ടായിരിക്കാം lane മാറുന്നതിന്  മുമ്പ് ശ്രദ്ധിക്കേണ്ട കാര്യമാണ് ഷോൾഡറിൻ്റെ മുകളിലൂടെയുള്ള നോട്ടം. ഡ്രൈവിംഗ് ടെസ്റ്റിന് പോകുമ്പോൾ തോല്പിക്കുന്നതും അതിനായിരിക്കും. കറക്ട് സമയത്ത് പ്രത്യേകിച്ച് അടുത്ത lane നിൽ വാഹനമുള്ളപ്പോൾ ‘ lane change’ പറഞ്ഞ് ഡ്രൈവറന്മാരെ തോല്പിക്കാൻ മിടുക്കരാണ് അവിടുത്തെ അതിൻ്റെ സാറുന്മാരും. പൊതുവെ ഹോണടി കുറവാണെങ്കിലും നിറുത്താതെ ഒഴുകി കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ഒഴുക്കിൽ നമ്മുടെ ചെറിയ തെറ്റുകളോട് ഹോണടിച്ച് പ്രതികരിക്കാനും അല്ലെങ്കിൽ ‘മിഡിൽ ഫിംഗർ’ കാണിക്കാനും ആർക്കും മടിയില്ല.

‘ഇൻ്റർനാഷണൽ ലൈസൻസ്’ ഉണ്ടെങ്കിൽ നമുക്കും ഒന്ന് പയറ്റാവുന്നതാണ്. ഹൈവേയിൽ വലിയ കുഴപ്പം തോന്നിയില്ലെങ്കിലും അവിടെ നിന്ന് exit എടുത്തുള്ള യാത്രയിലാണ്,  തല ആകെ കുഴഞ്ഞു പോയത്. left hand drive ശീലമുള്ള നമുക്ക് അവിടുത്തെ ‘right hand drive’ -ൽ അബദ്ധങ്ങൾ മാത്രം. എന്തായാലും വാഹനകത്തിരിക്കുന്നവർക്കും ആകെ ടെൻഷൻ. ഇവിടുത്തെ പോലെ വഴിയിൽ എവിടെ എങ്കിലും ഒതുക്കി പാർക്ക്‌ ചെയ്ത് ഇറങ്ങി ഓടാനും വയ്യാത്ത അവസ്ഥ. എല്ലാത്തിനും അതിൻ്റേതായ  നിയമങ്ങളാണല്ലോ!

ടെക്നോളജികളാൽ സമൃദ്ധമായ അവരുടെ  ജീവിതത്തെ  എപ്പോഴും അത്ഭുതത്തോടെയാണ് ഞാൻ നോക്കി കാണാറുള്ളത്. പക്ഷെ വർഷങ്ങൾക്ക് ശേഷം അത്തരം സൗകര്യങ്ങൾ നമ്മുടെ അവിടെ വരുന്നതും കണ്ടിട്ടുണ്ട്.( Google map, g pay…) അതു പോലെ കാറിൽ കണ്ട സാങ്കേതിക വിദ്യകളുമായിട്ടുള്ള വാഹനങ്ങൾ നമ്മുടെ നിരത്തുകളിലൂടെയും താമസിയാതെ കാണാൻ പറ്റുമായിരിക്കും അല്ലേ? അതിനു വേണ്ടിയുള്ള  പാതകളും നിയമങ്ങളും നമ്മുടെ അവിടേയും പ്രാബല്യത്തിൽ വരും എന്ന് ആശിക്കാം അല്ലേ?

കാഴ്ചകളെ പോലെ തന്നെ ഇത്തരം വിശേഷങ്ങളും നിങ്ങൾക്ക് ഇഷ്ടപ്പെടും എന്ന പ്രതീക്ഷയോടെ ….

Thanks 

റിറ്റ മാനുവൽ, ഡൽഹി

RELATED ARTICLES

6 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com