Thursday, December 11, 2025
Homeഅമേരിക്കഭാരത്‌ കൂപ്പ് (ലഘു വിവരണം) ✍ ജിഷ ദിലീപ്, ഡൽഹി

ഭാരത്‌ കൂപ്പ് (ലഘു വിവരണം) ✍ ജിഷ ദിലീപ്, ഡൽഹി

ഒട്ടേറെ വിനോദസഞ്ചാര കേന്ദ്രങ്ങൾ കൊണ്ട് സമ്പന്നമാണ് ഉത്തർപ്രദേശ്. പ്രത്യേകിച്ചും ചിത്രകൂട് ജില്ല ധാരാളം മതപരമായി പ്രാധാന്യമുള്ള സ്ഥലങ്ങളാൽ ആകർഷകമാണ്. ശാന്തതയും പച്ചപ്പും ഏകാന്തതയും ഇഴുകിച്ചേർന്ന ചിത്രകൂട് ഭക്തരുടെ പ്രധാനപ്പെട്ട തീർത്ഥാടനകേന്ദ്രവുമാണ്. ഏറെ പ്രശസ്തമായ ഭാരത് കൂപ്പ് സ്ഥിതി ചെയ്യുന്നത് ചിത്രകൂട് ജില്ലയിലാണ്.

ഭരത്പൂർ ഗ്രാമത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഭാരത്കൂപ്പ് മതപരവും പുരാതനപരവുമായ ഒരു പുണ്യകിണറിന്റെ പേരിലാണ് അറിയപ്പെടുന്നത്. ചിത്രകൂടത്തിന്റെ പടിഞ്ഞാറായിട്ട് ഏകദേശം 20 കിലോമീറ്റർ ദൂരത്താണ് ഭരത്പൂർ ഗ്രാമം സ്ഥിതിചെയ്യുന്നത്. ഭാരത് കൂപ്പ് ഹിന്ദുപുരാണ ഇതിഹാസമായ രാമായണത്തിലെ രസകരമായ ഒരു സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു.
എല്ലാ തീർത്ഥാടനങ്ങളുടേയും വിശുദ്ധിയേയും, ഐക്യത്തേയും പ്രതീകപ്പെടുത്തുന്ന ഭാരത്കൂപ്പ് ചരിത്രം തേത്രാ യുഗം മുതലുള്ളതാണ്. ശ്രീരാമ ജീവിതവുമായി ഏറെയടുത്ത ബന്ധമുള്ള ഭാരത് കൂപ്പ് ഒരു സവിശേഷ ആത്മീയ സ്ഥലമാണ്. ഭരതന് ശ്രീരാമനോടുള്ള ആദരവും, ഭക്തിയും വ്യക്തമാക്കുന്നൊരു പ്രതീകമാണിത്.

വനവാസത്തിനായി നാടുകടത്തപ്പെട്ട ശ്രീരാമനെ സഹോദരൻ ഭരതൻ അയോധ്യയിലേക്ക് തിരികെ കൊണ്ടു വരാൻ ശ്രമിച്ചു. ഇതിന്റെ ഭാഗമായി ശ്രീരാമനെ രാജാവായി അഭിഷേകം ചെയ്യാൻ ഇന്ത്യയിൽ നിന്നുമുള്ള എല്ലാ പുണ്യ തീർത്ഥാടന കേന്ദ്രങ്ങളിൽ നിന്നും ജലം കൊണ്ടുവന്നു. ഭരതൻ പുണ്യ ജലവുമായി എത്തിയെങ്കിലും കിരീടധാരണത്തിന് ശ്രീരാമൻ വിസമ്മതിച്ചു. തുടർന്ന് ഈ പുണ്യജലം എന്തു ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായ ഭരതൻ മഹർഷിമാരുടെ നിർദ്ദേശപ്രകാരം വെള്ളം ഒരു കിണറ്റിൽ ഒഴിച്ചു. അന്നുമുതൽ അത് ഭാരത് കൂപ്പ് എന്ന് അറിയപ്പെടുന്നു. കാലക്രമേണ ചുറ്റുമുള്ള പട്ടണത്തിന് കിണറിന്റെ പേര് നൽകി. രാമനും അനുയായികളും വനവാസകാലത്ത് ഇതുപയോഗിച്ചിരുന്നു വെന്ന് വിശ്വസിക്കപ്പെടുന്നു. ഇതിന്റെ
പ്രത്യേകത കിണറ്റിൽ നിന്നും ഓരോ തവണയും വെള്ളമെടുക്കുമ്പോൾ അതിന്റെ രുചി വ്യത്യസ്തമായിരിക്കും എന്നാണ് പറയപ്പെടുന്നത്. രാമായണ കാലഘട്ടത്തിലെ അപൂർവ അവശിഷ്ട മായ ഈ കിണറിലെ പുണ്യ ജലം ഭക്തർ കുളിക്കാനും, ഔഷധഗുണങ്ങൾക്ക് വേണ്ടിയുള്ള സാന്നിധ്യംതേടാനും,പവിത്ര മായി കണക്കാക്കപ്പെടുന്നതിനാൽ എല്ലാവർഷവും രാജ്യത്തിന്റെ നാനാഭാഗ ങ്ങളിൽനിന്നും ഒട്ടേറെ ഭക്തർ ഇവിടം സന്ദർശിക്കുന്നു. ഈ പുണ്യജലത്തിൽ കുളിക്കുന്നതിലൂടെ ജീവിതത്തിൽ അതുവരെയുള്ള എല്ലാ പാപങ്ങളും കഴുകിക്കളയുമെന്നാണ് വിശ്വാസം. ഭാരത്കൂപ്പിന് സമീപത്ത് ഭരതനായി സമർപ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രവും, ചാർ ഭായിയോ കാ മന്ദിർ എന്നറിയ പ്പെടുന്ന രാമായണത്തിലെ നാല് സഹോദരന്മാർക്കായി സമർപ്പിച്ചിരി ക്കുന്നൊരു ക്ഷേത്രവുംസ്ഥിതിചെയ്യുന്നു.

ഹിന്ദു തീർത്ഥാടനത്തിലെ ആദരണീയ മായ ഭാരത്കൂപ്പ് ആത്മീയവും മതപരവു മായ പ്രാധാന്യത്തിന് സമാനതകളില്ലാത്ത താണ്.നിരവധി പുണ്യസ്ഥലങ്ങളിലുള്ള വെള്ളമുൾക്കൊണ്ട ചുരുക്കം സ്ഥലങ്ങ ളിലൊന്നായും, രാമായണ കാലഘട്ട ത്തിലെ വിശുദ്ധസ്ഥലമായും ഭാരത് കൂപ്പ് കണക്കാക്കപ്പെടുന്നു.

ജിഷ ദിലീപ്, ഡൽഹി✍

RELATED ARTICLES

7 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com