പി പി ചെറിയാൻ
വാഷിംഗ്ടൺ: അമേരിക്കയിൽ ഒരേ ദിവസം മൂന്ന് തടവുകാരുടെ വധശിക്ഷ നടപ്പാക്കി. ഇൻഡ്യാന, ഫ്ലോറിഡ, അലാബാമ എന്നീ സംസ്ഥാനങ്ങളിലാണ് വ്യാഴാഴ്ച അപൂർവ്വമായ ഈ നടപടിയുണ്ടായത്. ഈ വർഷം ഇത് രണ്ടാം തവണയാണ് യു.എസിൽ ഒറ്റദിവസം മൂന്ന് വധശിക്ഷകൾ നടപ്പിലാക്കുന്നത്.
ഇൻഡ്യാന: 2010-ൽ കാമുകിയുടെ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ വീടിന് തീയിട്ട് കൊലപ്പെടുത്തിയ കേസിൽ ജെഫ്രി വൈസ്ഹീറ്റ് (50) എന്നയാളുടെ വധശിക്ഷ വിഷവസ്തു കുത്തിവെച്ച് നടപ്പാക്കി.
ഫ്ലോറിഡ: തൊഴിലും താമസവും കണ്ടെത്താൻ സഹായിച്ച 75-ക്കാരിയെ കൊലപ്പെടുത്തി ആഭരണങ്ങളും പണവും കവർന്ന കേസിൽ ജെസി ഗ്വാർഡാഡോയെ (64) വധശിക്ഷയ്ക്ക് വിധേയനാക്കി.



