ആവശ്യമുള്ള സാധനങ്ങൾ :-
~~~~~~~~
1-ചിക്കൻ – ഒരു കിലോ (എല്ലില്ലാത്ത കഷ്ണങ്ങൾ )
2-ഒലിവ് ഓയിൽ – ആവശ്യത്തിന്
3-പച്ചമുളക് -അരച്ചത് (ആവശ്യത്തിന് )
4-ചെറുനാരങ്ങ – ഒന്ന് (നീരെടുക്കണം )
5-പേരുംജീരകപ്പൊടി – ഒരു ടേബിൾ സ്പൂൺ
6-കുരുമുളക് പൊടി – ഒരു ടേബിൾ സ്പൂൺ
7-വെളുത്തുള്ളി -20 അല്ലി അരച്ചത്
8- ഇഞ്ചി – ഒരു വലിയ കഷ്ണം അരച്ചത്
9-മല്ലിയില – ആവശ്യത്തിന്
10-പൊതിനയില -ആവശ്യത്തിന്
11-കറിവേപ്പില – ആവശ്യത്തിന്
12- ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്നവിധം :-
~~~~~~
ഒരു പാൻ അടുപ്പിൽ വച്ച് ഗ്യാസ് കത്തിക്കുക.
പാനിലേക്ക് കുറച്ച് ഒലിവ് ഓയിൽ ഒഴിക്കുക. ഓയിൽ ചൂടാകുമ്പോൾ, ഇഞ്ചി, വെളുത്തുള്ളി എന്നിവ അരച്ചത് ചേർത്ത് ഇളക്കുക.(ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഉണ്ടെങ്കിൽ അതു ചേർക്കാം)
മൂത്ത മണം വരുമ്പോൾ അതിലേക്ക് പച്ചമുളക് അരച്ചതും ചെറുനാരങ്ങാനീരും ഉപ്പും ചേർത്ത് ഇളക്കുക.അതിനുശേഷം ചിക്കൻ ഇട്ട് ചെറുതീയിൽ വഴറ്റുക. പെരുംജീരകപ്പൊടിയും കുരുമുളകുപൊടിയും ചേർത്ത് നന്നായി ഇളക്കി ആവശ്യത്തിനുള്ള വെള്ളം ചേർത്ത് അടച്ചു വേവിക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കണം. അല്പം ഗ്രേവിയോടു കൂടി പൊതിഞ്ഞു കുറച്ചു സമയം മൂടിവയ്ക്കുക. അവസാനം മല്ലിയില ചെറുതായി അരിഞ്ഞതും,പുതിനയില,
കറിവേപ്പില ഇവയൊക്കെ മീതെ തൂകി ചൂടോടെ വിളമ്പുക.സ്വാദിഷ്ടമായ ഗ്രീൻ ചിക്കൻ റെഡി.
NB:- ഒലിവ് ഓയിൽ ഇഷ്ടമില്ലാത്തവർക്ക് സൺഫ്ലവർഓയിൽ
ഉപയോഗിക്കാവുന്നതാണ്.
👍
ഗ്രീൻ ചിക്കനെ കുറിച്ച് ആദ്യമായി കേൾക്കുന്നു എന്തായാലും ഇനി ഒന്ന് പരീക്ഷിക്കാം
👍👍👌