Wednesday, May 13, 2026
Homeഅമേരിക്കഅമേരിക്ക - (12) സെൻട്രൽ പാർക്ക് ന്യൂയോർക്ക് (യാത്രാ വിവരണം) ✍ തയ്യാറാക്കിയത്: റിറ്റ ...

അമേരിക്ക – (12) സെൻട്രൽ പാർക്ക് ന്യൂയോർക്ക് (യാത്രാ വിവരണം) ✍ തയ്യാറാക്കിയത്: റിറ്റ  ഡൽഹി

ന്യൂ യോർക്കിലെ തിരക്കേറിയ നഗരജീവിതത്തിൽ നിന്നുള്ള ഒരു രക്ഷപ്പെടൽ ആയിരിക്കാം  ‘ സെൻട്രൽ പാർക്ക് ‘. ഇവിടുത്തെ  അഞ്ചാമത്തെ വലിയ പാർക്കാണത്രേ!

ഞങ്ങൾ അവിടെ എത്തിയപ്പോൾ, ഏതോ ടൂറിസ്റ്റുകളെ കണ്ടുമുട്ടിയ സന്തോഷത്തിൽ ഫോട്ടോ എടുത്തു തരാനും കുതിര വണ്ടിയിൽ യാത്ര ചെയ്യണോ? അതോ അലങ്കരിച്ച സൈക്കിൾ റിക്ഷയിലോ അല്ലെങ്കിൽ സ്വന്തമായി സൈക്കിൾ ഓടിച്ച് പാർക്ക് കാണാനോ …….. വാടകയ്ക്ക് തരാനായിട്ട് മറ്റൊരു കൂട്ടർ.

 അതിൽ സൈക്കിൾ ഓടിച്ച് കറങ്ങി നടക്കാനാണ് കൂടെയുള്ളവർക്ക് താല്പര്യം . എന്നാൽ പാർക്കിൻ്റെ വലുപ്പം കേട്ടപ്പോൾ ഞാൻ ഞെട്ടി ,  ‘843 ഏക്കർ!‘

 പാർക്കിൽ നിരവധി ഉറവകൾ, സ്മാരകങ്ങൾ, ശിൽപങ്ങൾ,  പാലങ്ങൾ, മരങ്ങൾ, പുൽത്തകിടികൾ…. എല്ലാം മനുഷ്യ നിർമ്മിതം. അമേരിക്കയുടെ ആദ്യത്തെ പൊതു പാർക്ക് , ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ഒരിടവുമാണ്.

നിമയങ്ങൾ തെറ്റിച്ചു കൊണ്ടുള്ള ഒരു പരിപാടിയും അമേരിക്കക്കാ ർക്കില്ലല്ലോ! സൈക്കിൾ ഓടിക്കുന്ന ട്രാക്കിൽ സൈക്കിളുമായി ഞാൻ  ‘ബബബ്ബ’ പാടിയോ? എൻ്റെ സൈക്കിൾ ഓടിക്കലും കാഴ്ച കാണലും കൂടി കൈകാര്യം ചെയ്യാനും  അതുപോലെ റോഡ് ക്രോസ്സ് ചെയ്തുള്ള യാത്രകളിലും കൂടെയുള്ളവരുടെ സഹായം വേണ്ടി വന്നു. മറ്റു സൈക്കിൾ ഓടിക്കുന്നവരും സ്കേറ്റിംഗ് കാരും ഒരു കാറ്റു പോലെ എൻ്റെ വശത്തു കൂടെ പറന്നു പോകുമ്പോൾ,’ speed thrills but kills’ എന്നൊക്കെ എനിക്ക് പറയാൻ തോന്നിയെങ്കിലും ആരോട് പറയാൻ….. അവിടെയുള്ള പലരുടേയും ഭീമാകാരമായ  ‘ജംഗിൾ ജിം‘ കൂടിയാണ് ഈ സ്ഥലം.

പാർക്കിൻ്റെ മധ്യഭാഗത്ത് ഉയരമുള്ള ഓക്ക് മരങ്ങളും പല ചരിത്രപുരുഷന്മാരുടെ പ്രതിമകളാൽ നിറഞ്ഞിരിക്കുന്നു. ആ പ്രതിമകളിൽ പരിചയം തോന്നിയത്   നമ്മുടെ ‘ Columbus’ നോട് ആയിരുന്നു.

അമേരിക്കയിലായതു കൊണ്ടാകാം നമ്മുടെ അണ്ണാന്മാരെല്ലാം ഏകദേശം ഒരു മുയലിൻ്റെ അത്ര വലുപ്പമുണ്ട്. നമ്മുടെ അണ്ണാനെ പോലെ മുകളിൽ മൂന്നു വര ഇവർക്കില്ല.

നല്ല വെഞ്ചാമരം പോലത്തെ വാലുമായിട്ട് അവിടെയെല്ലാം ഓടികളിക്കുന്നത് കാണാൻ സുന്ദരം.

വിനോദസഞ്ചാരികൾക്ക് പ്രാദേശികവും അന്തർദ്ദേശീയവുമായ കലാകാരന്മാരുടെ സൗജന്യ തത്സമയ സംഗീത പ്രകടനങ്ങൾ ആസ്വദിക്കാൻ കഴിയുന്ന ചുരുക്കം ചില സ്ഥലങ്ങളിലൊന്നാണിത്. ഞങ്ങൾ അവിടെയുള്ളപ്പോൾ ഒരു ഗായക സംഘം അവരുടെ പരിപാടിക്കായി തയ്യാറെടുക്കുന്നത് കണ്ടു.

ക്രിസ്മസ് ദിനം പോലുള്ള പ്രത്യേക അവസരങ്ങളിൽ, പാർക്ക് പലപ്പോഴും മനോഹരമായ ലൈറ്റുകളാലും മറ്റ് ഉത്സവ പ്രദർശനങ്ങൾ കൊണ്ടും  അലങ്കരിക്കാറുണ്ടത്രേ!

പാർക്കിനുള്ളിലെ മറ്റൊരു പ്രശസ്തമായ ആകർഷണം, ബെഥെസ്ഡ ടെറസും ജലധാരയും സങ്കീർണ്ണമായ കൊത്തുപണികളും ഗംഭീരമായ വാസ്തുവിദ്യയുമാണ്. പല ഇംഗ്ലീഷ് സിനിമകളുടെയും ലൊക്കേഷനാണ് ഈ സ്ഥലം.

വൈവിധ്യമാർന്ന സസ്യജാലങ്ങൾ കാരണം, പാർക്കിൽ വർഷം മുഴുവനും അതിൻ്റെ നിറം മാറ്റുകയും എല്ലാ സീസണിലും മനോഹരമായ പ്രകൃതിദൃശ്യങ്ങൾ നൽകുകയും ചെയ്യുന്നു.

 1858-ൽ  ഈ പാർക്കിൻ്റെ നിർമ്മാണം ആരംഭിച്ചപ്പോൾ ന്യൂയോർക്ക് നഗരത്തിന് ഒരു നഗര ഹരിത ഇടം സൃഷ്ടിക്കുക എന്നതായിരുന്നു ഇതിൻ്റെ പുറകിലത്തെ കാഴ്ചപ്പാട്. ഇന്നും അതിനൊരു മാറ്റവും വന്നിട്ടില്ല . പ്രകൃതിയെ ആസ്വദിക്കാനുള്ള മനോഹരമായ സ്ഥലം .

Thanks

റിറ്റ  ഡൽഹി

RELATED ARTICLES

4 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com