ക്വീൻ സിറ്റി എന്ന് വിളിക്കപ്പെടുന്ന ഷാർലറ്റ്, കണ്ടാൽ ഒത്തിരി ‘ക്യൂട്ട് ‘സിറ്റി ആയി തോന്നി. അടുക്കും ചിട്ടയും വൃത്തിയുമുള്ള എന്നാൽ അധികം തിക്കും തിരക്കുമില്ലാത്ത ഒരു പട്ടണം. രാവിലെ 9 മണിക്കെല്ലാം ട്രാഫിക്ക് സിഗ്നലിൻ്റെ അവിടെയെല്ലാം പത്തോ – പതിനഞ്ചോ വാഹനങ്ങളാണ് കണ്ടത്. ആ കാഴ്ച തന്നെ മനസ്സിനൊരു കുളിർമ പ്രദാനം ചെയ്തു.
രാവിലെ ഒൻപത് മണിക്കെല്ലാം നമ്മുടെ നാട്ടിലെ നിരത്തുകളിലെ ആ തിരക്കിനെ കുറിച്ചു പറയേണ്ടല്ലോ, അല്ലേ!
ബ്രിട്ടനിലെ രാജാവ് ജോർജ്ജ് മൂന്നാമന്റെ ഭാര്യയായ ഷാർലറ്റ് രാജ്ഞിയോടുള്ള ആദരസൂചകമായിട്ടാണത്രേ, ഈ നഗരത്തിന് ദി ക്വീൻ സിറ്റി” എന്ന വിളിപ്പേര് നേടിയത്. എന്താണ് ഇവിടുത്തെ ടൂറിസ്റ്റ് ആകർഷണം എന്ന ചോദ്യത്തിന്, മിന്റ് മ്യൂസിയം, ബെക്റ്റ്ലർ മ്യൂസിയം ഓഫ് മോഡേൺ ആർട്ട്, ലെവിൻ മ്യൂസിയം ഓഫ് ന്യൂ സൗത്ത് … നിരവധി പ്രശംസ നേടിയ മ്യൂസിയങ്ങളെ കുറിച്ചാണ് പറഞ്ഞു തന്നത്.
മ്യൂസിയങ്ങൾ ഇല്ലാത്ത പട്ടണങ്ങൾ അമേരിക്കയിൽ വിരളമാണെന്ന് തോന്നുന്നു. ഇവിടുത്തെ മ്യൂസിയങ്ങൾ എന്നു പറയുമ്പോൾ, പൊതുവെ ഇതിനോടൊന്നും താല്പര്യമില്ലാത്തവരാണെങ്കിൽ നെറ്റി ചുളിക്കുമെങ്കിലും കാഴ്ചകൾ കണ്ടിറങ്ങുമ്പോഴേക്കും കണ്ണു തള്ളും എന്ന രീതിയിലാണ്. അതാണ് കഴിഞ്ഞ രണ്ടു – മൂന്നു മ്യൂസിയം സന്ദർശനത്തിൽ നിന്നുള്ള എൻ്റെ അനുഭവം. പക്ഷേ കൂടെയുള്ളവർ മ്യൂസിയം കാണണ്ട എന്ന നിലപാടിലാണ്.
യാത്രകൾ മിക്കവാറും മികവുറ്റതാക്കുന്നത് അവിടുത്തെ കാഴ്ചകളോ അല്ലെങ്കിൽ പറ്റിയ അബദ്ധങ്ങളോ ആയിരിക്കും. ഷാർലൈറ്റ് ആ കാര്യത്തിൽ രണ്ടാമത്തെ കാര്യമാണ് ഞങ്ങൾക്കായി ഒരുക്കി വെച്ചിരുന്നത്. ഇന്നത്തെ നമ്മുടെ പുതിയ തലമുറയിലുള്ളവരെല്ലാം ‘അങ്ങ് അമേരിക്കയിലാണല്ലോ?’,യാത്രായിലു
അവനും ആ ചോദ്യങ്ങളുടെ രീതി പിടിക്കുന്നില്ല എന്നുള്ള മുഖഭാവം. ശ്ശെടാ ! ആകെയൊരു സുഖകരമല്ലാത്ത അന്തരീക്ഷം എന്നു പറയാം. എന്തായാലും പിന്നീടാണ് മനസ്സിലായത് കൂട്ടുകാരൻ അയച്ചു തന്ന നമ്പർ ഇവരുടെ കൂട്ടുകാരനായ വേറൊരാളുടെ മകൻ്റെ നമ്പറാണത്രേ! നമ്പർ അയച്ചു തന്ന കൂട്ടുകാരൻ്റെ മകനാണെന്ന് വിചാരിച്ചായിരുന്നു അത്രയും നേരം സംഭാഷണം നടത്തിയത്. എത്രയെത്ര ഭാവങ്ങളിലൂടെ കടന്നു പോയ സംഭാഷണമുഹൂർത്തങ്ങൾ എന്നു പറയാം. കാര്യങ്ങളെല്ലാം മനസ്സിലാക്കിയപ്പോൾ ഏതോ മഞ്ഞുരുകിയ പ്രതീതി!
ഇന്നും വല്ലപ്പോഴും മെസ്സേജ് അയക്കുമ്പോൾ ആ സന്ദർഭങ്ങളോർത്ത് ചിരിക്കാതിരിക്കുന്നതെങ്ങനെ!
ഏകദേശം 20-ലധികം ബാങ്കുകളുടെയും ബാങ്ക് ഓഫ് അമേരിക്കയുടെ ആസ്ഥാനവുമാണ് ഇവിടം.
ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായതു കൊണ്ട് ഈ നഗരം ഒരു പ്രധാന ലോജിസ്റ്റിക്സ് കേന്ദ്രവുമാണ്. അതുപോലെ വളർന്നുവരുന്ന ഒരു ടെക് സ്റ്റാർട്ടപ്പ് മേഖലയുമുണ്ട്. ആദ്യകാലങ്ങളിൽ പ്രധാനമായും കാർഷിക മേഖലയിലെ ഒരു ചെറിയ പട്ടണമായിരുന്നു ഷാർലറ്റ്. പിന്നീട് സമീപ പ്രദേശത്ത് സ്വർണ്ണം കണ്ടെത്തിയതോടെ നഗരത്തിൻ്റെ വളർച്ചയ്ക്ക് കാരണമായി എന്നാണ് പറഞ്ഞത്.
നഗരത്തിലെ തിരക്കില്ലായ്മ ഞങ്ങൾക്കൊരു അതിശയമായിരുന്നു. അതിനെ പറ്റി മകനോട് ചോദിച്ചപ്പോൾ, ലാറ്റിൻ അമേരിക്ക, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ധാരാളം പേർ ഇവിടെയുണ്ട്. അതുകൊണ്ടു തന്നെ ഭക്ഷണം, സംഗീതം, ഉത്സവങ്ങൾ….. പലതരത്തിലുള്ള ‘വീക്കെൻഡ് വൈബ്സ് ‘ഉണ്ടാവാറുണ്ട്.
‘weekend vibes’,അമേരിക്കയിൽ വന്നതിനു ശേഷം കേട്ടു കൊണ്ടിരിക്കുന്ന വാക്കുകളാണിത്. അതിൽ വീക്കെൻഡ് അറിയാമെങ്കിലും ‘ vibes’
, നാട്ടിൽ വഴിപോക്കരോട് ‘വൈകിട്ടെന്താ പരിപാടി’ എന്ന് ആരായുന്ന ലാലേട്ടൻ ഫ്ളക്സുകളെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ അമേരിക്കൻ പദപ്രയോഗം.
ചരിത്രപരമായ പ്രാധാന്യത്തിനും അതുപോലെ തന്നെ എല്ലാ മോഡേൺ സൗകര്യങ്ങളും ഉള്ള സ്ഥലം . ബിസിനസ്സിനും ഒഴിവുസമയത്തിനും ഒരു ജനപ്രിയമായ സ്ഥലം . എന്നാലും റോഡിനെ അഭിമുഖീകരിച്ചുള്ള കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ, റോഡിൽ നിന്നുള്ള കാഴ്ചകളിൽ എങ്ങും എവിടേയും ശാന്തത. സാധാരണ റോഡുകളിൽ കാണാത്ത തിക്കും തിരക്കും കാണാത്ത വിഷമത്തിലായിരുന്നു ഞാൻ. അതിനെ പറ്റി കൂട്ടുകാരൻ്റെ മകനോട് പറഞ്ഞപ്പോൾ, എൻറെ ഫലിതത്തിൻറെ മർമ്മം അവന് പിടികിട്ടിയതു പോലെ
! ഇന്ത്യയിൽ ഉള്ളവരുടെ ഭാഗമാണല്ലോ ഈ ‘തിക്കും തിരക്കും ഹോണടിയുമെല്ലാം’! ഓരോ രാജ്യങ്ങളിലെ പ്രത്യേകതകൾ എന്നു പറയാം അല്ലേ! കൂട്ടുകാരൻ്റെ മകനോട് യാത്ര പറഞ്ഞു പിരിയുമ്പോൾ ഞങ്ങളും നോർത്ത് കരോലിനോട് യാത്ര പറയുകയായിരുന്നു. ഞങ്ങളുടെ യാത്ര തുടരുന്നു ‘..
Thanks




ഷാർലറ്റ് വിശേഷങ്ങൾ ഒരുപാട് ഇഷ്ടമായി
Thanks 🙏
സൂപ്പർ
Thanks 🙏