രജിത. എൻ.കെ:
രാമന്തളിയിലെ കുന്നരുവെന്ന ഗ്രാമപ്രദേശത്താണ് ഞാൻ താമസിക്കുന്നത്
.
ഏഴിമലയുടെ താഴ് വരയിലാണ് കുന്നരു.
മൂഷകരാജവംശത്തിന്റെ നാട്..
അവിടത്തെ നാട്ടിൻപുറത്തെ അയൽപക്കത്തെ കൊച്ചു കൊച്ചു വിശേഷങ്ങൾ നാടൻ ഭാഷ തെയ്യങ്ങളെ കുറിച്ച് നാടിന്റെ ഐതിഹ്യങ്ങളെ കുറിച്ച് ഒക്കെ നിങ്ങളുമായി പങ്കുവെയ്ക്കാം
ഓർമ്മക്കുറിപ്പായി ലേഖനമായി.. കവിതയായി കഥയായി
അങ്ങനെയങ്ങനെ…
ഓലക്കണ്ണട (ഓർമ്മക്കുറിപ്പ്)
അവധിക്കാലം തുടങ്ങിയല്ലേ.
എന്റെ ഒക്കെ അവധിക്കാല കളികളിൽ ഓല കൊണ്ട് പലതും ഉണ്ടാക്കാറുണ്ടായിരുന്നു.
തിരുപട്ടം ഫാൻ പോലെ ആണ്
മധ്യത്തിൽ ചതുരവും
ചുറ്റം നാല് വാലും
ഈർക്കിൽ മധ്യത്തിൽ കുത്തി,.. വളപ്പ് തീറെ ഒരേ ഓട്ടമാണ്.
തിരുപട്ടം നന്നായി കറങ്ങുന്നു വേഗത്തിൽ ഓടിയാ..
വേഗത്തിൽ കറങ്ങും.
ഓല കൊണ്ട് മാല, മോതിരം, വാച്ച്
കണ്ണട, പന്ത് ഒക്കെ ഉണ്ടാക്കും.
ഓലക്കണ്ണടയുടെ കാല്
ഈർക്കില് കൊണ്ടാണ് ഇണ്ടാക്കല്.
ഓലക്കണ്ണട നെറ്റിയിൽ വെച്ച് ഈർക്കില്
ചെവിയിൽ തിരുകി നടക്കാൻ പ്രത്യേക രസം തന്നെ..
കൈയിൽ ഓലവാച്ച്
കെട്ടാനും രസം തന്നെ..
കൊത്തംകല്ല് കളിക്കാൻ നല്ല ഉരുണ്ട മിനുസമുള്ള 10 കല്ലുകൾ
പെരുതി കണ്ടുപിടിക്കും.
5 കല്ലുകൾ കൊണ്ടും കളിക്കും.
സുഷയുടെ കൂടെ നിലത്ത് ഇരുന്നാണ് കളി…
കൊച്ചംമാടി നിലത്ത്
കളം വരച്ച് തുള്ളി കളിക്കലാണ്.
ഓരോ കളത്തിലും കരു എറിഞ്ഞ് എത്തി
ചവിട്ടി കൊച്ചം മാടും..
സ്കൂൾ പൂട്ടുന്ന അന്ന്
തന്നെ എന്നെ കൂട്ടാൻ
അച്ചുമാമൻ ജീപ്പുമായി വന്നിരിക്കും.
മാമന്റെ വീടിന്റെ കിഴക്കേ മൂലയിൽ ഒരു വലിയ മഞ്ചാടിമരമുണ്ട്.
അവിടെ വീണു കിടക്കുന്ന മഞ്ചാടികൾ
പെരുക്കിയെടുത്ത്
വെള്ളം ഇട്ടു വെയ്ക്കും..
പിന്നീട് സൂചിയും നൂലും കൊണ്ട് മഞ്ചാടി മണികൾ കോർത്ത്
മാലയാക്കും..
എന്റെ വീടിന്റെ കിഴക്ക് വശത്ത് വലിയ പുളിമരമുണ്ട്.
ഞാനും കൂട്ടുകാരും
പുളിമരത്തിൽ കയറിയിരിക്കും.
കിഴക്കോട്ട് ഒരു നല്ല
കൊമ്പ് ഉണ്ട്.. ഇരിക്കാൻ നല്ല രസമാണ്..
ബാലരമ, പൂമ്പാറ്റ
ഒക്കെ അവിടെ ഇരുന്നാണ് വായന.
പുളിയ്ക്കും പ്ലാവിനും കൂടി ഊഞ്ഞാൽ കെട്ടി
ഊഞ്ഞാലിൽ ഇരുന്നാടും..
മാവിന്റെ മുകളിലും വലിഞ്ഞു കേറും.
അതൊരു കുഞ്ഞുമാവായിരുന്നു.
മുകളിൽ നിന്നും താഴേയ്ക്കുള്ള കാഴ്ച നല്ല രസമാണ്.
ഇടയ്ക്ക് ചൂരലിലെ വല്യമ്മയുടെ വീട്ടില് പോകും. അവിടെ തോട് വലിയ പാറക്കെട്ടുകൾ നിറഞ്ഞതും വെള്ളച്ചാട്ടമുള്ളതുമാണ്.
ആ വെള്ളച്ചാട്ടത്തില് കുളിക്കുക
തിരികെ വരുന്ന വഴിയിൽ നിറയെ കായ്ച്ച നെല്ലിമരമുണ്ട് അതിൽ നിന്നും നെല്ലിക്ക പറിച്ച് കഴിക്കും..
ചിരട്ട കൊണ്ട് മണ്ണപ്പo
ഉണ്ടാക്കുന്നത്
ചോറും കറീം വെച്ച്
കളിക്കല് ഒക്കെ ഉണ്ടാകും..
മാവിൽ കല്ലെറിഞ്ഞ്
മാങ്ങ പറിക്കാൻ
ആൺകുട്ടി പെൺകുട്ടി എന്നൊന്നില്ല.
പച്ചമാങ്ങ ഉപ്പും പറങ്കിം കൂട്ടി
വട്ടത്തിലിരുന്ന് തിന്നും..
അനങ്ങാതെ ഈർക്കിൽ എടുക്കുന്ന ഈർക്കില് കളി..
അനിയത്തിയെ ഞാൻ കണക്ക് പഠിപ്പിക്കും. നല്ല അടികൂടി ചീത്തവിളിച്ച് തല്ലിയാണ് എന്റെ പഠിപ്പിക്കല്. ഈ ദേഷ്യം ഓള് തീർക്കല് രാവിലെയാണ്. കുറച്ച് വല്തായിട്ടാണ് ട്ടാ..
രാവിലെ ഉറങ്ങി എണീക്കാൻ മടിയാണ് എനക്ക്.. രണ്ടു മൂന്ന് പ്രാവശ്യം വിളിക്കും
പിന്നെ ഗ്ലാസിൽ വെള്ളം എടുത്ത് കൊണ്ടുവന്ന് തലയിൽ ഒറ്റ ഒഴിക്കലാണ്
..
കുറച്ച് നാൾ മുന്നേ അനിയത്തിയുടെ
മോന്റെ കൂടെ ക്രിക്കറ്റ് ഫുട്ബോൾ കളിക്കാൻ കൂടും. ഇല്ലെങ്കിൽ ഓൻ
ചൊടിക്കും… അപ്പറത്തെ വീട്ടിലെ സൗമ്യേച്ചി പറയും” അയ്യേ രെയ്ത ഇത്രയും വലുതായിട്ട് ക്രിക്കറ്റ് കളിക്കുന്നു’ എന്ന്.. കണ്ടത്തില് പോയി തോർത്ത് കൊണ്ട് മീനെ പിടിക്കും.
തോട്ടിലെ മീനിന്റെ പിറകേ ഓടുക.
ഒളിച്ചും പൊത്തും കളിക്കുക..
എത്ര എത്ര കളികൾ… എണ്ണിയാൽ തീരില്ല തന്നെ..
വീണ്ടും ഓലക്കണ്ണടയും ഓലവാച്ചും ധരിച്ച് നടക്കാൻ തോന്നുന്നുണ്ടോ?..




കുട്ടിക്കാലത്തേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന എഴുത്ത് നന്നായി
👌👌