തികഞ്ഞ മനുഷ്യ സ്നേഹിയും പരോപകാരിയുമായ ഒരു വ്യക്തിത്വം. സാധാരണക്കാരൻ്റെ സുഖദു:ഖങ്ങളിൽ എന്നും താങ്ങായ് കൂടെ നിൽക്കുന്ന മലയാളത്തിൻ്റെ ചാർളി ചാപ്ലിൻ എന്നറിയപ്പെടുന്ന മലയാള സിനിമയിലെ ചിരിയുടെ രാജാവ് എസ്.പി. പിള്ളയുടെ ഓർമ്മകളാണ് ഇന്ന് പങ്കുവയ്ക്കുന്നത്.
ശങ്കരപ്പിള്ളയുടേയും, കാർത്യാനിയുടേയും മകനായി നവംമ്പർ 28 ന് ഏറ്റുമാനൂരിലായിരുന്നു അദ്ദേഹത്തിൻ്റെ ജനനം.നന്നേ ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ നഷ്ടപ്പെട്ടതുകൊണ്ട് ഒരു പാട് കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു കുട്ടിക്കാലം. നൊമ്പരമുണർത്തുന്ന ജീവിത വഴിയിലൂടെയാണ് കടന്നുവന്നത്.
കിട്ടിയ ഏതു ജോലിയും സന്തോഷത്തോടെ ചെയ്തു ജീവിച്ചിരുന്ന പിള്ള തികച്ചും യാദൃശ്ചികമായാണ് നാടകത്തിലേക്ക് എത്തിപ്പെടുന്നത്. എന്നാൽ ഒറ്റ നാടകം കൊണ്ട് തന്നെ കഴിവ് തെളിയിച്ച അദ്ദേഹത്തെ തേടി കൂടുതൽ അവസരങ്ങളെത്തി.
അഭിനയത്തിനു പുറമെ മോണോആക്ടും,മിമിക്രിയും കൊണ്ട് ഉത്സവപ്പറമ്പുകളിലെ ഇടവേളകളിൽ അദ്ദേഹം സദസ്യരെ പൊട്ടിച്ചിരിപ്പിച്ചു .
ഏറ്റുമാനൂരിലെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ വള്ളത്തോളിനെ അതേ ചടങ്ങിൽ വച്ച് അദ് ദേഹത്തിൻ്റെ മുന്നിൽ വച്ചു തന്നെ അനുകരിച്ചു കാണിച്ചപ്പോൾ ആ കലാകാരൻ്റെ കഴിവിനെക്കുറിച്ച് തിരിച്ചറിഞ്ഞ വള്ളത്തോൾ അദ്ദേഹത്തെ കലാമണ്ഡലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി അവിടെ വച്ച് ഒരു വർഷത്തോളം ഓട്ടൻതുള്ളൽ പoനം പൂർത്തിയാക്കി തിരിച്ചു വന്നത് പ്രൊഫഷണൽ നാടക വേദിയുടെ സജീവ സാന്നിധ്യമാകാനായിരുന്നു.
പിന്നീടൊരിക്കൽ അദ്ദേഹത്തിൻ്റെ ഒരു നാടകം കാണാനിടയായ സാഹിത്യകാരനും
നിരൂപകനുമായ രാമവർമ്മ അപ്പൻ തമ്പുരാൻ താൻ നിർമ്മിക്കുന്ന “ഭൂതരായർ എന്ന സിനിമയിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. എന്നാൽ ഈ സിനിമ റിലീസ് ആയില്ല. ജ്ഞാനാംബിക ആണ് പുറത്തിറങ്ങിയ ആദ്യ ചിത്രം.
അതിനു ശേഷം നല്ലതങ്കയിലൂടെയാണ് കാഴ്ചക്കാരെ ചിരിപ്പിക്കുന്ന നടനായ്
പേരെടുത്തത് .നല്ലതങ്കയിലെ മുക്കുവനും, ജീവിതനൗകയിലെ ശങ്കുവും മലയാള ചലച്ചിത്ര ലോകത്ത് അദ്ദേഹത്തിൻ്റെ സാന്നിധ്യം ഉറപ്പിക്കാൻ സഹായിച്ചു .ഹാസ്യനടനായി പേരെടുത്ത അദ്ദേഹം തികഞ്ഞ സ്വഭാവനടനാണെന്ന് തെളിയിക്കുന്ന അഭിനയമികവാണ് ടാക്സി ഡ്രൈവർ എന്ന സിനിമയൽ കാണാൻ കഴിഞ്ഞത്.
എസ്.പി പിള്ള,തിക്കുറുശ്ശി, ടി.എൻ.ഗോപിനാഥൻ നായർ എന്നിവരുമായി ചേർന്ന്
സ്ഥാപിച്ച “കലാകേന്ദ്ര ” ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചു. അവശത
അനുഭവിക്കുന്ന ചലച്ചിത്ര പ്രവർത്തകരുടെ യൂണിയൻ പ്രസിഡൻ്റായിരുന്ന ഇദ്ദേഹം വീട്ടിലിരിക്കുന്ന മറ്റ് കലാകാരൻമാരെ സഹായിക്കാൻ എന്നും മുൻപന്തിയിൽ
ഉണ്ടായിരുന്നു.
മലയാള സിനിമയിൽ തൻ്റേതായ ഒരു ശൈലിയിലൂടെ ചിരിച്ചും ചിരിപ്പിച്ചും മലയാളി മനസിൽ ഇടം നേടിയ ഇദ്ദേഹം ജൂൺ 12ന് അന്തരിച്ചു. ഓർമ്മകളിൽ ആദരവോടെ…
മലയാളത്തിന്റെ ചാർലി ചാപ്ലിൻ ആയ എസ് പി പിള്ളയെ കുറിച്ച് ഓർക്കുമ്പോഴേ ചിരി വരും എത്രയെത്ര അഭിനയം മുഹൂർത്തങ്ങളിലൂടെ മലയാളിയെ രസിപ്പിച്ച മഹാനടൻ
അദ്ദേഹത്തിന്റെ ജീവിത വഴികൾ നന്നായി എഴുതി
മധുരിയ്ക്കും ഓർമ്മകൾ 👏
👍👍👍