Saturday, June 20, 2026
Homeഅമേരിക്കമലയാള സാഹിത്യത്തിലെ നക്ഷത്ര പൂക്കൾ (ഭാഗം - 52) 'ഡോ: സുകുമാർ അഴിക്കോട്' ✍ അവതരണം:...

മലയാള സാഹിത്യത്തിലെ നക്ഷത്ര പൂക്കൾ (ഭാഗം – 52) ‘ഡോ: സുകുമാർ അഴിക്കോട്’ ✍ അവതരണം: പ്രഭ ദിനേഷ്

മലയാളിമനസ്സ് ൻ്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ എന്ന പംക്തിയുടെ 51ാം ഭാഗത്തിലേയ്ക്ക് സ്വാഗതം🙏🙏

പ്രഭാഷണകലയിലെ ഇതിഹാസമായ ഡോ. സുകുമാർ അഴിക്കോട് ആണ് ഇന്നത്തെ നക്ഷത്രപ്പൂവ്!

ഡോ. സുകുമാർ അഴിക്കോട്

(12/05/1926-24/12/2012)

പ്രസിദ്ധനായ വാഗ്മി, സ്കൂൾ, കോളേജ് അദ്ധ്യാപകൻ, ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ, യൂണിവേഴ്സിറ്റി പ്രൊഫസർ, കോഴിക്കോട് സർവ്വകലാശാല പ്രോ വൈസ് ചാൻസിലർ, ആക്ടിഗ് വൈസ് ചാൻസിലർ, യു.ജി.സി. ഭാരതീയ ഭാഷാ പഠനത്തിൻ്റെ പാനൽ അംഗം, കോഴിക്കോട് സർവ്വകലാശാലയുടെ എമിററ്റ്സ് പ്രൊഫസർ, കേരള സാഹിത്യ അക്കാഡമി, കേന്ദ്ര സാഹിത്യ അക്കാഡമി എന്നിവയുടെ നിർവാഹക സമിതി അംഗം, നാഷണൽ ബുക്ക് ട്രസ്റ്റ് ചെയർമാൻ, നവഭാരതവേദി സ്ഥാപക അദ്ധ്യക്ഷൻ, മികച്ച ചിന്തകനും സാഹിത്യ വിമർശകനും ഒക്കെ ആയ ഡോ. സുകുമാർ അഴിക്കോട് 1926 ഫെബ്രുവരി 24 ന് കണ്ണൂർ ജില്ലയിൽ അഴിക്കോട് എന്ന സ്ഥലത്ത് വിദ്വാൻ പി.ദാമോദരൻ്റെയും കെ ടി മാധവിയമ്മയുടെയും മകനായി ജനിച്ചു!

സ്വന്തം അഭിപ്രായം വെട്ടിത്തുറന്നു പറയുന്ന ഒരു വിമർശനരീതിയാണ് സുകുമാർ അഴിക്കോട് സ്വീകരിച്ചിട്ടുള്ളത്. പൗരസ്ത്യ പാശ്ചാത്യസാഹിത്യ മൂല്യങ്ങളിൽ അപാരമായ പാണ്ഡിത്യമുള്ള അദ്ദേഹം ഈ രണ്ടു സിദ്ധാന്തങ്ങളെയും സമന്വയിപ്പിച്ചു കൊണ്ടുള്ള സാഹിത്യവിമർശനമാണ് നടത്തുന്നത്.

കലാസാംസ്കാരിക പൈതൃകങ്ങൾ വിശകലനം ചെയ്യുന്നതിലും അദ്ദേഹം സമർത്ഥനായിരുന്നു. അദ്ദേഹത്തിൻ്റെ വിമർശനത്തിലെല്ലാം തന്നെ സാംസ്കാരികമായ ഒരു അന്തർധാര ഒളിഞ്ഞു കിടക്കുന്നതായി കാണാം. സനാതന മാനവിക മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ഒരു വിമർശനരീതിയാണ് അദ്ദേഹം സ്വീകരിച്ചിട്ടുളളത്. ആവിഷ്ക്കരണ രീതിയുടെ ഗാംഭീര്യവും ഭാവതീവ്രതയും ധിഷണാപരമായ ഔന്നത്യവും സുകുമാർ അഴിക്കോടിൻ്റെ വിമർശനരീതിയുടെ മാറ്റ് വർദ്ധിപ്പിക്കുന്നു.

ആശാൻ്റെ സീതാകാവ്യം, ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു, രമണനും മലയാള കവിതയും, പുരോഗമനസാഹിത്യവും മറ്റും, മലയാള സാഹിത്യവിമർശനം, പുതുപുഷ്പങ്ങൾ, നവയാത്രകൾ, തത്ത്വവും മനുഷ്യനും, വായനയുടെ സ്വർഗ്ഗത്തിൽ, മലയാള സാഹിത്യപഠനങ്ങൾ, ഖണ്ഡനവും മണ്ഡനവും, ഗുരുവിൻ്റെ ദുഖം, ഭാരതീയത, തത്ത്വമസി എന്നിവയാണ് അദ്ദേഹത്തിൻ്റെ പ്രധാന കൃതികൾ.

കുമാരാനാശാൻ്റെ ചിന്താവിഷ്ടയായ സീത എന്ന ഖണ്ഡകാവ്യത്തിൻ്റെ സമഗ്രവും വസ്തുനിഷ്ടവുമായ വിമർശനമാണ് ‘ആശാൻ്റെ സീതാകാവ്യം’ എന്ന കൃതി. “ആദ്യകവിയുടെ വയലിൽ ആ ഋഷി കൃഷി ചെയ്യാതെ വിട്ട സ്ഥലത്ത് വിത്തിറക്കിയതിൻ്റെ സമൃദ്ധമായ വിളവാണ്” ‘ചിന്താവിഷ്ടയായ സീത’ എന്ന് അഴിക്കോട് പറയുന്നു.

‘ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു’ എന്ന കൃതിയിൽ മലയാളത്തിൻ്റെ റൊമാൻ്റിക് കവിതയുടെ അപചയത്തെക്കുറിച്ചുള്ള പഠനവും കാണാം.

ഉപനിഷത്ത് തത്ത്വങ്ങളെ ആവിഷ്ക്കരിച്ചു കൊണ്ട് എഴുതിയിട്ടുള്ള ഫ്രൗഢഗംഭീരമായ കൃതിയാണ് തത്ത്വമസി.

ഭാരതീയ പൈതൃകത്തെക്കുറിച്ചുള്ള പഠനമാണ് ‘ഭാരതീയത’

കേരള കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡുകൾ വയലാർ അവാർഡ് എഴുത്തച്ചൻ പുരസ്ക്കാരം സാഹിത്യ അക്കാഡമി വിശിഷ്ടാംഗത്വം എന്നിവയൊക്കെ ഡോ. സുകുമാർ അഴിക്കോട് ന് ലഭിച്ചു.

സുകുമാർ അഴിക്കോട് എന്ന ‘സാഗരഗർജ്ജനം’ 2012 ഡിസംബർ 24ാം തീയതി ക്യാൻസർ രോഗബാധിതനായി ചികിത്സയിൽ കഴിയവെ അന്തരിച്ചു🙏🌹

അടുത്ത ലക്കം വീണ്ടുംകണ്ടുമുട്ടാം❤️💕💕

പ്രഭ ദിനേഷ്✍️

RELATED ARTICLES

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com