കിനാവിൻപടിപ്പുരവാതിൽ തുറന്നിട്ട്
കവി കാത്തുനിൽക്കുന്നതാരെയാവോ
മനസ്സിന്റെ മഞ്ചലിലൂഞ്ഞാലിലാടി,
സ്വപ്നം വിതയ്ക്കുന്ന
കവിതയാണോ!
കാതരസ്വപ്‌നങ്ങൾ നെഞ്ചിലൊതുക്കി,
കവിതയ്ക്ക് മാസ്മരഭാവം
പകർന്നേകി,
കവനത്തിൻചാരുത വരികളിൽ
വിരിയിച്ച,
കല്പനതന്നുടെ മഞ്ജീരധ്വനിയാണോ!
കവിയുടെ ചിന്തയിൽ പൂത്തുവിടരുന്ന,
കനകാക്ഷരങ്ങളെയക്ഷരത്താളിൽ,
കരലാളനത്തോടെ വിന്യസിച്ചീടുന്ന,
കവിയുടെയുടവാളാം തൂലികയാണോ!
കരളുരുകി,മനമുരുകി,കാവ്യം
രചിക്കുമ്പോൾ,
കനകപ്രതീക്ഷകൾക്കർത്ഥം മനയുന്ന,
കുളിർചൂടിയെത്തുന്ന
കാണാക്കിനാക്കളെ,
കതിരുകൾ ചാർത്തുന്ന
ചേതനയാണോ!




👍