പ്രിയമുള്ളവരേ ‘ ഈ ഗാനം മറക്കുമോ..’ എന്ന ഗാനപരമ്പരയിലേക്ക് സ്നേഹപൂർവ്വം ഏവരേയും സ്വാഗതം ചെയ്യുന്നു.
1994 ൽ നിർമ്മിച്ച ‘വാർദ്ധക്യപുരാണം’ എന്ന പടത്തിലെ ‘ വീണപാടുമീണമായി’ എന്ന ഗാനമാണ് ഇന്ന് നമ്മൾ കേൾക്കുന്നത്. ഐ എസ് കുണ്ടൂരിന്റെ വരികൾക്ക് കണ്ണൂർ രാജൻ ഈണം നൽകി. ഗൗരിമനോഹരി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഗാനം ചിത്രയാണ് പാടിയിരിക്കുന്നത്.
ഒരു തട്ടിക്കൂട്ട് നാടകക്കമ്പനിയിലെ പരിമിതമായ ഓർക്കിസ്ട്രായിൽ ഒതുക്കിയ ഗാനം. എങ്കിൽ പോലും ഈ ഗാനത്തിലെ വരികളിലെ ഏതൊക്കെയോ ഈണങ്ങളിൽ എന്തൊക്കെയോ നമ്മുടെ മനസ്സിൽ എവിടെയൊക്കെയോ ഒട്ടിപ്പിടിച്ച് കിടക്കുന്നില്ലേ..
“അനുരാഗദൂതുമായ് മുഴുതിങ്കളേ വാവാ..”
“ഇടനെഞ്ചിലേറിയോ രതിഭാവമേ നീ ” എന്നീ വരികളും അതിന്റെ ഈണവും നമ്മുടെ നെഞ്ചിൽ ഉടക്കിക്കിടക്കുന്നില്ലേ… ഈ പാട്ടിന്റെ ഗ്രേസ് മാർക്ക് ഈ വരികളുടെ ഈണത്തിന്റെ ചുഴിക്കുത്തിലാണ് പതിഞ്ഞിരിക്കുന്നത്.
നമുക്ക് ഗാനത്തിന്റെ വരികളിലെ സൗന്ദര്യം ഒന്ന് നോക്കാം.
വീണ പാടുമീണമായി അകതാരിലൂറും
വിരഹാർദ്രഗീതമേ നീ നാളെയെൻ താളമായി
നിഴലായി വീണ്ടും നിറദീപനാളമേ
വീണപാടുമീണമായി…
മിഴിയോരത്താളിൽ നീളെ അനുഭൂതികൾ
മണിച്ചെപ്പിലാരോ തൂകും നിറക്കൂട്ടുകൾ
അനുരാഗദൂതുമായ് മുഴുതിങ്കളേ വാവാ
നാളെ നീയെൻ താളമായ് നിഴലായി വീണ്ടും
നിറദീപ നാളമേ നീ.. വീണപാടുമീണമായി
മഴമേഘമേതോ തീരം പുണരാനിനി
മനതാരിലെങ്ങോ മായും മലർമെത്തതൻ
ഇടനെഞ്ചിലേറിയോ രതിഭാവമേ നീ..
വീണ പാടുമീണമായി…
എത്ര പ്രണയാർദ്രമായാണ് ഈവരികൾ കോർത്തിണക്കിയിരിക്കുന്നത്. കണ്ണൂർ രാജന്റെ ഈണവും കൂടി ചേർന്നപ്പോൾ സ്വർണ്ണത്തിന് സുഗന്ധം പോലെയായി.
നമുക്ക് ആ ഗാനം കൂടി കേൾക്കാ
ഗാനം കേട്ടില്ലേ കൂട്ടുകാരേ.. ഒരുപാട് ആരവങ്ങളില്ലാതെ ഒരുപാട് മനോഹരമായ ഗാനം അല്ലേ.. ഇഷ്ടമായില്ലേ..
നിങ്ങളുടെ ഇഷ്ടഗാനങ്ങളുമായി അടുത്ത ആഴ്ച്ച വീണ്ടും വരാം.
സ്നേഹപൂർവ്വം
👍🌹
നല്ല പാട്ട് 👌
അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവർക്കും നന്ദി