Sunday, August 23, 2026
Homeഅമേരിക്കഅന്നോണം - ഇന്നോണം (ലേഖനം) ✍ സുമ പള്ളിപ്രം

അന്നോണം – ഇന്നോണം (ലേഖനം) ✍ സുമ പള്ളിപ്രം

ജാതി – മത പ്രായഭേദമന്യേ മലയാളികളുടെ ആഘോഷത്തിന്റെ ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.

കാലത്തിനനുസരിച്ച് മാറ്റങ്ങൾ ഇവിടെയും വന്നു. സൗഹൃദങ്ങളും ബന്ധങ്ങളും ഓണക്കോടിയുടെ ഇഴയടുപ്പമായിരുന്നെങ്കിൽ ഇന്ന് ആഘോഷങ്ങളുടെ വ്യത്യസ്ഥകളും കൃത്രിമത്വവും, മത്സര ഇനങ്ങളുമായി മാറി കൊണ്ടിരിക്കുകയാണ്. കുട്ടിക്കാലത്തെ ഓണത്തിന്റെ ഓർമ്മകളിലേക്ക് ഊളിയിടുമ്പോൾ പൂക്കൂടകളുമായി വൈകുനേരങ്ങളിൽ പൂക്കൾ ശേഖരിക്കാൻ അയലത്തുള്ള കൂട്ടുകാർക്കൊപ്പം പോവുന്നത് ഒരു രസമായിരുന്നു. ആർക്കാണ് കൂടുതൽ പൂക്കൾ കിട്ടിയത് എന്ന് ഒത്ത് നോക്കുമ്പോൾ മനസ്സിലെ പൂക്കളങ്ങൾ അവിടെ വിരിയുകയായി.

നാട്ടിൽ പുറത്ത് പറമ്പിലും വയലോരത്തും , തോട്ട് വക്കിലും മറ്റുമുള്ള കാട്ട് തെച്ചി, അരിപ്പൂ , കാക്കപ്പൂ , ചെമ്പരത്തി, ശഖ് പുഷ്പം, നന്ദ്യാർവട്ടം, മുക്കുറ്റി, കൃഷ്ണകിരീടം, മന്ദാരം, ചെട്ടിപ്പു , ജമന്തി, റോസാപ്പൂ, വസിപ്പൂ, തുമ്പപ്പൂ പൂക്കളത്തിൽ ഉന്നതസ്ഥാനീയനാണ് തുമ്പ ഇതാവട്ടെ തൃക്കാക്കരയപ്പന് ഏറ്റവും ഇഷ്ടപുഷ്പമാണത്രെ. എന്നാൽ പ്രപഞ്ചശുദ്ധിയുടെ പ്രതീകമായാണ് വിശേഷിപ്പിക്കുന്നത്. പൂക്കളം തീർത്താൽ ആരുടെ പൂക്കളമാണ് ഏറെ ഭംഗി എന്നാവും അടുത്ത നോട്ടം. തിരുവോണത്തിന് പൂക്കള മത്സരങ്ങൾ ഉണ്ടാവും ഇന്നത്തെപ്പോലെ മറുനാടൻ പൂക്കൾ കുറവാണ്. ഇന്ന് മത്സരങ്ങൾ ഗവൺമെൻറ് തലത്തിലേക്ക് വരെ എത്തി നിൽക്കയാണ്. വിദഗ് രുടെ മേൽനോട്ടത്തിലാണ് പൂക്കളം തീർക്കുന്നത് തന്നെ. ഊഞ്ഞാലാട്ടവും തിരുവാതിരക്കളിലും മറ്റ് ചെറിയ കളികളിലും ഒതുങ്ങിയവ ഇന്ന് മത്സര ഇനങ്ങൾ ഓരോ വർഷവും പുതുതായി ഇറക്കുകയാണ്.

ഓണത്തിന് എടുത്തു പറയേണ്ടത് ഓണ സദ്യ തന്നെയാണ്. ഓണത്തിന് വിളവെടുക്കാൻ പാകത്തിൽ പച്ചക്കറികളും വാഴ കൃഷിയും ചെയ്തിരുന്നു. പുന്നെല്ലിന്റെ ചോറും പായസവും, ശർക്കര ഉപ്പേരിയും , വറുത്തുപ്പേരിയും ഒരാഴ്ച മുന്നേയുളള ഒരുക്കങ്ങളുടെ തുടക്കമാണ്. ഇന്ന് കാലത്ത് പോയി വാങ്ങിയാൽ തന്നെ മതി. സദ്യയാണെങ്കിൽ കാറ്ററിങ്ങ് കാർഓഡറിനനുസരിച്ച് വിഭവങ്ങൾ എത്തിക്കും.

കാലത്തിന് അനുസരിച്ച് നമ്മൾ മാറുകയാണെങ്കിലും പഴയ ഓർമമകളിലുള ഓണത്തിളക്കം ഇന്നില്ല. അന്ന് കുടുബത്തിലെ എല്ലാവരും ഒരുമിച്ച് പുക്കളവും സദ്യയും മറ്റും ഒരുക്കുമ്പോഴുണ്ടാക്കുന്ന ഉത്തരവാദിത്തം മുതിർന്നപ്പോൾ ഏറെ ഉപകാരമായിരുന്ന ആ തലമുറക്കാർക്ക് എന്നാൽ ഇന്ന് ഏത് രംഗത്തും അനുകരണവും , മത്സരവുമാണല്ലോ. ഓണക്കോടി അണിഞ്ഞ് സ്കൂൾ തുറക്കുന്ന ദിവസം പുത്തനുടുപ്പിന്റെ മണവുമായ് ക്ലാസ് റൂമിലിരിക്കുമ്പോഴുള്ള ആനന്ദം കൂട്ടുകാരുടെ പുതുവസ്ത്രങ്ങളുടെ തൊങ്ങലുകളിലും മറ്റും തലോടി കൊണ്ട് അഭിപ്രായപ്രകടനങ്ങൾ ഓർക്കാൻ തന്നെ രസമാണ്. ഇന്നത്തെ കുട്ടികൾക്ക് ആഴ്ചക്ക് പുത്തൻ ഉടുപ്പ് വാങ്ങുന്നതുകൊണ്ട് അവർക്ക് ആ സന്തോഷം എന്താണെന്ന് ഊഹിക്കാൻ പോലുമാവില്ല.

ഓണാഘോഷങ്ങൾ വർണ്ണ പൊലിമയോടെ ഒത്തു ചേരലിന്റെ ഉത്സവമായി മാറട്ടെ.

സുമ പള്ളിപ്രം✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ