Friday, May 1, 2026
Homeഅമേരിക്കകാറ്റുപഞ്ഞിക്കാലം (കവിത) ✍ റോമി ബെന്നി

കാറ്റുപഞ്ഞിക്കാലം (കവിത) ✍ റോമി ബെന്നി

വല്യവധിവന്നുചേർന്നതിനാലെന്തൊരാ
നന്ദമക്കൊഴിഞ്ഞ
വർഷത്തിൻ പുസ്തകയിതളുകളെവി
ടെയെങ്കിലുമൊരു
കോണിലുണങ്ങിയദലങ്ങളെപ്പോലിടു
ന്നേരമമ്മതൻ
ശബ്ദമുയർന്നു പാഠപുസ്തകങ്ങൾ
സൂക്ഷിക്കേണമതു
ചോദിച്ചാരെങ്കിലുമേ
വന്നേക്കാമെന്നതു കേൾക്കാൻ
നേരമില്ലാതോടി ലോകമാകെ മറന്നു
തൊടിയിലെ
പൂത്തുമ്പിയെപ്പോലെ പാറിപ്പറന്നു
നടന്നതും

ഓലപ്പീപ്പിക്കൊപ്പമൊരു
കൈഘടികാരവു മെനഞ്ഞിടേണ
മെന്നാലോചനക്കിടയിലായി
ഗോലികളിക്കുന്ന കുട്ടികൾ
ക്കൊപ്പമായ് കൂടാനായിച്ചെന്നതു
മുഴുമിക്കാനാകാതുടൻ
കുട്ടിയുംകോലും കളിക്കുന്നതിൽ
ഭ്രമമാർന്നതും

വാശിപിടിക്കുന്ന
കുഞ്ഞനുജനെപാളയിൽ
വലിച്ചു പുഞ്ചിരിയേറ്റി
ക്കളിപ്പിച്ചോമനിച്ചേട്ടനായതും

കബഡികളിക്കുന്ന
നേരത്തുപീടികയിലോടാനമ്മ
വിളിക്കുന്ന മാത്ര
യിൽ ചക്രദണ്ഡനം
ചെയ്തു വേഗേനേ
കൂകിപ്പാഞ്ഞതിൻ കൂലിയായി കിട്ടിയ
ശർക്കരത്തുണ്ടാരുമേ കാണാതെ
നുണഞ്ഞതും

കൂട്ടരൊപ്പം കളിവീടു കെട്ടിയാ
പായവിരിച്ചു കിടന്നുടൻ വിശക്കുന്ന
നേരമാ മാഞ്ചോട്ടിപ്പോയാ
കനി തേടി കാണാതെ
മാങ്കനിയെറിഞ്ഞു
വീഴ്ത്തി പകുത്തുപ്പിട്ട് കഴിച്ചു പിന്നെ
കടകെട്ടി കച്ചവടകോപ്പുകൾ നിറച്ചതും

സാറ്റുകളിക്കുന്നിടയിൽ മിഴിമൂടിയ
വിരൽ പതിയെ തുറന്നൊരു
പാളിനോക്കിയൊളിക്കുന്നിട
മേതെന്നറിഞ്ഞതും

നീലപ്പൊൻമാൻ കൂടുകൂട്ടിയ
തോട്ടിൻകരയിലിരുന്നു
പണിതമൺമാളിക
ഭഗ്നമേകാതൂരിയെടുത്ത
ചരണത്തിലാകെ മൺതരികളേന്തിയും

കുളത്തിൽ മറിഞ്ഞു മദിച്ചു ചെം
കണ്ണുമായി
നനഞ്ഞൊട്ടിവരുന്നേരമാ
കാത്തുനിന്നരമ്മയിൽ നിന്നീർക്കിലിന്ന
ടിയൊന്നേറ്റുപാഞ്ഞുമറഞ്ഞതും

ആരുമേ കാണാതെ
സൈക്കിളിൽപെഡലി
ലെത്താത്ത കാലുമായ് ചവിട്ടിക്കറക്കി
രസിച്ചതും

അറിയാതെയാകളികൾക്കിട
യിലെത്തുന്നമുറിവിലാത്തെ
ങ്ങിൻമടൽപ്പൊടിപൊത്തി
നീറ്റലാറ്റിയതും
പച്ചമരുന്നിലനീരിൻചെറുനോവറിഞ്ഞു
മറന്നതും

പപ്പായക്കുഴലുമായ് സോപ്പുപത
വെള്ളത്തിൽ
ഊതിപ്പറത്തിയകുമിളപൊട്ടിയ
പോലാ കിനാവു മുറിഞ്ഞുഞെട്ടി
യുണർന്നമാത്രയിലോർമ്മകൾ
കാറ്റുപഞ്ഞിപോലകന്നുവോ

വേനലവധിക്കെൻമക്കളു
പോകുന്നിതേ ബഹുവിധ
പഠനക്രീഡയിലമരാനായി
പലയിടങ്ങളിൽ

പണമുണ്ടേ പഠനങ്ങളേ
റെയുണ്ടിവിടെ അധ്യയന
പാഠഭാഗത്തിനൊപ്പ
മഭ്യസിച്ചിടാ പലവേലകൾ
കലകൾ കളികളുമീ
മധ്യവേനലവധിക്കിടെ

ബാലത്വമാർന്ന വദനങ്ങളൊക്കെ
ഉപനേത്ര ഭാരത്താൽ ഗരിമതൻ
ഭാവമണിഞ്ഞു

മാറ്റങ്ങളിലെന്നുമേ ഞാനുമലിഞ്ഞു
പോയ്
സർവവല്ലഭരാക്കണമെൻ കിടാങ്ങളെ
ഗ്രീഷ്മാവധി ദിനങ്ങൾക്കുള്ളിൽ
പ്പൊടുന്നനെ

കളിയിടങ്ങളൊഴിഞ്ഞു കിടന്നാ
മണ്ണുമറന്നിട വേളകളിലാ
മാധ്യമക്കാഴ്ച്ച യിലഭരമിക്കുന്നിതാ
തനയരേവരും

ഭൂതകാലനീർക്കുമിള
പൊട്ടിയശബ്ദത്താലു
ണർന്നെന്നെയൊരു
ക്ഷണമെങ്കിലുമൊന്നു
ശ്രവിക്കുവാനീയന്ത്രവെളി
ച്ചമകറ്റിമിഴിയുയർത്തുമോ
യെന്നുപറയുവതെങ്ങനെ
ഞാനുമിന്നാ
ലോകത്തല്ലേ പഴമ കിനാവിലും

റോമി ബെന്നി✍

RELATED ARTICLES

16 COMMENTS

  1. മനോഹരമായ ദൃശ്യ വിസ്മയങ്ങൾ
    സമ്മാനിച്ച കവിത സൂപ്പർ..
    എത്രയെത്ര ഓർമ്മകൾ
    കുട്ടിക്കാലം തിരിച്ചു വന്നിരുന്നെങ്കിൽ!

    • . വളരെ നന്ദി സജി സർ.
      പ്രോത്സാഹനത്തെ സ്നേഹത്തോടെ സ്വീകരിക്കുന്നു

  2. അപ്പുപ്പൻതാടി പോലെ പറന്നു നടന്ന ഓർമ്മകളിലേക്ക് ബാല്യകാലത്തിലേയ്ക്ക് തിരികെ നടത്തിയ ചിന്തകൾ…
    കാറ്റുപഞ്ഞിക്കാലം , ബാല്യത്തിന് ഇതിനപ്പുറമൊരു പേരെന്താണ്.റോമിചേച്ചിയ്ക്ക് അഭിനന്ദനങ്ങൾ

    • കാറ്റുപഞ്ഞി എന്നത് അപ്പൂപ്പൻ താടിയുടെ പകരം പദമാണ്. അർത്ഥം ഉൾക്കൊണ്ടു വായിച്ചഭിപ്രായത്തിന് ഒത്തിരി സ്നേഹം.നന്ദി.

  3. നൊസ്റ്റാൾജിയ പകർന്ന കവിത അസ്സലായിട്ടുണ്ട് 🤝✍️ അഭിനന്ദനങ്ങൾ മാഡം💐🙏❤️

  4. കുട്ടിക്കാലത്തിന്റെ നനുത്ത ഓർമ്മകളെ പഞ്ഞിക്കെട്ടു പോലെ പറത്തി വിട്ടു കൊണ്ട് അതിൽ അഭിരമിക്കുന്ന കവയിത്രിയെ കാണാനാകുന്നുണ്ട്. ഒരു മധുരിക്കുന്ന മാമ്പഴക്കാലം പോലെ മനോഹരമായ കവിത. ഭാവുകങ്ങൾ.❤️❤️❤️

    • അതെ എത്ര കാലം കഴിഞ്ഞാലും മറക്കാനാവാത്ത ബാല്യം. വായനയ്ക്ക് അഭിപ്രായത്തിന് നന്ദി സജീവ്.

  5. ഈ കവിതയിൽ ബാല്യകാലത്തെ കളികളിൽ ഒന്നുപോലുo മറക്കാതെ എത്ര മനോഹരമായി ഹൃദ്യമായ വരികളിലൂടെയാണ് വർണ്ണിച്ചിരിക്കുന്നത്. എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഇനിയും മികച്ച രചന ഗ്രക്കായി കാത്തിരിക്കുന്നു.

  6. എല്ലാവരെയും പഴയ കാലത്തേയ്ക്കു കൊണ്ടു പോകാൻ കഴിഞ്ഞതിൽ കൃതാർത്ഥത.
    Thank you Jacintha

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com