പാടവരമ്പിൽതുമ്പകൾവിരിയും
തൊടികളിലാകെതുമ്പികൾപാറും
മുറ്റം നിറയെമുത്തുകൾ പാകും
നിറപുഞ്ചിരിയാൽ മുക്കുറ്റി
ഓണപ്പാട്ടുകളെവിടേയോ
ഈണത്തോടെ മുഴങ്ങുമ്പോൾ
ഈറൻചുറ്റിയഇടവഴികൾ
ഇന്നും പറയും ഇന്നലെകൾ
കളിയുടെകാലംചിരിയുടെ കാലം
കഥകൾ നിറയും പൂക്കാലം
ഓണം ചേർന്നാൽ ചന്തം വന്നു
കോടികളോണക്കോടികളായി
സദ്യകൾമാറി ഓണസദ്യകൾ
കളികൾ മാറി ഓണക്കളികൾ
നറുനിലാവിൽ നന്മകൾ ചേർന്ന്
ഓണനിലാവായ് മാറുകയായി
മായാതെന്നും മനസ്സിൽ നിറയും
മധുരം കിനിയുംപൊന്നോണം
മറുവാക്കില്ലപകരം വെയ്ക്കാൻ
മറ്റൊന്നില്ല പകരം നിൽക്കാൻ
പകർന്നു കിട്ടീ ബാല്യത്തിൽ
പതിരുകളില്ലാ സന്തോഷം
മാറ്റം വന്നൊരീ കാലത്തും
പത്തരമാറ്റിൽ പൊന്നോണം



