Wednesday, June 3, 2026
Homeഅമേരിക്കതറവാട് (ഓർമ്മക്കുറിപ്പ്) ✍ രജിത എൻ കെ

തറവാട് (ഓർമ്മക്കുറിപ്പ്) ✍ രജിത എൻ കെ

 

പത്താമുദയത്തോടെ തറവാട് ഉണരുന്നത്.
പുഴ കടന്നുള്ള അവിടെയാണ് ഞങ്ങളുടെ തറവാട്. നാരാംകുളങ്ങര. അതാണ് എന്റെ പേരിന്റെ കൂടെ എൻ.കെ.

മുൻപ് ഒരിക്കൽ അവിടെ പോകുമ്പോൾ ഞാനും അമ്മയും അമ്മാവന്റെ കൂടെ തോണി കടന്നു. പിന്നെ നീണ്ടു നീണ്ടു പോകുന്ന റെയിൽവേപാത മുറിച്ചു കടന്നു, പാടങ്ങളും തെങ്ങിൻ തോപ്പുകളും കടന്നു ഒടുവിൽ തറവാട്ടിൽ എത്തിച്ചേർന്നു,. വെറുതെ വെറുതെ ഒരു രസം നടത്തത്തിന്റെ ഭംഗി അറിയാൻ വേണ്ടി മാത്രം. വാഹനത്തിൽ
പോകുവാൻ കഴിയുമെങ്കിലും.

ഏതൊക്കെയോ നാട്ടിൽ നിന്നുമുള്ള ആളുകൾ അവിടെ ഒത്തുകൂടി. പല ജോലി ചെയ്യുന്നവർ.

തൊണ്ടച്ഛൻ തെയ്യം, വിഷ്ണുമൂർത്തി, പുതിയ ഭഗവതി ഇങ്ങനെ മൂന്നു തെയ്യങ്ങൾ ആണ് കെട്ടിയാടാർ.

തൊണ്ടച്ഛൻ തെയ്യം മനോഹരമായ ഒരു കാഴ്ച തന്നെ. തലയിൽ
കൂട്ട കമിഴ്ത്തിയപ്പോലെ മുടി വെച്ചു. പട്ടുടയാടയും ചിലമ്പും അണിഞ്ഞു,

കാഴ്ചയില്ലാത്ത തെയ്യമാണ്. പൊയ് കണ്ണു ധരിച്ചു, അല്പം
കുനിഞ്ഞാണു നടപ്പ് മന്ദം മന്ദം ചുവട് വെച്ചു..

വിഷ്ണുമൂർത്തി മനോഹര രൂപമാണ്. കിരീടമൊക്കെ ധരിച്ചു. മാറിനു ചുറ്റും കുരുത്തോല കെട്ടി വരാഹരരൂപത്തെയാണ് കാണിച്ചു തരുന്നത്. എപ്പോഴും ഒരു പുഞ്ചിരി മുഖത്തു മിന്നി മായും.

പൂമാല ധരിച്ചു പിന്നെ
ഹിരണ്യകശ്യപുവിനെ
വധിക്കുന്ന കാഴ്ച ഏവരേയും ഏതോ ലോകത്തേക്കു കൊണ്ടുപോകുന്നു.

കൂർത്തനഖം കൊണ്ട്
കുടൽമാലകൾ പുറത്തേയ്ക്കു വലിച്ച് ഉഗ്രരൂപമായി മാറി വിഷ്ണുമൂർത്തി തെയും..

പുതിയഭഗവതി അമ്മ ദേവിയായി ചുവന്ന മാറിടത്തോടെ വട്ടമുടി
അണിഞ്ഞു.അരയ്ക്കു ചുറ്റും തീപന്തം ചാർത്തി. ആളുകൾ ഒക്കെ എണ്ണ ഒഴിച്ചു കൊടുത്തു.

” ഗുണം വരട്ടെ പൈതങ്ങളേ”
മഞ്ഞൾകുറി നൽകി
അരി എറിഞ്ഞു. ഏവരേയും അനുഗ്രഹിച്ചു.

അവിടെ ഏവരും സഹോദരി സഹോദരന്മാർ മാത്രം.

അവലും മലരും ശർക്കരയും ചെറുപഴവും
അടയും ഓഹരി വെച്ചു, വീടുകളിലേയ്ക്കു കൊണ്ടുവന്നു.

ഇത് ഉണ്ടാക്കി ഉണ്ടാകി
പെണ്ണുങ്ങൾ… ശർക്കരയും തേങ്ങയും
നെല്ലുകുത്തിയ അരി അതു പൊടിച്ചതിൽ, ഇലയിൽ പരത്തി ചുട്ടെടുക്കുന്നു.

അതിനിടെ അവിടെ
ആ തെങ്ങിൻ ചുവട്ടിൽ
ഒരു പട്ടിയും കുറച്ചു കുട്ടികളും. ചെറിയകുട്ടി കൾക്ക് ഒക്കെ ഇഷ്ടം ആയി. കുഞ്ഞു പട്ടിക്കുട്ടിയെ സ്വന്തം വീട്ടിലേയ്ക്കു കൊണ്ടുപോകാൻ ആഗ്രഹിച്ചു….

പുതിയ കുറേആളുകളെ പരിചയപ്പെട്ടു.

ഒരു ആൺകുട്ടി ആയിരുന്നു എന്റെ സുഹൃത്ത്. എന്തോ എങ്ങനെയൊ വെറുതെ വന്നു എന്നോട് കൂട്ടു കൂടി. അവന്റെ ഫോൺ ഒക്കെ കാണിച്ചു തന്നു.
എവിടെ പോയാലും ഇങ്ങനെ ചെറിയ കൂട്ടുകാരെ കിട്ടും.

പിന്നെ ചെറിയ ചെറിയ കുട്ടികൾ….വീടിനു ചുറ്റും ഓടി നടന്നു. പണ്ട് ചെറിയ ഓടിട്ടത്. ഇപ്പോൾ മനോഹരം ആയ ക്ഷേത്രം ആയി മാറി. മകുടം ഒക്കെ വെച്ചു. കല്ല്തൂൺ ഒക്കെ ഉണ്ട്….

സ്വന്തം തറവാട് അല്ലെ രാത്രി ഞാനും കുട്ടികളും കൂടി കുറച്ചു
കാരയപ്പം എടുത്തു തിന്നു. പിന്നെ മറ്റുള്ളവർക്കും കൊടുത്തു.
നല്ല ചീത്ത കിട്ടി.

അങ്ങനെ അങ്ങനെ
ബന്ധുക്കൾ കൂട്ടുകാർ
എല്ലാവരും ഒത്തുകൂടി.

ചിലർ കല്യാണം കഴിഞ്ഞു പുതുമോടിയിൽ സന്തോഷിക്കുമ്പോൾ.
മറ്റു ചിലർ ഭർത്താവിനെ മകനെ അച്ഛനെ നഷ്ടം വന്നവർ സങ്കടം കൊണ്ട് ആയിരിക്കും. വേറെ ചിലർ രോഗം വന്നു വേദനിക്കുന്നവർ.
പിന്നെയും ചിലർ ഒറ്റപ്പെട്ടവർ…..
എവിടെയും…..
എല്ലാവരും അറിയുന്നു
സങ്കടം വേഗം മറ്റുള്ളവരുടെ….

തൊണ്ടച്ഛൻ തെയ്യത്തിന്റെ
വിഷ്ണുമൂർത്തിയുടെ സൗന്ദര്യത്തിൽ മനം മയങ്ങാൻ
വരൂ: നിങ്ങൾ ഈ ഉത്തര മലബാറിലേയ്ക്ക്….

രജിത എൻ കെ✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com