Thursday, June 4, 2026
Homeപാചകംമുട്ട ബജി ✍തയ്യാറാക്കിയത്: ദീപ നായർ ബാംഗ്ലൂർ

മുട്ട ബജി ✍തയ്യാറാക്കിയത്: ദീപ നായർ ബാംഗ്ലൂർ

എല്ലാവർക്കും നമസ്കാരം

പുറത്തു മഴ കനക്കുമ്പോൾ അകത്തു മടിപിടിച്ച് കൂനിക്കൂടി ഇരിക്കുമ്പോൾ/സ്കൂളിൽ നിന്നോ ഓഫീസിൽ നിന്നോ വിശന്നു വരുമ്പോൾ ഒക്കെ എന്തെങ്കിലും കഴിക്കാൻ തോന്നാറില്ലേ. അങ്ങനെ തോന്നുമ്പോൾ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതും എല്ലാവരും ഇഷ്ടപ്പെടുന്നതുമായ ഒരു നാലുമണിപ്പലഹാരമാണ് ഇന്നത്തെ വിഭവം.

🌽മുട്ട ബജി

🍁 ആവശ്യമായ സാധനങ്ങൾ

🌽മുട്ട – നാലെണ്ണം
🌽കടലമാവ് – 3/4 കപ്പ്
🌽ഉപ്പ് – ആവശ്യത്തിന്
🌽കുക്കിംഗ് സോഡ – ഒരു നുള്ള്
🌽കായപ്പൊടി – 1/4 ടീസ്പൂൺ
🌽മുളകുപൊടി – 1/2 ടീസ്പൂൺ
🌽വെള്ളം – ആവശ്യത്തിന്
🌽റിഫൈൻഡ് ഓയിൽ – ആവശ്യത്തിന്

🍁ഉണ്ടാക്കുന്ന വിധം

🌽മുട്ട വേവിച്ച് തോട് കളഞ്ഞ് പകുതി ആക്കി മുറിച്ചു വയ്ക്കുക

🌽കടലമാവിലേക്ക് ഉപ്പ്, സോഡ, മുളകുപൊടി, കായപ്പൊടി ഇവ ചേർത്തിളക്കി ആവശ്യത്തിന് വെള്ളം ഒഴിച്ച് ഇഡ്ഡലിമാവിൻ്റെ പാകത്തിൽ ബാറ്റർ തയ്യാറാക്കുക.

🌽ഓരോ കഷണം മുട്ട വീതം ബാറ്ററിൽ മുക്കി ചൂടായ എണ്ണയിൽ ഇട്ട് പൊരിച്ചെടുക്കുക.

🌽മഴ, ആവി പറക്കുന്ന ചായ, ചൂടു മുട്ട ബജി കൂടെ ഗ്രീൻ ചട്നി, മഴയുടെ താളത്തിൽ നേർത്തു വരുന്നൊരു പാട്ടും. ആഹാ! സൂപ്പർ അല്ലേ.

തയ്യാറാക്കിയത്: ദീപ നായർ ബാംഗ്ലൂർ

RELATED ARTICLES

1 COMMENT

  1. കടലമാവ് ഉണ്ടോ എന്ന് നോക്കട്ടെ. ഉണ്ടെങ്കിൽ ഇന്ന് തന്നെ ഉണ്ടാക്കണം മുട്ട ബജി

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com