Thursday, May 21, 2026
Homeഅമേരിക്കOpen up ആകണോ? (Part -12) ✍ പ്രശാന്ത് ...

Open up ആകണോ? (Part -12) ✍ പ്രശാന്ത് വാസുദേവ് (മുൻ ഡെപ്യൂട്ടി ഡയറക്ടർ കേരള ടൂറിസം വകുപ്പ് & ടൂറിസം കൺസൾട്ടൻ്റ്).

‘പ്രണയം’ എന്ന മലയാള പദത്തെ ദയവായി ‘love’ എന്ന ആംഗലേയ പദവുമായി കൂട്ടി വായിക്കരുതേ !
“Love you daa ” എന്ന് നമ്മൾ കുഞ്ഞുങ്ങളോട് പോലും പറയും.
പക്ഷേ “ഞാൻ നിന്നെ പ്രണയിക്കുന്നു” എന്ന് നമ്മൾ കുഞ്ഞുങ്ങളോട് പറയാറില്ല!
അപ്പോൾ വ്യക്തമല്ലേ?
രണ്ടും രണ്ടാണ് .
Love = പ്രണയം അല്ല.

അതുപോലെ പ്രണയം എന്ന മലയാള പദത്തെ ദയവായി സ്നേഹം എന്ന മലയാള പദവുമായി കൂട്ടിവായിക്കരുതേ !

നിങ്ങൾക്ക് ആരെയും സ്നേഹിക്കാം.
ഒരേസമയം നിങ്ങൾക്ക് ആയിരക്കണക്കിനു പേരെ സ്നേഹിക്കാം.
പക്ഷേ ഒരു സമയം നിങ്ങൾക്ക് ഒരാളെ മാത്രമേ പ്രണയിക്കാൻ കഴിയുകയുള്ളൂ!
അതാണ് പ്രണയം.

പ്രണയത്തിന് ശബ്ദം വേണം, ഗന്ധം വേണം, വികാരങ്ങൾ വേണം.
പുഴയുടെ ശബ്ദം നിങ്ങൾക്ക് കേൾക്കാം,
പക്ഷേ പുഴയുടെ ഗന്ധം നിങ്ങൾ അറിഞ്ഞു
എന്നു വരില്ല.
പുഴയുടെ വികാരം നിങ്ങൾക്ക് കിട്ടില്ല.
അപ്പോൾ നിങ്ങൾക്ക് പുഴയെ പ്രണയിക്കാൻ കഴിയില്ല !
പക്ഷേ സ്നേഹിക്കാൻ കഴിയും.

അവളുടെ ഗന്ധം നീ അറിയുന്നു.
അവളുടെ ശബ്ദം നീ അറിയുന്നു.
നിൻ്റെ ഗന്ധവും ശബ്ദവും അതുപോലെ
അവളും അറിയുന്നു.
നിങ്ങൾ വികാരം കൈമാറുന്നു.
അതാണ് പ്രണയം.

പിന്നെ ഞാൻ മുമ്പും എഴുതിയിട്ടുള്ളത് പോലെ
വർഷങ്ങളോളം ഒപ്പമുള്ള ഒരാളോട് ,
നിങ്ങൾക്കുള്ളത് പ്രണയമല്ല, സ്നേഹമാണ്.
പ്രണയത്തിൽ വിരഹവും നിരാശയും മോഹഭംഗങ്ങളും ആശയും ആവേശവും സ്വാർത്ഥതയും എല്ലാമുണ്ട്.
പക്ഷേ പ്രണയത്തിൽ കടബാധ്യതകൾ ഇല്ല !
പ്രണയത്തിൽ ന്യായ സംഹിതകൾ ഇല്ല !

സോപാധികമായതൊന്നും പ്രണയത്തിലില്ല.

ഇനി പറയൂ ,
നിങ്ങൾ പ്രണയത്തിലാണോ?
അല്ലെങ്കിൽ ഇനി നിങ്ങൾ പ്രണയിച്ചോളൂ……..

സ്നേഹം

നിറയട്ടെ പോസിറ്റിവിറ്റി എമ്പാടും.

പ്രശാന്ത് വാസുദേവ്
(മുൻ ഡെപ്യൂട്ടി ഡയറക്ടർ കേരള ടൂറിസം വകുപ്പ് & ടൂറിസം കൺസൾട്ടൻ്റ്).

RELATED ARTICLES

4 COMMENTS

  1. പോസിറ്റീവ് ചിന്തകൾ പകരുന്ന സാറിൻ്റെ രചന✍️ ഏറെ ഇഷ്ടമായി🥰🙏❤️

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com