Friday, July 24, 2026
Homeഅമേരിക്കOpen up ആകണോ? (Part -24) ✍ പ്രശാന്ത് വാസുദേവ് (മുൻ...

Open up ആകണോ? (Part -24) ✍ പ്രശാന്ത് വാസുദേവ് (മുൻ ഡെപ്യൂട്ടി ഡയറക്ടർ കേരള ടൂറിസം വകുപ്പ് & ടൂറിസം കൺസൾട്ടൻ്റ്).

Routine എന്നത് നമ്മൾ ശീലിച്ചുപോയി.
ഉറക്കം, ഉണരൽ , ഭക്ഷണം , ജോലി എല്ലാം റുട്ടീൻ ആണ് !
ഒന്നു മാറ്റിപ്പിടിക്കാൻ നമ്മൾ തയ്യാറല്ല.

സ്ഥിരമായി ഒരേ വസ്ത്രം ധരിക്കുന്നവർ അത് തങ്ങളുടെ ഐഡന്റിറ്റി ആയി കരുതുന്നു. പക്ഷേ അതിൽ വല്ലപ്പോഴും വരുത്തുന്ന ഒരു മാറ്റം
തങ്ങളുടെ മൊത്തം ചിന്താധാരകളെത്തന്നെ മാറ്റുന്നു എന്ന് അവർ അറിയുന്നില്ല.

ആ ബ്ലൗസിന്റെ ഫാഷൻ ഒന്നു മാറ്റി നോക്കൂ!
സ്ഥിരം ഹാഫ് കൈ ഷർട്ട് ആണ് ഉപയോഗിക്കുന്നത് എങ്കിൽ ഒന്ന് ഫുൾ സ്ലീവ്സ് ആക്കി നോക്കൂ.
“ഏയ് അതെനിക്ക് ചേരില്ല, ഞാൻ ശ്രമിച്ചിട്ടുള്ളതാണ് “എന്നു വിചാരിക്കരുത്.
ഫുൾ സ്ലീവ്സിൽ തന്നെ എത്ര ഫാഷനുകൾ മാറിവരുന്നു !
നമ്മൾ അതൊക്കെ ട്രൈ ചെയ്തിട്ടാണോ ഈ പറയുന്നത്!

ഭക്ഷണത്തിൻറെ കാര്യം. എന്നും ഉച്ചയ്ക്ക് ചോറേ കഴിക്കൂ എന്ന വാശി എന്തിന്?
ഇടയ്ക്കൊക്കെ ഒരു ബിരിയാണി കഴിച്ചാലോ ചപ്പാത്തി ആക്കിയാലോ ഒന്നും സംഭവിക്കില്ല. എന്നുമാത്രമല്ല അത് തരുന്ന ഒരു വ്യത്യസ്ത അനുഭവവും അതിൻറെ ചില നല്ല ഫലങ്ങളും ഉണ്ട്.

എന്നും അലാറം വച്ച് രാവിലെ 5 മണിക്ക് എണീക്കുന്നവർ ഇടയ്ക്കൊക്കെ എട്ടുമണിവരെ ഉറങ്ങിയാൽ സംഭവിക്കുന്നത് മാനസിക പിരിമുറുക്കത്തിന് ഒരു അയവു വരികയാണ്.

സാഹചര്യവും സന്ദർഭവും ഒക്കെ നോക്കി സെക്സ് ബെഡ്റൂമിൽ നിന്നും മറ്റെവിടെയെങ്കിലും ഒന്ന് മാറ്റി നോക്കിയാലോ !

നമ്മൾ ജീവിതത്തിൽ ഒരേ രീതികൾ പുണർന്നു ജീവിക്കുന്നതാണ് നമ്മുടെ സ്ട്രെസ്സിന് കൂടുതൽ കാരണം . റുട്ടീൻ രീതികൾക്ക് മാറ്റം വരുത്തുമ്പോൾ നമ്മൾ സ്വയം അയയുകയാണ് !!
നമ്മുടെ മനസ്സും അതിനനുസരിച്ച് റിലാക്സ്ഡ് ആവുകയാണ്.

അപ്പോൾ ഒന്ന് മാറ്റിപ്പിടിച്ചാലോ !

🩸സ്നേഹം🩸

💗നിറയട്ടെ പോസിറ്റിവിറ്റി എമ്പാടും💗

പ്രശാന്ത് വാസുദേവ്

(മുൻ ഡെപ്യൂട്ടി ഡയറക്ടർ – കേരള ടൂറിസം വകുപ്പ് &
ടൂറിസം കൺസൾട്ടൻ്റ്).

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com