Monday, April 20, 2026
Homeഅമേരിക്ക“ഈ ഓണത്തിന് മാവേലി നിങ്ങളുടെ വീട്ടിൽ വന്നാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? “ (മലയാളി മനസ്സ്...

“ഈ ഓണത്തിന് മാവേലി നിങ്ങളുടെ വീട്ടിൽ വന്നാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? “ (മലയാളി മനസ്സ് രചന മത്സരം #25) ✍ മിനി സുരേഷ് ബാലുശ്ശേരി

ചിങ്ങമാസമാണെന്ന വിശ്വാസത്തിലിറങ്ങുന്ന അങ്ങേയ്ക്ക് ഒന്നും സംഭവിക്കല്ലേ എന്ന പ്രാർത്ഥന ആയിരുന്നു മാവേലി.

കേരളത്തിലിപ്പോൾ പേരിന് മാത്രമേ മാസങ്ങൾ ഉള്ളൂ.

വെയിലും മഴയും ഒക്കെ തീരുമാനിക്കുന്നത് ന്യൂനമർദ്ധങ്ങളാണ്.
ൻ്റെ മാവേലി കഴിഞ്ഞ വർഷം അങ്ങ് ചൂരൽമലയിൽ സംഭവിച്ചത് കണ്ട് തിരിച്ച് പോവേണ്ടി വന്നതിനും കാരണം ഇവരാണ് ന്യൂന മർദ്ധക്കാർ.

അല്ലെങ്കിലും പേടിയില്ലാതെ കാത്തിരിക്കുന്ന ഒരേ ഒരാൾ അങ്ങാണ്.

പഠിക്കാൻ വിടുന്ന മക്കൾ കയ്യിൽ ചുറ്റികയുമായി തിരിച്ചു വരുമോ എന്ന പേടിയിൽ പ്രായമായ മാതാപിതാക്കളെ എവിടെ ഒളിപ്പിക്കും എന്ന ഭയത്തിലാണ് കേരളത്തിലെ അമ്മമാര്

പണ്ടൊക്കെ പോക്കറ്റ് മണി കൊടുത്താൽ ഒരു സിനിമയോ ചായയ്ക്കോ ആയിരി ക്കുമെന്ന് സമാധാനിക്കാമായിരുന്നു.
ഇന്നതല്ല എം.ഡി എം.എ ആയിരിക്കുമോ എന്ന ഉൾഭയത്തിലാണ് ഞങ്ങളിന്ന് അവരെ ഓർത്തിരിക്കുന്നത്.

കേരളത്തിലെ കുട്ടികൾ തെറ്റില്ലാതെ ഉച്ചരിയ്ക്കാൻ പഠിക്കുന്ന വാക്കാണ് പീഢനം
നേരം വെളുത്താൽ കേൾക്കാൻ തുടങ്ങുന്നത് നാനാവിധ പീഡനങ്ങളാണ് മാവേലി
രാജസേവകരൊക്കെ രാജാവ്ന് സമന്മാരായ ആ കാലം ഒക്കെ പോയി എൻ്റെ അങ്ങുന്നേ

ഇവിടെയിപ്പം ആരെകയ്യിലും തുറുപ്പു ശീട്ടാക്കാൻ ഈ വാക്കുണ്ട് എന്നത് ഇത്തിരി നല്ലതും കൂടി അല്ലേന്ന് ഒരു ചിന്തയില്ലാതില്ല.

അധികാരത്തിൽ പിടിച്ചു തൂങ്ങുന്ന ഇവരെയൊക്കെ ഒന്നിറക്കാൻ പഴയ കാല വാമനന്മാർ ഒന്നും ഇല്ലാലോ.
ആകാശത്ത് വരെ ഇവർക്ക് ഒളിത്താവളങ്ങൾ ഉണ്ട്.

കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങളും മാത്രമേ വിൽക്കാൻ വെച്ചുള്ളൂ.

അങ്ങയുടെ പേരിലുള്ള കടകളിലൊന്നും യാതൊരു സാധനവും ഉണ്ടാകാറില്ല.
മുളകില്ല മല്ലിയില്ല പഞ്ചസാരയില്ല മുറവിളി കൂട്ടി വരിയ്ക്ക് നിന്നാൽ ഭാഗ്യം ഉള്ളോന് കിട്ടും അതൊക്കെ തന്നെ.

മാനുഷരെല്ലാരും ഒന്നു പോലെ എന്നൊക്കെ കേൾക്കാൻ മാത്രം രസം ണ്ടാവുന്ന കാലത്തിലേയ്ക്ക് പോവുമോ ഭയമുണ്ട്.
ജാതിയ്ക്ക് മതത്തിന് വടം കെട്ടി വലിച്ച് അടുപ്പിക്കുന്ന കിങ്കരന്മാർ കാവലാളുണ്ട് അമ്പലത്തിനും പള്ളിക്കും ചുറ്റിലും

ഇതൊക്കെ പറയാതെ അങ്ങ് വരുമ്പോൾ മാത്രം ഒന്നായിട്ട് എന്ത് കാര്യം

ഇക്കണക്കിന് പോയാൽ ഓണം ആഘോഷിക്കുന്ന മലയാളിയെ വിദേശങ്ങളിൽ കാണേണ്ടി വരുമോ എന്ന ഭയം കൊണ്ട് പറഞ്ഞതാണ്.

സംഗതികൾ ഇതൊക്കെ ഉണ്ടെങ്കിലും മലയാളിയ്ക്ക് ഒരു പ്രശ്നം വന്നാൽ ഞങ്ങൾ ഒന്നാണ്.
ജാതിയും മതവും ഞങ്ങളങ്ങ് പെട്ടില് വെച്ചേയ്ക്കും.
പ്രളയവും കൊറോണയും കൊണ്ട് ഞങ്ങളെ തകർക്കാൻ പറ്റാത്ത ആ സ്ഥൈര്യം മതി ഞങ്ങക്ക് മുന്നോട്ട് നടക്കാൻ.

അത് മാത്രമാണ് അങ്ങ് ഞങ്ങൾക്ക് തന്നു പോയതിൽ ബാക്കി ഉള്ളത്.
അതുകൊണ്ട് സമാധാനത്തോടെ തിരിച്ച് പോയിക്കോളൂ.

വഴിയിൽ ന്യൂ ജെൻ തടഞ്ഞ് നിർത്തി ചോദിയ്ക്കാം
ഇതെന്ത് കോലം മാവേലി
തന്ത വൈബ്

പേടിയ്ക്കണ്ട 40 കഴിഞ്ഞവരൊക്കെ പെടുന്ന ഒരു ഗ്രൂപ്പാണ്.
തിരിച്ച് എന്തുണ്ട് ഗയ്സ് എന്ന് ചോദിച്ചാൽ മതി.

അവര് പറയും ഓണം പൊളിയാണ് മാസാണ്.
പാട്ട് കേട്ട് പേടിക്കണ്ട.

എന്ത് മൂഡ് ഓണം മൂഡ്
എന്ന വരി പുതിയ ഓണപ്പാട്ടാണ്.

എന്തായാലും സദ്യ ഉണ്ട് മാവേലി ഉണ്ടിട്ടേ പോകാവൂ
കഴിഞ്ഞ മാസം ബുക്ക് ചെയ്തതാ
കാറ്ററിംഗ് കാർ കൃത്യം 12 ന് എത്തിക്കും
കാത്തിരിയ്ക്കുകയൊന്നും വേണ്ട.
വരാനുള്ളത് അങ്ങ് മാത്രമാണ്.
ലീവും വിസയും ഒന്നും പൊല്ലാപ്പാകാതെ
വന്നതിൽ ഒരു പാട് സന്തോഷം.🙏🏻

 മിനി സുരേഷ് ബാലുശ്ശേരി ✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com