Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
ദളപതി വിജയ് കേരളത്തിലും ‘വിസിൽ’ മുഴക്കും; ടിവികെ പ്രവർത്തനം പൂർണതോതിൽ വ്യാപിപ്പിക്കാൻ കേരള ഘടകം ഒരുങ്ങുന്നു, കൊടുവള്ളി കോളജിൽ യുവ നേതാവ് മത്സരത്തിന്. | മലയാളിമനസ്സ്
Sunday, October 25, 2026
Homeഇന്ത്യദളപതി വിജയ് കേരളത്തിലും ‘വിസിൽ’ മുഴക്കും; ടിവികെ പ്രവർത്തനം പൂർണതോതിൽ വ്യാപിപ്പിക്കാൻ കേരള ഘടകം ഒരുങ്ങുന്നു,...

ദളപതി വിജയ് കേരളത്തിലും ‘വിസിൽ’ മുഴക്കും; ടിവികെ പ്രവർത്തനം പൂർണതോതിൽ വ്യാപിപ്പിക്കാൻ കേരള ഘടകം ഒരുങ്ങുന്നു, കൊടുവള്ളി കോളജിൽ യുവ നേതാവ് മത്സരത്തിന്.

തിരുവനന്തപുരം: തമിഴക വെട്രി കഴകം (ടിവികെ) കേരളത്തിലും പ്രവർത്തനം സജീവമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി കേരള ഘടകം കോർഡിനേറ്റർ ഡോ. സുലൈമാൻ ബഷീർ. ദളപതി വിജയ് മുന്നോട്ടുവയ്ക്കുന്ന ജനക്ഷേമം, അഴിമതി രഹിത ഭരണം, വികസനം തുടങ്ങിയ നിലപാടുകൾ കേരളത്തിലെ പ്രവർത്തകരും ആരാധകരും ഏറ്റെടുത്തുകഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

വിജയ് ഫാൻസ് സംഘടനകളിൽ പ്രവർത്തിച്ചിരുന്ന നിരവധി പേർ ടിവികെയിലേക്ക് എത്തിയിട്ടുണ്ടെന്നും ഡോ. സുലൈമാൻ ബഷീർ പറഞ്ഞു. വിഴിഞ്ഞം വാഹിദ്, ഷെമീർ, അനന്തു, അരുൺ കൃഷ്ണ തുടങ്ങിയവർ വിജയ് ഫാൻസിൽ നിന്ന് ടിവികെയിലെത്തിയവരാണെന്ന് അദ്ദേഹം വ്യക്തമാക്കി.

മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ളവരും ടിവികെയിൽ എത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ നേതാക്കളുടെ ഉത്തരവാദിത്തങ്ങളും പദവികളും ചെന്നൈയിലെ മുതിർന്ന നേതാക്കൾ നിശ്ചയിച്ചുകഴിഞ്ഞാൽ പാർട്ടിയുടെ പ്രവർത്തനം സംസ്ഥാനത്ത് പൂർണതോതിൽ എത്തിക്കാനുള്ള ശ്രമങ്ങളാണ് കോർഡിനേറ്റർ എന്ന നിലയിൽ നടത്തുന്നതെന്നും സുലൈമാൻ ബഷീർ പറഞ്ഞു.കേരളത്തിലെ കോളജ് തിരഞ്ഞെടുപ്പിലും ടിവികെ പ്രതിനിധി മത്സരിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കൊടുവള്ളി കോളജിലാണ് യുവ നേതാവ് മത്സരിക്കുന്നത്. സംസ്ഥാനത്തെ മറ്റ് പല ക്യാംപസുകളിലും ടിവികെ അനുഭാവികളായ വിദ്യാർഥികൾ മത്സരരംഗത്തേക്ക് എത്തുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷയെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

തമിഴ്നാട്ടിൽ ദളപതി വിജയ് നടപ്പാക്കിയ നവജാത ശിശുക്കൾക്ക് തങ്കമോതിരം സമ്മാനിക്കുന്ന പദ്ധതി കേരളത്തിൽ വിജയ് ആരാധകർ വർഷങ്ങളായി നടത്തിവരുന്നതായും സുലൈമാൻ ബഷീർ പറഞ്ഞു. പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായാൽ പദ്ധതി കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിജയ് ആരാധകരും ടിവികെ അണികളും കേരളത്തിലുടനീളം സജീവമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു രാഷ്ട്രീയ കക്ഷിയുമായും പിണക്കത്തിനില്ലെന്നും പാർട്ടിയുടെ മുതിർന്ന നേതാക്കൾ ഏൽപ്പിക്കുന്ന ദൗത്യങ്ങൾ പൂർത്തിയാക്കുകയാണ് കേരള ഘടകത്തിന്റെ ലക്ഷ്യമെന്നും ഡോ. സുലൈമാൻ ബഷീർ കൂട്ടിച്ചേർത്തു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ