Friday, November 20, 2026
Homeകേരളംമകൻ്റെ മൂന്ന് വാഹനങ്ങളിൽ കേരള സ്റ്റേറ്റ് 2 നമ്പർ വെക്കാൻ വ്യവസായ, ഐ ടി വകുപ്പ്...

മകൻ്റെ മൂന്ന് വാഹനങ്ങളിൽ കേരള സ്റ്റേറ്റ് 2 നമ്പർ വെക്കാൻ വ്യവസായ, ഐ ടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്ക് അനുമതി

തിരുവനന്തപുരം: മകൻ്റെ മൂന്ന് വാഹനങ്ങളിൽ കേരള സ്റ്റേറ്റ് 2 നമ്പർ വെക്കാൻ വ്യവസായ, ഐ ടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്ക് അനുമതി. കുഞ്ഞാലിക്കുട്ടിയുടെ മകൻ ആശിഖ് പാണ്ടികടവത്തിൻ്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനങ്ങൾ. ഇതോടെ മെഴ്‌സിഡസ് ബെൻസ്, റേഞ്ച് റോവർ, ഇന്നോവ തുടങ്ങിയ നാല് വാഹനങ്ങളിൽ കുഞ്ഞാലിക്കുട്ടിക്ക് കേരള സ്റ്റേറ്റ് 2 നമ്പർ വെച്ച് യാത്ര ചെയ്യാം.

ലീഗ് നേതാവും മന്ത്രിയുമായ കെ എം ഷാജി സ്വകാര്യ വാഹനത്തിൽ സ്‌റ്റേറ്റ് ബോർഡ് സ്ഥാപിച്ചത് നേരത്തെ വിവാദമായിരുന്നു. കെ എം ഷാജിക്കെതിരെ പരാതിയുമായി ഡിവൈഎഫ്ഐ രംഗത്തുണ്ടായിരുന്നു. സ്വകാര്യ വാഹനത്തിൽ നിയമവിരുദ്ധമായി ദേശീയപതാക, കേരള സ്റ്റേറ്റ് ബോർഡ് എന്നിവ സ്ഥാപിച്ചത് അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ നേതാവ് സരീഷ് പൂമരം ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു.

സുഹൃത്തിൻ്റെ റേഞ്ച് റോവർ വാഹനത്തിൽ 13-ാം നമ്പർ നമ്പറും ചിഹ്നവും വെച്ചാണ് എം ഷാജി ഉപയോഗിച്ചത്. സംഭവം വിവാദമായതോടെ വാഹനം സുഹൃത്തിന് തിരികെ നൽകിയിരുന്നു. കെ എം ഷാജി കാസര്‌കോട് ജില്ലയിലെ പരിപാടികൾക്കെത്തിയപ്പോൾ സ്വകാര്യ വാഹനം ഉപയോഗിച്ചതിലും വിമർശനമുയർന്നിരുന്നു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ