Sunday, August 2, 2026
Homeഅമേരിക്കഇവൾ, സീത (കവിത) ✍ സഹീറ എം

ഇവൾ, സീത (കവിത) ✍ സഹീറ എം

ഉഴവ് കീറാൻ എത്തിയ കർഷകൻ
മോദിച്ചമനമോടെ ചാലുകീറി
സീതത്തിൽ നിന്നും കലപ്പനാവിൽ
പൂപോലെ ഉയരുന്നു
പെൺകൊടിയാൾ !

വയലിൽ കിളിർത്തൊരു ചെറു തൈ ,
സവിതാവിനെ നോക്കിച്ചിരിച്ചുയർന്നു
മാന്തളിർ ചോരിവാപിളർത്തി
കൈകാൽ ഇളക്കി മനം കവർന്നു !

സീതയെന്നു കാതിൽ ചൊല്ലി മുദാ
ദ്വയാക്ഷരീനാമം സംഗീതമായ് ,
സത്വഗുണങ്ങളാൽ സമാരാദ്ധ്യയായ്
നാരികൾക്കുത്തമ മാതൃകയായ് !

പെണ്ണെന്ന ജന്മത്തിൻ ആദ്യ
തിരസ്കാരം
അനാഥത്വത്തിൻ്റെ ഉഴവ് ചാലിൽ ,
വിധിയുടെ വിളയാടൽ സനാഥമാക്കി,
അൻപോടെയായിരം ചുറ്റിനുണ്ടായി.

പൊന്നുവിളവും വറുതിയും പോലെ
പരീക്ഷണങ്ങൾക്കവസാനമില്ല ,
കാലംവളർത്തും മനക്കരുത്താൽ
വിളറിനിന്നില്ല വിധിക്കു മുന്നിൽ !

കാനന വാസത്തിൽ കഠിനകാലം
ഉത്തമകാലംപതിക്കൊപ്പമെങ്കിൽ !
വിധിയെപ്പഴിക്കാതെസ്വീകരിച്ചു
അപദാനങ്ങളപവാദങ്ങളായി പിന്നേ!

ഘോരകാന്താരം നാരിതൻ ജീവിതം,
തിരസ്‌കൃതയായവൾ,അഭയാർത്ഥിയാ
യി ,
ദോഹതകാലത്തിലാശ്രമ ജീവിതം
സംസാര ജീവിത പരീക്ഷകൾ നാരിക്ക് !

മാനാഭിമാനത്തോളം മറ്റൊന്നില്ലന്ന –
ഗ്നിപരീക്ഷകൾ നടത്തും നൃപരറിയുക !
തോല്ക്കാനൊരുങ്ങാത്ത
സ്ത്രീത്വത്തെ,
സീതയെന്നല്ലാതെയെന്ത് വിളിക്കും?

സഹീറ എം✍

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ