Sunday, May 17, 2026
Homeഅമേരിക്കഅകംചുരത്തെ ഉഴുതുമറിക്കുമ്പോൾ (കവിത) ✍ ലക്ഷ്മി ശശി

അകംചുരത്തെ ഉഴുതുമറിക്കുമ്പോൾ (കവിത) ✍ ലക്ഷ്മി ശശി

അകംചുരത്തിൻ്റെ അഗാധമാം
ഗർത്തത്തിൽ
ഉറങ്ങാത്തൊരു കണ്ണുണ്ടതിൻ
പേരാണ് മനസ്സാക്ഷി;
അറുവകയായ് ചിതറുന്ന
കാലത്തിൻ തിരശ്ശീലയ്ക്കു
പിന്നിൽ
അതൊരു നിശബ്ദ
വിചാരണയുടെ നീതിപീഠമാകുന്നു.
ആൾക്കൂട്ടത്തിൻ
ആരവങ്ങൾക്കപ്പുറം
സ്വയം ഉരച്ചുനോക്കുന്ന
നികിഷഗ്രാവം;
കപടതയുടെ ആവരണം പുതച്ച
വേഷങ്ങൾക്കിടയിൽ
നഗ്നമായ സത്യത്തിൻ്റെ
വെള്ളിനൂലിഴ.
നാം നട്ടുവളർത്തുന്ന കള്ളത്തിൻ്റെ
കാടുകളിൽ
അതൊരു നീറുന്ന കനലായ്
പതിയിരിക്കുന്നു.
രക്തം പുരണ്ട കൈകൾ
കഴുകിത്തീർക്കുമ്പോഴും
ആത്മാവിൻ്റെ അടിത്തട്ടിൽ
ബാക്കിയാകുന്ന കറ;
പദവികൾ നൽകുന്ന
പട്ടുമെത്തകളിൽ
ഉറക്കം കെടുത്തുന്ന മുള്ളിൻ
മുനകൾ.
അവിടെ വക്കീലില്ല, സാക്ഷികളില്ല-
സ്വയം പ്രതിയായും വാദിയായും
മാറുന്നൊരിടം!
അസ്തമയമില്ലാത്തൊരു
സൂര്യനാണത്,
നമ്മുടെ വീഴ്ചകളിൽ കനലായി
ജ്വലിക്കുന്നതും
ഉയർച്ചകളിൽ കുളിർമഴയായ്
പെയ്യുന്നതും.
ആ അദൃശ്യ കോടതിയുടെ
വിധിന്യായം-
അതാണ് ജീവിതത്തിൻ്റെ ഏക
സത്യവാചകം.

ലക്ഷ്മി ശശി✍

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com