Thursday, August 6, 2026
Homeകേരളംതൃശൂർ ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തുതീർന്നു

തൃശൂർ ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തുതീർന്നു

തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്നു വരുന്ന സമരം അവസാനിപ്പിക്കാൻ ധാരണ. തൃശൂർ ജില്ലാ ലേബർ ഓഫീസർ സി. വിനോദ്കുമാറിന്റെ സാന്നിധ്യത്തിൽ നഴ്സസ് അസോസിയേഷൻ പ്രതിനിധികളും ആശുപത്രി മാനേജ്മെന്റും നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ ധാരണയായത്. സമരത്തിലേർപ്പെട്ട ജീവനക്കാർക്കെതിരെ യാതൊരുവിധ പ്രതികാര നടപടികളും സ്വീകരിക്കുകയില്ലയെന്ന് സമ്മതിച്ച് മാനേജ്‌മെന്റും ധാരണാപത്രത്തിൽ ഒപ്പുവച്ചിട്ടുണ്ട്. എറണാകുളം റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർ ഡി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചർച്ചയുടെ തുടർച്ചയായിരുന്നു ഇന്നത്തെ അനുരഞ്ജന ചർച്ച. തൃശൂർ സിറ്റി അസി. പോലീസ് കമ്മീഷണർ ടി. ആർ. രാജേഷും സന്നിഹിതനായിരുന്നു.

സമരത്തിൽ പങ്കെടുത്ത മുഴുവൻ നഴ്‌സിംഗ് ജീവനക്കാരെയും ഈമാസം 30-നകം ഘട്ടംഘട്ടമായി, അവർ മുൻപ് ജോലി ചെയ്തിരുന്ന സമാന വിഭാഗങ്ങളിലേക്ക് തിരിച്ചെടുക്കും. മേൽപ്പറഞ്ഞ ജീവനക്കാരെ 80:20 അനുപാതത്തിൽ അടുത്ത മൂന്ന് മാസത്തിനുള്ളിൽ (ആദ്യത്തെ ഒന്നര മാസത്തിനുള്ളിൽ 40% ജീവനക്കാരെയും, തുടർന്ന് ബാക്കി 40% ജീവനക്കാരെയും അവർ മുൻപ് ജോലി ചെയ്തിരുന്ന അതേ വിഭാഗങ്ങളിൽ തന്നെ) പുനഃപ്രവേശിപ്പിക്കാമെന്ന മാനേജ്മന്റ് തീരുമാനം യൂണിയൻ അംഗീകരിച്ചു.
കരാർ വ്യവസ്ഥയിൽ നിയമിച്ചിട്ടുള്ള നഴ്‌സിംഗ് ജീവനക്കാരെ ആദ്യം 1 വർഷത്തേക്കും പിന്നീട് 3 വർഷത്തേക്കും, തുടർന്ന് 5 വർഷത്തേക്കും നിയമിക്കുന്നതാണെന്ന് മാനേജ്‌മെന്റ് സമ്മതിച്ചു.

ജനറൽ ഷിഫ്റ്റ് ഒഴികെ സ്ഥാപനത്തിലെ എല്ലാ നഴ്‌സിംഗ് ജീവനക്കാരുടെയും ഷിഫ്റ്റ് സമ്പ്രദായം 6-6-12 എന്ന രീതിയിൽ ക്രമീകരിക്കും. ശമ്പളവർധനവ് അടക്കമുള്ള മറ്റ് തർക്ക വിഷയങ്ങളിൽ മാനേജ്മെന്റും യൂണിയനും തമ്മിൽ തൊഴിൽവകുപ്പിന്റെ മധ്യസ്ഥതയിൽ തുടർ ചർച്ചകൾ നടത്തി രമ്യമായി പരിഹരിക്കുമെന്ന് ഇരുകക്ഷികളും സമ്മതിച്ചു.

2026 ആഗസ്ത് നാലിന് നടന്ന ചർച്ചയിൽ മാനേജ്മെന്റ് പ്രതിനിധികളായ ഡോ. ബെന്നി ജോസെഫ് നീലയാങ്കാവിൽ, ഫാദർ. ജസ്റ്റിൻ പൂഴിക്കുന്നേൽ, ജോഷി പാവിൽ, യൂണിയൻ പ്രതിനിധികളായ എം. ജാസ്മിൻഷാ, ലിജോ ജോസഫ് എന്നിവരും പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ