Thursday, August 6, 2026
Homeഇന്ത്യപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ക്ഷമാപണം നടത്തി മെറ്റ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ക്ഷമാപണം നടത്തി മെറ്റ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ക്ഷമാപണം നടത്തി മെറ്റ. പിഴവ് സംഭവിച്ചുവെന്ന് കമ്പനിയുടെ മെറ്റയുടെ ഗ്ലോബൽ അഫയേഴ്‌സ് മേധാവി ജോയൽ കപ്ലാൻ പറഞ്ഞു.

പ്രധാനമന്ത്രി മോദിയുടെ പോസ്റ്റ് നിയന്ത്രിക്കാനിടയാക്കിയ പിഴവിൻ്റെ പേരിൽ മെറ്റയ്ക്ക് വേണ്ടി ഞാൻ മന്ത്രിയോട് ക്ഷമാപണം നടത്തിയതായി അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി. നേരത്തെ സക്കർബർഗ് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമപരിരക്ഷ നീക്കം ചെയ്യുമെന്ന് ഐടി പാർലമെൻ്ററി സ്റ്റാൻറിങ് കമ്മിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. ഐടി പാർലമെൻ്ററി സമിതി അധ്യക്ഷനും ബിജെപി എംപിയുമായ നിഷികാന്ത് ദുബെയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് ഈ കൂടിക്കാഴ്ചയും മാപ്പുപറച്ചിലും ഉണ്ടായത്.

സംഭവത്തില്‍ മെറ്റ ഗ്ലോബല്‍ ടീം ഐടി മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തത് സാങ്കേതിക പിഴവുകളാണെന്ന് മെറ്റ നേരത്തെ അറിയിച്ചിരുന്നു.

അതേസമയം, മെറ്റ പ്ലാറ്റ്ഫോമുകളിലെ വീഴ്ചകൾക്ക് സിഐഒ മാർക്ക് സക്കർബർഗ് മാപ്പ് പറഞ്ഞു ഡീപ്പ് ഫേക്ക്, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കങ്ങൾ, സാങ്കേതിക പിഴവുകൾ എന്നിവയിലാണ് മാർക്ക് സക്കർബർഗ് ഖേദം പ്രകടിപ്പിച്ചത്. ഉള്ളടക്ക നിയന്ത്രണത്തിലുണ്ടായ പിഴവുകൾ മെറ്റ സമ്മതിക്കുന്നു, തങ്ങളുടെ പ്ലാറ്റ്ഫോമുകളിലെ ഹാനികരമായ ഉള്ളടക്കം കൈകാര്യം ചെയ്ത രീതിയിൽ

പ്ലാറ്റ്ഫോം ഉത്തരവാദിത്തവും ഉള്ളടക്കവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ചർച്ചയിൽ വന്നെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ നീക്കം ചെയ്തതിനെ കുറിച്ച് പരാമർശമുണ്ടായിരുന്നില്ല. ഉള്ളടക്കം നിയന്ത്രണത്തിൽ ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പ്രതികരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ