Saturday, June 20, 2026
Homeഅമേരിക്ക'കൗതുക വാർത്തകൾ' (40) ✍തയ്യാറാക്കിയത്: കാർത്തിക് ശങ്കർ

‘കൗതുക വാർത്തകൾ’ (40) ✍തയ്യാറാക്കിയത്: കാർത്തിക് ശങ്കർ

A) ഒഴുകി നടക്കുന്ന പോസ്‌റ്റോഫീസ്

ലോകത്തെ ഏറ്റവും വലിയ പോസ്റ്റല്‍ സെര്‍വീസുള്ള രാജ്യമാണ് ഇന്ത്യ. നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം ഇവയുണ്ട്. കശ്മീരിലെ ദാല്‍ ലേക്കില്‍ അടുത്തിടെ ഒഴുകി നടക്കുന്ന ഒരു പോസ്‌റ്റോഫീസ് നിലവില്‍ വന്നിട്ടുണ്ട്.ലോകത്തിലെ ഒരേയൊരു ഒഴുകി നടക്കുന്ന പോസ്‌റ്റോഫീസ് (Floating Post Office) ഇന്ത്യയിലാണ് പ്രവർത്തിക്കുന്നത്. ജമ്മു കശ്മീരിലെ ശ്രീനഗറിലുള്ള പ്രശസ്തമായ ദാൽ തടാകത്തിലാണ് (Dal Lake) ഈ അപൂർവ്വ പോസ്‌റ്റോഫീസ് സ്ഥിതി ചെയ്യുന്നത്.തടാകത്തിൽ നങ്കൂരമിട്ടിരിക്കുന്ന ഒരു വലിയ പരമ്പരാഗത ഹൗസ് ബോട്ടിലാണ് (Houseboat) ഈ പോസ്‌റ്റോഫീസ് പ്രവർത്തിക്കുന്നത്.

2011-ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഒമർ അബ്ദുള്ളയും, കേന്ദ്രമന്ത്രിയായിരുന്ന സച്ചിൻ പൈലറ്റും ചേർന്നാണ് ഇത് ഉദ്ഘാടനം ചെയ്തത്.പൂർണ്ണമായും തപാൽ സേവനങ്ങൾ നൽകുന്നതിനൊപ്പം, കശ്മീരിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന ഒരു ചെറിയ മ്യൂസിയവും ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്.
ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവർക്കായി പ്രത്യേക സീലുകൾ പതിച്ച പോസ്റ്റ്കാർഡുകൾ അയക്കാൻ സാധിക്കും. ദാൽ തടാകത്തിന്റെ ചിത്രമുള്ള ‘സീൽ’ (Seal) പതിക്കുന്നതുകൊണ്ട് തന്നെ സഞ്ചാരികൾക്ക് അതൊരു മികച്ച ഓർമ്മക്കുറിപ്പു കൂടിയാണ്.

B) ഒരോട്ടിനു മാത്രം ഒരു പോളിംഗ് ബൂത്ത്‌.

2004നു ശേഷം എല്ലാ തെരഞ്ഞെടുപ്പുകള്‍ക്കും ഗുജറാത്തിലെ ഗിര്‍ വനത്തിലെ ഏക വോട്ടറായ ഭാരത്ദാസ് ദര്‍ശന്‍ദാസ് എന്നയാള്‍ക്കു മാത്രമായി വോട്ടിംഗ് കേന്ദ്രം തെരഞ്ഞെടുപ്പു കമ്മീഷന്‍ സ്ഥാപിയ്ക്കാറുണ്ട്. വോട്ടിംഗിന്റെ പ്രാധാന്യം വെളിപ്പെടുത്താന്‍ വേണ്ടിയാണ് ഇത്. 2019-ൽ അദ്ദേഹം അന്തരിച്ചെങ്കിലും, ആ പാരമ്പര്യം തുടർന്ന് നിലവിൽ മഹന്ത് ഹരിദാസ് ഉദാസിനായി കമ്മീഷൻ വനത്തിനുള്ളിൽ വോട്ടിംഗ് സൗകര്യമൊരുക്കുന്നു.

C) ചില ഇന്ത്യൻ കൗതുകങ്ങൾ

•ഇന്ത്യയില്‍ 12 വര്‍ഷത്തിലൊരിയ്ക്കല്‍ നടക്കുന്ന കുംഭമേളയാണ് ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന ചടങ്ങ്.

•ലോകത്തില്‍ ഏറ്റവും കൂടുതല്‍ പാലുല്‍പാദിപ്പിയ്ക്കുന്ന സ്ഥലമാണ് ഇന്ത്യ.

•ഇന്ത്യയിലെ ഗുണ്ടുര്‍, കൃഷ്ണ ജില്ലകളില്‍ നിന്നാണ് ലോകത്തു തന്നെ ആദ്യമായി ഡയമണ്ട് ഖനനം നടത്തിയത്.

•പോളോ ഇന്ത്യയില്‍ അത്ര പ്രാധാന്യമുള്ള വിനോദമൊന്നുമല്ല. എന്നാല്‍ കല്‍ക്കത്തയിലെ പോളോ ക്ലബാണ് ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമേറിയ പോളോ ക്ലബ്.

•ചെസ് കളിയുടെ ഉദ്ഭവസ്ഥാനം ഇന്ത്യയാണ്. ഇന്ത്യയില്‍ രാജാക്കന്മാര്‍ കളിച്ചിരുന്ന ചതുരംഗത്തിന്റെ പുതിയ രൂപമാണിത്.

•ഇന്തോ ചൈന അതിര്‍ത്തിയില്‍ ഒരു തടാകമുണ്ട്. ഇതൊരിക്കല്‍ വറ്റിച്ചപ്പോള്‍ നൂറുകണക്കിന് അസ്ഥികൂടങ്ങളാണ് കണ്ടത്. ഇവ 1200 വര്‍ഷം പഴക്കമുള്ളവയാണെന്നു കരുതുന്നു.

•ലോകത്തെ ഏറ്റവും കൂടുതല്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിയ്ക്കുന്ന ആളുകള്‍ ഇന്ത്യയിലാണ്. ഏതാണ്ട് 20-40 ശതമാനം ആളുകള്‍.

•ചൈന, അമേരിക്ക എന്നിവ കഴിഞ്ഞാല്‍ ഇന്ത്യന്‍ ആര്‍മിയാണ് ഏറ്റവും വലുത്. വലിപ്പത്തില്‍ മൂന്നാം സ്ഥാനം.

•അമേരിക്ക കഴിഞ്ഞാല്‍ ഇംഗ്ലീഷ് സംസാരിയ്ക്കുന്ന ഏറ്റവും കൂടുതല്‍ പേരുള്ളത് ഇന്ത്യയിലാണ്.

•ചന്ദ്രനില്‍ വെള്ളമുണ്ടെന്നു കണ്ടത്തിയ രാജ്യം ഇന്ത്യായാണ്. 2009ല്‍ ഐഎസ്ആര്‍ഒ ആണ് ചന്ദ്രയാന്‍-1 ദൗത്യത്തിലൂടെ ഇതു കണ്ടെത്തിയത്.

•ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ ഇരട്ടകളുള്ള സ്ഥലം കേരളത്തിലെ മലപ്പുറത്തെ കൊടിഞ്ഞി ഗ്രാമമാണ്.

തയ്യാറാക്കിയത്: കാർത്തിക് ശങ്കർ

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com