Wednesday, May 20, 2026
Homeഅമേരിക്ക📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 - 2026 | മാർച്ച് 28 | ശനി ✍ കപിൽ ശങ്കർ

📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 – 2026 | മാർച്ച് 28 | ശനി ✍ കപിൽ ശങ്കർ

🔹തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്ന് പാ​ല​ക്കാ​ട്. നാ​ല് മ​ണ്ഡ​ല​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് പ്ര​ചാ​ര​ണ പൊ​തു​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും. രാ​വി​ലെ പ​ത്തി​ന് പാ​ല​ക്കാ​ട് മു​ഖ്യ​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളെ കാ​ണും. തു​ട​ര്‍​ന്ന് മ​ല​മ്പു​ഴ, ഒ​റ്റ​പ്പാ​ലം, പ​ട്ടാ​മ്പി, തൃ​ത്താ​ല എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും. ഡീ​ൽ വി​വാ​ദം ക​ത്തി​നി​ൽ​ക്കേ​യാ​ണ് പി​ണ​റാ​യി പാ​ല​ക്കാ​ട്ടെ​ത്തു​ന്ന​ത്.

🔹അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ രോ​ഗി​ക്ക് മ​തി​യാ​യ ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ന്ന് പ​രാ​തി. പൂ​ങ്കു​ളം സ്വ​ദേ​ശി സു​ജി​ത്താ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ന്ന​ത അ​ധി​കാ​രി​ക​ള്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.ക​ഴി​ഞ്ഞ സെ​പ്തം​ബ​ര്‍ 30ന് ​വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ സു​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഓ​ര്‍​ത്തോ​വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു. തോ​ളെ​ല്ലും കൈ​യു​ടെ അ​സ്ഥ​ിയും പൊ​ട്ടി​യ സു​ജി​ത്തി​നോ​ട് പ്ലാ​സ്റ്റ​ര്‍ ഇ​ട്ടാ​ല്‍ മ​തി​യെ​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ നി​ര്‍​ദേ​ശി​ച്ച​ത്. ഇ​തി​നു​ശേ​ഷം വീ​ട്ടി​ലെ​ത്തി​യ സു​ജി​ത്തി​ന് അ​സ​ഹ്യ​മാ​യ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടു. ഇ​തോ​ടെ വീ​ണ്ടും ഡോ​ക്ട​റെ ക​ണ്ടു.ഡോ​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ച പ്ര​കാ​രം അ​ദ്ദേ​ഹം പ​റ​ഞ്ഞ സ്ഥ​ല​ത്തു​നി​ന്ന് ടൈ​റ്റാ​നി​യം പ്ലേ​റ്റു​ക​ള്‍ വാ​ങ്ങു​ക​യും ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ പ്ലേ​റ്റു​ക​ള്‍ ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ പൊ​ട്ടി​മാ​റി​യെ​ന്നാ​ണ് പ​രാ​തി. ഇ​തി​നാ​യി 21,000 രൂ​പ ത​നി​ക്കു ചെ​ല​വാ​യി​ട്ടു​ണ്ടെ​ന്നും ഡോ​ക്ട​ര്‍ പ​റ​ഞ്ഞ സ്ഥാ​പ​ന​ത്തി​ല്‍നി​ന്നു വാ​ങ്ങി​യ​തി​നാ​ലാ​ണ് ഇ​ത്ത​ര​ത്തി​ല്‍ സം​ഭ​വി​ച്ച​തെ​ന്നു​മാ​ണ് ആ​രോ​പ​ണം. വീ​ണ്ടും ഡോ​ക്ട​റെ ക​ണ്ട​പ്പോ​ള്‍ പി​ഴ​വു സം​ഭ​വി​ച്ച​താ​ണെ​ന്നും സൗ​ജ​ന്യ​മാ​യി ശ​സ്ത്ര​ക്രി​യ ന​ട​ത്തി​ത്ത​രാ​മെ​ന്നും പ​റ​ഞ്ഞു​വ​ത്രേ. ന​വം​ബ​ര്‍ 14-നാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. 2026 മാ​ര്‍​ച്ച് 13നാ​ണ് പ്ലേ​റ്റു​ക​ള്‍ ഒ​ടി​ഞ്ഞു​പോ​യ​തെ​ന്ന് സു​ജി​ത്ത് പ​റ​യു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് തെ​ളി​വു​സ​ഹി​ത​മാ​ണ് സു​ജി​ത്ത് മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍, ആ​രോ​ഗ്യ​വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി എ​ന്നി​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ ന​ട​പ​ടി​യു​ണ്ടാ​കാ​തെ വ​ന്ന​തി​നാ​ല്‍ ഉ​ന്ന​ത​ങ്ങ​ളി​ല്‍ പ​രാ​തി ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്.വി​ഷ​യ​ത്തി​ല്‍ ഓ​ര്‍​ത്ത വി​ഭാ​ഗം സ​ര്‍​ജ​ന്‍റെ നേ​തൃ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ന്നും ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യാ​ലും പ്ലേ​റ്റ്‌​സ് ഒ​ടി​യാ​ന്‍ സാധ്യത​യു​ണ്ടെ​ന്നും അ​വ​ര്‍ റി​പ്പോ​ര്‍​ട്ട് ത​ന്നു​വെ​ന്നു​മാ​ണ് മെ​ഡി​ക്ക​ല്‍​കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ പ​റ​യു​ന്ന​ത്. ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ സ​മീ​പി​ക്കു​മെ​ന്നു സു​ജി​ത്ത് അ​റി​യി​ച്ചു.

🔹സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ​ണം പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​വ​ടി​യാ​ര്‍ കൊ​ട്ടാ​ര​ത്തി​ലെ രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ള്‍ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നു ഉ​ന്ന​ത പോ​ലീ​സ് വൃ​ത്ത​ങ്ങ​ള്‍. കൊ​ട്ടാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​ല്‍​ക്കു​ന്ന ചി​ല​രു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ പോ​ലീ​സ് പ​രി​ശോ​ധി​ച്ച​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ള്‍ കൊ​ട്ടാ​ര​ത്തി​ലെ കു​ടും​ബാം​ഗ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കാ​ത്ത​തെ​ന്നാ​ണു പോ​ലീ​സി​ന്‍റെ പ​രാ​തി.2025 ഒ​ക്ടോ​ബ​ര്‍-​ന​വം​ബ​ര്‍ മാ​സ​ത്തി​ലാ​ണ് കൊ​ട്ടാ​ര​ത്തി​ല്‍​നി​ന്നു ര​ണ്ടു​കോ​ടി​യോ​ളം രൂ​പ മൂ​ല്യം വ​രു​ന്ന വി​വി​ധ ആ​കൃ​തി​യി​ലും വ​ലു​പ്പ​ത്തി​ലും കാ​ല​യ​ള​വി​ലു​മു​ള്ള സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ​ണം പോ​യ​ത്.
പൂ​യം തി​രു​നാ​ൾ ഗൗ​രി പാ​ര്‍​വ​തി ബാ​യി ആ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ന്ന​ത പോ​ലീ​സ് അ​ധി​കാ​രി​ക​ള്‍​ക്കു പ​രാ​തി ന​ല്‍​കി​യ​ത്. ആ​ദ്യം രാ​ജ​കു​ടും​ബം ത​ങ്ങ​ളു​ടെ വ​ഴി​ക്ക് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ശേ​ഷം ഫ​ല​മി​ല്ലാ​താ​യ​പ്പോ​ഴാ​ണു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. എ​ന്നാ​ല്‍ കേ​സെ​ടു​ക്കാ​തെ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം ഇ​വ​ര്‍ ഉ​ന്ന​യി​ച്ചു. ഇ​ത് പോ​ലീ​സി​നു സ്വീ​കാ​ര്യ​മാ​യി​രു​ന്നി​ല്ല. പി​ന്നീ​ട് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​പ്പോ​ള്‍ 2026 മാ​ര്‍​ച്ച് മാ​സ​മാ​കു​ക​യും ചെ​യ്തു.ഇ​തി​നി​ടെ അ​ന്വേ​ഷ​ണ​ത്തി​നി​ടെ പോ​ലീ​സ് ഉ​പ​ദ്ര​വി​ക്കു​ന്നു​വെ​ന്നു കാ​ട്ടി​യാ​ണ് രാ​ജ​കു​ടും​ബം ഉ​ന്നതാ​ധി​കാ​രി​ക​ള്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ന​വം​ബ​ര്‍ മാ​സ​ത്തി​ല്‍ ബം​ഗ​ളൂ​രു​വി​ലേ​ക്കു പോ​കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ആ​ഭ​ര​ണ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കാ​ണാ​താ​യ​തെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. കേ​സ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ട്ടാ​ര​ത്തി​ലെ താ​മ​സ​ക്കാ​രി​ല്‍​നി​ന്നും ജീ​വ​ന​ക്കാ​രി​ല്‍ ചി​ല​രി​ല്‍​നി​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മൊ​ഴി​യെ​ടു​ത്തി​രു​ന്നു.കൊ​ട്ടാ​രം സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ വി​ദേ​ശി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു വ​രു​ന്നു. വി​വി​ധ കാ​ല​ങ്ങ​ളി​ലാ​യി നി​ര​വ​ധി വി​ദേ​ശി​ക​ള്‍ കൊ​ട്ടാ​രം സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യി​ട്ടു​ണ്ട്. വി​ര​ല​ട​യാ​ള​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന പോ​ലീ​സ് ന​ട​പ​ടി ഏ​റെ​ക്കു​റെ പൂ​ര്‍​ത്തീ​ക​രി​ച്ചു ക​ഴി​ഞ്ഞു. കൊ​ട്ടാ​ര​ത്തി​ലെ മു​റി​ക​ളി​ല്‍​നി​ന്നും അ​ല​മാ​ര​യി​ല്‍ നി​ന്നും വി​ര​ല​ട​യാ​ള​ങ്ങ​ള്‍ എ​ടു​ത്തി​ട്ടു​ണ്ട്. മൊ​ഴി രേ​ഖ​പ്പെ​ടു​ത്ത​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ത​ന്നെ ദി​വ​സ​ങ്ങ​ള്‍ വേ​ണ്ടി​വ​രു​മെ​ന്നാ​ണ് സൂ​ച​ന. കൊ​ട്ടാ​രം ജീ​വ​ന​ക്കാ​ര്‍​ത​ന്നെ 40-ലേ​റെ​പ്പേ​രു​ണ്ട് എ​ന്ന​താ​ണ് അ​തി​നു കാ​ര​ണം. കൊ​ട്ടാ​ര​ത്തി​നു സ​മീ​പ​ത്തെ കാ​മ​റാ ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.
അ​ശ്വ​തി തി​രു​നാ​ൾ ഗൗ​രി ല​ക്ഷ്മി ബാ​യി നി​ത്യേ​ന ഉ​പ​യോ​ഗി​ക്കു​ന്ന ആ​ഭ​ര​ണ​ങ്ങ​ൾ​ക്കൂ​ടാ​തെ തി​രു​വി​താം​കൂ​റി​ന്‍റെ അ​വ​സാ​ന രാ​ജാ​വാ​യി​രു​ന്ന ചി​ത്തി​ര തി​രു​നാ​ള്‍ ബാ​ല​രാ​മ​വ​ർ​മ സ​മ്മാ​ന​മാ​യി ന​ല്‍​കി​യ ആ​ഭ​ര​ണ​ങ്ങ​ളും പു​രാ​ത​ന​മാ​യ ആ​ഭ​ര​ണ​ങ്ങ​ളും മോ​ഷ​ണം പോ​യ​വ​യി​ലു​ണ്ട്.
അ​തേ​സ​മ​യം അ​ന്വേ​ഷ​ണ​വു​മാ​യി രാ​ജ​കു​ടും​ബം സ​ഹ​ക​രി​ക്കാ​ത്ത​തും ഉ​പ​ദ്ര​വി​ക്കു​ന്ന​താ​യി പ​രാ​തി​പ്പെ​ടു​ന്ന​തും കൊ​ട്ടാ​ര​വു​മാ​യി ബ​ന്ധ​മു​ള്ള​വ​രാ​ണോ മോ​ഷ​ണ​ത്തി​നു പി​ന്നി​ലെ​ന്നു​ള്ള സം​ശ​യം വ​ര്‍​ധി​പ്പി​ക്കു​ന്നു​ണ്ട്. പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് ആ​ദ്യം അ​ന്വേ​ഷി​ച്ച കേ​സ് ഇ​പ്പോ​ള്‍ ക​ന്‍റോ​ൺ​മെ​ന്‍റ് എ.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ് അ​ന്വേ​ഷി​ച്ചു വ​രു​ന്ന​ത്.

🔹തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ന്‍​ട്ര​​​ല്‍-ക​​​ന്യാ​​​കു​​​മാ​​​രി സെ​​​ക്‌​​​ഷ​​​നി​​​ലെ ഇ​​​ര​​​ണി​​​യ​​​ല്‍-നാ​​​ഗ​​​ര്‍​കോ​​​വി​​​ല്‍ ടൗ​​​ണ്‍ സ്റ്റേ​​​ഷ​​​നു​​​ക​​​ള്‍​ക്കി​​​ട​​​യി​​​ല്‍ പു​​​തു​​​താ​​​യി നി​​​ര്‍​മി​​​ച്ച വൈ​​​ദ്യു​​​തീ​​​ക​​​രി​​​ച്ച ഇ​​​ര​​​ട്ട​​​പ്പാ​​​ത ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ്യു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ട്രെ​​​യി​​​ന്‍ സ​​​ര്‍​വീ​​​സു​​​ക​​​ളി​​​ല്‍ റെ​​​യി​​​ല്‍​വേ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ ഏ​​​ര്‍​പ്പെ​​​ടു​​​ത്തി. ഇ​​​ന്നു മു​​​ത​​​ല്‍ 31 വ​​​രെ​​​യു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​ണ് സ​​​ര്‍​വീ​​​സു​​​ക​​​ളി​​​ല്‍ മാ​​​റ്റം വ​​​രു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.ഇ​​​ന്ന് മ​​​ധു​​​ര-പു​​​ന​​​ലൂ​​​ര്‍ എ​​​ക്‌​​​സ്പ്ര​​​സ് (16729) റ​​​ദ്ദാ​​​ക്കി. മാ​​​ര്‍​ച്ച് 29, 30 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ പു​​​ന​​​ലൂ​​​ര്‍-മ​​​ധു​​​ര എ​​​ക്‌​​​സ്പ്ര​​​സ് (16730), ക​​​ന്യാ​​​കു​​​മാ​​​രി-പു​​​ന​​​ലൂ​​​ര്‍ പാ​​​സ​​​ഞ്ച​​​ര്‍ (56705/56706), കൊ​​​ല്ലം-ക​​​ന്യാ​​​കു​​​മാ​​​രി മെ​​​മു (66306/66305), കൊ​​​ല്ലം – നാ​​​ഗ​​​ര്‍​കോ​​​വി​​​ല്‍ പാ​​​സ​​​ഞ്ച​​​ര്‍ (56101/56102), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ര്‍​ത്ത്-നാ​​​ഗ​​​ര്‍​കോ​​​വി​​​ല്‍ പാ​​​സ​​​ഞ്ച​​​റു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യും ഇ​​​ന്ന് പൂ​​​ര്‍​ണ​​​മാ​​​യും റ​​​ദ്ദാ​​​ക്കി.ഇ​​​ന്നും 29, 30 തീ​​​യ​​​തി​​​ക​​​ളി​​​ലും ക​​​ന്യാ​​​കു​​​മാ​​​രി​​​യി​​​ല്‍നി​​​ന്നു​​​ള്ള പ​​​ര​​​ശു​​​റാം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് നി​​​ന്നാ​​​കും പു​​​റ​​​പ്പെ​​​ടു​​​ക. മം​​​ഗ​​​ളൂ​​​രു​​​വി​​​ല്‍ നി​​​ന്നു​​​ള്ള പ​​​ര​​​ശു​​​റാം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് യാ​​​ത്ര അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും. ഇ​​​ന്നും 29, 30 തീ​​​യ​​​തി​​​ക​​​ളി​​​ലും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-മം​​​ഗ​​​ളൂ​​​രു ഏ​​​റ​​​നാ​​​ട് കൊ​​​ല്ല​​​ത്ത് നി​​​ന്നാ​​​കും പു​​​റ​​​പ്പെ​​​ടു​​​ക. മം​​​ഗ​​​ളൂ​​​രു-തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഏ​​​റ​​​നാ​​​ട് കൊ​​​ല്ല​​​ത്ത് യാ​​​ത്ര അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും.

🔹ഫോ​ണ്‍​പേ​യു​ടെ വ്യാ​ജ ആ​പ്ലി​ക്കേ​ഷ​ൻ നി​ർ​മി​ച്ച് പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച യു​വാ​ക്ക​ൾ പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​ക​ളാ​യ റൂ​ബി​ൻ രാ​ജ്, ഹ​ജ്സ​ൽ ഹ​മീ​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.സൈ​ബ​ർ ക്രൈം ​പോ​ലീ​സ് ആ​ണ് ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്. വ​ട​ക​ര റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ വ​ച്ച് യു​വ​തി​ക​ളി​ൽ നി​ന്നും പ​ണം ത​ട്ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്.
ഫോ​ണ്‍ പേ​യു​ടെ വ്യാ​ജ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി ത​ട്ടി​പ്പ് ന​ട​ത്താ​നാ​യി​രു​ന്നു പ​ദ്ധ​തി. യു​വ​തി​ക​ളി​ൽ നി​ന്നും പ​ണം വാ​ങ്ങി​യ ശേ​ഷം ഫോ​ൺ​പേ​യു​ടെ വ്യാ​ജ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി തി​രി​കെ അ​യ​ച്ച​താ​യി സ്ക്രീ​ൻ ഷോ​ട്ട് കാ​ണി​ച്ച് യു​വാ​ക്ക​ൾ മു​ങ്ങാ​ൻ ശ്ര​മി​ച്ചു.
പ​ണം തി​രി​കെ അ​യ​ക്കാ​തെ ആ​പ്ലി​ക്കേ​ഷ​നി​ൽ ട്രാ​ൻ​സാ​ക്ഷ​ൻ ന​ട​ന്ന​താ​യി കാ​ണി​ക്കു​ന്ന ത​ര​ത്തി​ൽ കൃ​ത്രി​മ​മാ​യി ത​യ്യാ​റാ​ക്കി​യ ഇ​ന്‍റ​ർ​ഫേ​സ് ഉ​പ​യോ​ഗി​ച്ച് ഇ​ര​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​താ​ണ് പ്ര​തി​ക​ളു​ടെ രീ​തി.ഇ​രു​വ​രു​ടെ​യും പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ യു​വ​തി​ക​ൾ സം​ഭ​വം റെ​യി​ൽ​വേ പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ സൈ​ബ​ർ ക്രൈം ​പോ​ലീ​സെ​ത്തി ഇ​രു​വ​രു​ടെ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

🔹മു​ക്കുപ​ണ്ടം പ​ണ​യം വ​ച്ച് പ​ണം ത​ട്ടി​യ ശേ​ഷം ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി പി​ടി​യി​ൽ. ക​ട്ട​ച്ച​ൽ​കു​ഴി പു​ത്ത​ൻ​കാ​നം സ്വ​ദേ​ശി സ​ജു ( 50) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി 11നാ​യി​രു​ന്നു ഇ​യാ​ൾ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.മം​ഗ​ല​ത്ത്കോ​ണം ജം​ഗ്ഷ​നി​ലെ സ്വ​കാ​ര്യ ധ​ന​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ 31.90 ഗ്രാം ​തൂ​ക്കം വ​രു​ന്ന ര​ണ്ട് സ്വ​ർ​ണം പൂ​ശി​യ വ​ള​ക​ൾ (മു​ക്കു​പ​ണ്ടം ) പ​ണ​യം വ​ച്ച് ഒ​രു ല​ക്ഷ​ത്തി അ​റു​പ​തി​നാ​യി​രം രൂ​പ ത​ട്ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഫി​നാ​ൻ​സ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഇ​ത് മു​ക്കാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്.
ഇ​യാ​ൾ​ക്കെ​തി​രെ ബാ​ല​രാ​മ​പു​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ളെ കോ​ട്ടു​കാ​ൽ ഭാ​ഗ​ത്ത് ക​ണ്ട​താ​യി വി​വ​രം ല​ഭി​ച്ച​തോ​ടെ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി പി​ടി​കൂ‌​ടു​ക​യാ​യി​രു​ന്നു.
ബാ​ല​രാ​മ​പു​രം എ​സ്എ​ച്ച്ഒ അ​ഭി​ലാ​ഷ് , പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ അ​നീ​ഷ്, ഗ്രേ​ഡ് എ​സ്ഐ മാ​രാ​യ സ​തി കു​മാ​ർ, ജ​യ​റാം എ​സ്‌​സി​പി​ഒ മാ​രാ​യ ലെ​നി​ൻ ,അ​രു​ൺ ,ശ്രീ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ട്ടു​കാ​ൽ പ​ഴ​യ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പ​ത്തു നി​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ സ​ജു​വി​നെ റി​മാ​ൻ​ഡ് ചെ​യ്തു.

🔹ഹെ​​​​​ല്‍​മ​​​​​റ്റ് ധ​​​​​രി​​​​​ക്കാ​​​​​തെ ഇ​​​​​രു​​​​​ച​​​​​ക്ര വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ള്‍ ഓ​​​​​ടി​​​​​ച്ച​​​​​തി​​​​​ന് സം​​​​​സ്ഥാ​​​​​ന​​​​വ്യാ​​​​​പ​​​​​ക​​​​​മാ​​​​​യി ഒ​​​​​രാ​​​​​ഴ്ച ന​​​​​ട​​​​​ത്തി​​​​​യ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യി​​​​​ല്‍ പി​​​​​ഴ ഈ​​​​​ടാ​​​​​ക്കി​​​​​യ​​​​​ത് 2,70,51,150 രൂ​​​​​പ. ഇ​​​​​ക്കാ​​​​​ല​​​​​യ​​​​​ള​​​​​വി​​​​​ല്‍ 51,604 നി​​​​​യ​​​​​മ​​​​​ലം​​​​​ഘ​​​​​ന​​​​​ങ്ങ​​​​​ള്‍ ക​​​​​ണ്ടെ​​​​​ത്തി. ഹെ​​​​​ല്‍​മെ​​​​​റ്റ് ഓ​​​​​ണ്‍ സേ​​​​​ഫ് റൈ​​​​​ഡ് എ​​​​​ന്ന ഒ​​​​​രാ​​​​​ഴ്ച നീ​​​​​ണ്ട സ്‌​​​​​പെ​​​​​ഷ​​​​​ല്‍ ഡ്രൈ​​​​​വി​​​​​ല്‍ 1,13,011 ഇ​​​​​രു​​​​​ച​​​​​ക്ര വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളാ​​​​​ണു പ​​​​​രി​​​​​ശോ​​​​​ധി​​​​​ച്ച​​​​​ത്.ഇ​​​​​രു​​​​​ച​​​​​ക്ര വാ​​​​​ഹ​​​​​ന​​​​​യാ​​​​​ത്ര​​​​​യി​​​​​ല്‍ ഹെ​​​​​ല്‍​മ​​​​​റ്റ് ധ​​​​​രി​​​​​ക്കേ​​​​​ണ്ട​​​​​തി​​​​​ന്‍റെ ആ​​​​​വ​​​​​ശ്യ​​​​​ക​​​​​ത​​​​​യെ​​​​ക്കു​​​​റി​​​​ച്ച് പൊ​​​​​തു​​​​​ജ​​​​​ന​​​​​ങ്ങ​​​​​ളെ ബോ​​​​​ധ​​​​​വ​​​​​ത്ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നും റോ​​​​​ഡ​​​​​പ​​​​​ക​​​​​ട​​​​​ങ്ങ​​​​​ള്‍ കു​​​​​റ​​​​​യ്ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​മാ​​​​​യാ​​​​​ണ് പോ​​​​​ലീ​​​​​സി​​​​​ന്‍റെ ട്രാ​​​​​ഫി​​​​​ക് ആ​​​​​ന്‍​ഡ് റോ​​​​​ഡ് സേ​​​​​ഫ്റ്റി മാ​​​​​നേ​​​​​ജ്‌​​​​​മെ​​​​​ന്‍റ് വി​​​​​ഭാ​​​​​ഗം 18 മു​​​​​ത​​​​​ല്‍ 24 വ​​​​​രെ സം​​​​​സ്ഥാ​​​​​ന​​​​വ്യാ​​​​​പ​​​​​ക​​​​​മാ​​​​​യി സ്‌​​​​​പെ​​​​​ഷ​​​​​ല്‍ ഡ്രൈ​​​​​വ് സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ച്ച​​​​​ത്.ഇ​​​​​രു​​​​​ച​​​​​ക്ര വാ​​​​​ഹ​​​​​നാ​​​​​പ​​​​​ക​​​​​ട​​​​​ങ്ങ​​​​​ളി​​​​​ല്‍ ജീ​​​​​വ​​​​​ന്‍ ന​​​​​ഷ്‌​​​​ട​​​​​മാ​​​​​കു​​​​​ന്ന​​​​​തി​​​​​ല്‍ ഭൂ​​​​​രി​​​​​ഭാ​​​​​ഗം പേ​​​​​രും അ​​​​​പ​​​​​ക​​​​​ട​​​​സ​​​​​മ​​​​​യ​​​​​ത്ത് ഹെ​​​​​ല്‍​മ​​​​​റ്റ് ധ​​​​​രി​​​​​ക്കാ​​​​​ത്ത​​​​​വ​​​​​രാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്നാ​​​​​ണ് റി​​​​​പ്പോ​​​​​ര്‍​ട്ടു​​​​​ക​​​​​ള്‍ സൂ​​​​​ചി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്. സം​​​​​സ്ഥാ​​​​​ന​​​​​ത്തെ ഹൈ​​​​​വേ പ​​​​​ട്രോ​​​​​ളിം​​​​​ഗ് വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ല്‍ തു​​​​​ട​​​​​ര്‍​ന്നു​​​​​ള്ള ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ല്‍ നി​​​​​ര​​​​​ന്ത​​​​​ര പ​​​​​രി​​​​​ശോ​​​​​ധ​​​​​ന ന​​​​​ട​​​​​ത്തും. നി​​​​​യ​​​​​മ​​​​​ലം​​​​​ഘ​​​​​നം ആ​​​​​വ​​​​​ര്‍​ത്തി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ര്‍​ക്കെ​​​​​തി​​​​​രേ ക​​​​​ര്‍​ശ​​​​​ന ന​​​​​ട​​​​​പ​​​​​ടി ഉ​​​​​ണ്ടാ​​​​​കും.ട്രാ​​​​​ഫി​​​​​ക് ആ​​​​​ന്‍​ഡ് റോ​​​​​ഡ് സേ​​​​​ഫ്റ്റി മാ​​​​​നേ​​​​​ജ്‌​​​​​മെ​​​​​ന്‍റ് ഐ​​​​​ജി​​​​​യു​​​​​ടെ നി​​​​​ര്‍​ദേ​​​​​ശ​​​​പ്ര​​​​​കാ​​​​​രം ട്രാ​​​​​ഫി​​​​​ക് സോ​​​​​ണ​​​​​ല്‍ എ​​​​​സ്പി​​​​​മാ​​​​​രു​​​​​ടെ മേ​​​​​ല്‍​നോ​​​​​ട്ട​​​​​ത്തി​​​​​ല്‍ ജി​​​​​ല്ലാ ട്രാ​​​​​ഫി​​​​​ക് നോ​​​​​ഡ​​​​​ല്‍ ഓ​​​​​ഫീ​​​​​സ​​​​​ര്‍​മാ​​​​​രു​​​​​മാ​​​​​യി സ​​​​​ഹ​​​​​ക​​​​​രി​​​​​ച്ചാ​​​​​ണു പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​ക​​​​​ള്‍ ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്.
ഇ​​​​​ത്ത​​​​​രം ഗ​​​​​താ​​​​​ഗ​​​​​ത നി​​​​​യ​​​​​മ​​​​​ലം​​​​​ഘ​​​​​നം ശ്ര​​​​​ദ്ധ​​​​​യി​​​​​ല്‍​പ്പെ​​​​​ട്ടാ​​​​​ല്‍ പൊ​​​​​തു​​​​​ജ​​​​​ന​​​​​ങ്ങ​​​​​ള്‍​ക്ക് 974700 1099 എ​​​​​ന്ന ശു​​​​​ഭ​​​​​യാ​​​​​ത്ര വാ​​​​​ട്സാ​​​​​പ് ന​​​​​മ്പ​​​​​റി​​​​​ല്‍ ട്രാ​​​​​ഫി​​​​​ക് ആ​​​​​ന്‍​ഡ് റോ​​​​​ഡ് സേ​​​​​ഫ്റ്റി മാ​​​​​നേ​​​​​ജ്‌​​​​​മെ​​​​​ന്‍റ് വി​​​​​ഭാ​​​​​ഗ​​​​​ത്തെ അ​​​​​റി​​​​​യി​​​​​ക്കാം.

🔹കാ​​​​സ​​​​ര്‍​ഗോ​​​​ഡ് പ​​​​തി​​​​നാ​​​​റു​​​​കാ​​​​ര​​​​ന്‍ കൂ​​​​ട്ടു​​​​കാ​​​​രോ​​​​ടൊ​​​​പ്പം 172 കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ വേ​​​​ഗ​​​ത്തി​​​ല്‍ അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​യി കാ​​​​ര്‍ ഓ​​​​ടി​​​​ക്കു​​​​ക​​​​യും ദൃ​​​​ശ്യ​​​​ങ്ങ​​​​ള്‍ സാ​​​​മൂ​​​​ഹ്യ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ല്‍ പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ മ​​​​ഞ്ചേ​​​​ശ്വ​​​​രം പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തു.ആ​​​​ര്‍​സി ഉ​​​​ട​​​​മ​​​​യാ​​​​യ കു​​​​ട്ടി​​​​യു​​​​ടെ അ​​​​മ്മ​​​​യാ​​​​യ മു​​​പ്പ​​​ത്തി​​​യൊ​​​ന്പ​​​തു​​​കാ​​​​രി​​​​ക്കെ​​​​തി​​​​രേ​​​​യാ​​​​ണ് കേ​​​​സെ​​​​ടു​​​​ത്ത​​​​ത്.
മാ​​​​ര്‍​ച്ച് 20നു ​​​​രാ​​​​വി​​​​ലെ 8.30നു ​​​​ക​​​​ണ്വ​​​​തീ​​​​ര്‍​ഥ​​​​യി​​​​ലാ​​​​ണ് കേ​​​​സി​​​​നാ​​​​സ്പ​​​​ദ​​​​മാ​​​​യ സം​​​​ഭ​​​​വം. ഇ​​​​തി​​​​നു മു​​​​മ്പും കു​​​​ട്ടി ഇ​​​​ത്ത​​​​ര​​​​ത്തി​​​​ല്‍ അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​യി കാ​​​​റോ​​​​ടി​​​​ച്ച് ദൃ​​​​ശ്യം സാ​​​​മൂ​​​​ഹ്യ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ല്‍ പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ചി​​​​രു​​​​ന്ന​​​​താ​​​​യി പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു.

🔹കൊ​ടു​മ​ണി​ൽ തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ് എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​ക​ളാ​യ ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​ക​ളാ​യ പ​റ​ന്ത​ൽ പൊ​ങ്ങ​ല​ടി തെ​ങ്ങു​വി​ള​യി​ൽ വി​വേ​ക്, വി​വേ​കി എ​ന്നീ കു​ട്ടി​ക​ൾ​ക്കാ​ണ് മു​ഖ​ത്തു​ൾ​പ്പെ​ടെ നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. കു​ട്ടി​ക​ൾ ഇ​രു​വ​രും ട്യൂ​ഷ​ൻ ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. മു​ഖ​ത്തും കൈ​ക​ൾ​ക്കും ഗു​രു​ത​ര പ​രു​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.ഇ​വ​രെ കൂ​ടാ​തെ ക​രി​പ്പോ​ലി​ൽ വീ​ട്ടി​ൽ സു​ജ, മ​ടു​ക്ക​വി​ള​യി​ൽ ഷി​ജു എ​ന്നി​വ​ർ​ക്കും നാ​യ​യു​ടെ ക​ടി​യേ​റ്റു സു​ജ​യു​ടെ ഇ​ട​തു കൈ​യ്ക്കും ഷി​ജു​വി​ന്‍റെ മു​ഖ​ത്തു​മാ​ണ് ക​ടി​യേ​റ്റ​ത്. നാ​യ​യെ നാ​ട്ടു​കാ​ർ ത​ല്ലി​ക്കൊ​ന്നു.

🔹പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിന് വിധേയയാക്കിയെന്ന കേസില്‍ നിലമ്പൂര്‍ പോലീസ് അറസ്റ്റുചെയ്ത മുന്‍ പോലീസ് ഓഫീസറും മോട്ടിവേഷന്‍ സ്പീക്കറുമായ ഫിലിപ്പ് മമ്പാടിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി.മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എം. തുഷാര്‍ ആണ് ജാമ്യാപേക്ഷ തള്ളിയത്. ചേവായൂര്‍ പോലീസിനു ലഭിച്ച പരാതിയില്‍ കഴിഞ്ഞമാസം 13നാണ് ഫിലിപ് മമ്പാടിനെ നിലമ്പൂര്‍ പോലീസ് അറസ്റ്റു ചെയ്തത്.
കൗണ്‍സിലിംഗിന് കൊണ്ടുവന്ന മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ കുട്ടിയെ രക്ഷിതാക്കള്‍ ഫിലിപ്പിന്‍റെ വീട്ടില്‍ താമസിക്കാന്‍ അനുവദിക്കുകയായിരുന്നു. തുടര്‍ന്ന് കൗണ്‍സലിംഗിന്‍റെ ഭാഗമായെന്നു പറഞ്ഞ് കുട്ടിയെ കാഞ്ഞങ്ങാട് ലോഡ്ജില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ലോഡ്ജിലെ ലഡ്ജറിലുള്ള ഫിലിപ്പിന്‍റെ കൈയക്ഷരവും ഒപ്പും പരിശോധിക്കുന്നതിനായി ഇക്കഴിഞ്ഞ ദിവസം കോടതി അനുമതി നല്‍കിയിരുന്നു. ഇതിന്‍റെ പരിശോധന ഫലം വൈകുമെന്നതിനാലും 80 വയസുകാരിയായ മാതാവിനെ സംരക്ഷിക്കേണ്ട കടമയുള്ളതിനാലും ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്‍റ വാദം. എന്നാല്‍ പരിശോധന ഫലം ഉടന്‍ ലഭ്യമാക്കാമെന്നും പ്രായമായ മാതാവിനെ സംരക്ഷിക്കാന്‍ മകളുണ്ടെന്നും പ്രതിക്ക് ജാമ്യം അനുവദിക്കുന്നപക്ഷം തെളിവു നശിപ്പിക്കാനും പരാതിക്കാരെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നുള്ള സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഐഷ പി. ജമാലിന്‍റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നിരസിച്ചത്.

🔹മലയാളി യുവാവ് ഷാർജയിൽ കുത്തേറ്റ് മരിച്ചു. കോഴിക്കോട് താമരശേരി സ്വദേശിയായ ചാലക്കര നിഷാദ് ആണ് മരിച്ചത്. ഷാർജ മുത്തീനയിലെ കഫ്റ്റീരിയയിലെ ജീവനക്കാരനായിരുന്നു. ഇതേ കടയിൽ ജോലി ചെയ്യുന്ന കോഴിക്കോട് കരുവമ്പൊയിൽ സ്വദേശി ഷമീറാണ് കൊലപാതകം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.  ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് റിപ്പോർട്ട്.

🔹ഇ​ന്ധ​നം തീ​ർ​ന്നു ക​ട​ലി​ൽ കു​ടു​ങ്ങി​യ മം​ഗോ​ളി​യ​ൻ ച​ര​ക്കു ക​പ്പ​ൽ കൊ​ല്ലം തു​റ​മു​ഖ​ത്ത്. ചൈ​ന​യി​ൽ നി​ന്നു ഷാ​ർ​ജ​യി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന എ​ൽ​പി​ജി ക​പ്പ​ലാ​ണു തീ​ര​ത്ത​ടു​ത്ത​ത്. പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്നു ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ക​ട​ക്കാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൊ​ല്ലം തു​റ​മു​ഖ​ത്ത് അ​ടു​ത്ത​ത്.കൊ​ച്ചി തു​റ​മു​ഖ​ത്ത് അ​ടു​ക്കാ​നാ​യി 11 ദി​വ​സം കാ​ത്തു​കി​ട​ന്നെ​ങ്കി​ലും ഷി​പ്പിം​ഗ് ഡ​യ​റ​ക്ട​ർ ജ​ന​റ​ലി​ന്‍റെ ഇ​ൻ​ഷ്വ​റ​ൻ​സ് ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ അ​നു​മ​തി ല​ഭി​ച്ചി​ല്ല. മം​ഗോ​ളി​യ​യു​ടെ പ​താ​ക​യു​ള്ള ക​പ്പ​ൽ ഫെ​ബ്രു​വ​രി 14നാ​ണു ചൈ​ന​യി​ൽ​നി​ന്നു പു​റ​പ്പെ​ട്ട​ത്.പ​ശ്ചി​മേ​ഷ്യ​യി​ലെ പ്ര​തി​സ​ന്ധി കാ​ര​ണം വേ​ഗം കു​റ​ച്ചും ഇ​ട​യ്ക്കി​ടെ ന​ങ്കൂ​ര​മി​ട്ടു​മാ​ണു നീ​ങ്ങി​യി​രു​ന്ന​ത്. യു​ദ്ധം തീ​രു​ന്ന​തി​ന​നു​സ​രി​ച്ച് എ​ത്താ​മെ​ന്നാ​യി​രു​ന്നു ക​ണ​ക്കു​കൂ​ട്ട​ലാ​യി​രു​ന്നെ​ങ്കി​ലും ഇ​ന്ധ​നം കു​റ​യു​ക​യാ​യി​രു​ന്നു. കൊ​ച്ചി​യി​ൽ നി​ന്നു ടാ​ങ്ക​ർ ലോ​റി​ക​ളി​ൽ 10,000 ലി​റ്റ​ർ ഇ​ന്ധ​ന​മാ​ണു കൊ​ല്ല​ത്തെ​ത്തി​ക്കു​ന്ന​ത്. ശു​ദ്ധ​ജ​ലം, പ​ല​വ്യ​ഞ്ജ​നം എ​ന്നി​വ​യും ല​ഭ്യ​മാ​ക്കും. ഇ​ന്ധ​നം ഇ​ന്നു നി​റ​യ്ക്കാ​നാ​ണു ശ്ര​മം.

🔹പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലെ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ക​​​​ടു​​​​ത്ത ഇ​​​​ന്ധ​​​​ന​​​​ക്ഷാ​​​​മം നേ​​​​രി​​​​ടു​​​​ന്ന ശ്രീ​​​​ല​​​​ങ്ക​​​​യ്ക്ക് സ​​​​ഹാ​​​​യ​​​​വു​​​​മാ​​​​യി ഇ​​​​ന്ത്യ.38,000 മെ​​​​ട്രി​​​​ക് ട​​​​ൺ ഇ​​​​ന്ധ​​​​നു​​​​മാ​​​​യി ഇ​​​​ന്ത്യ​​​​ൻ ക​​​​പ്പ​​​​ൽ ഇ​​​​ന്ന് കൊ​​​​ളം​​​​ബോ​​​​യി​​​​ലെ​​​​ത്തും. 20,000 മെ​​​​ട്രി​​​​ക് ട​​​​ൺ ഡീ​​​​സ​​​​ലും 18,000 ട​​​​ൺ പെ​​​​ട്രോ​​​​ളു​​​​മാ​​​​ണ് ക​​​​പ്പ​​​​ലി​​​​ലെ​​​​ന്ന് കൊ​​​​ളം​​​​ബോ​​​​യി​​​​ലെ ഇ​​​​ന്ത്യ​​​​ൻ ഹൈ​​​​ക്ക​​​​മ്മീഷ​​​​ൻ അ​​​​റി​​​​യി​​​​ച്ചു.
ശ്രീ​​​​ല​​​​ങ്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​നു​​​​ര കു​​​​മാ​​​​ര ദി​​​​സ​​​​നാ​​​​യ​​​​ക പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി​​​​യു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ ടെ​​​​ലി​​​​ഫോ​​​​ൺ സം​​​​ഭാ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണ് ഇ​​​​ന്ധ​​​​ന​​​​കൈ​​​​മാ​​​​റ്റം. നേ​​​​രത്തേ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി എ​​​​സ്.​​​​ജ​​​​യ​​​​ശ​​​​ങ്ക​​​​റു​​​​മാ​​​​യും ശ്രീ​​​​ല​​​​ങ്ക പ്ര​​​​ശ്നം ച​​​​ർ​​​​ച്ച ചെ​​​​യ്തി​​​​രു​​​​ന്നു.പ​​ശ്ചി​​മേ​​ഷ്യ​​യി​​ലെ സം​​ഘ​​ർ​​ഷ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ശ്രീ​​​​ല​​​​ങ്ക​​​​യി​​​​ൽ ഇ​​​​ന്ധ​​​​ന​​​​റേ​​​​ഷ​​​​ൻ നി​​​​ല​​​​വി​​​​ൽ വ​​​​ന്നി​​​​രു​​​​ന്നു. പൊ​​​​തു​​​​ജ​​​​ന സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ നാ​​​​ലു​​​​ദി​​​​വ​​​​സ​​​​മാ​​​​യി പ​​​​രി​​​​മി​​​​ത​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ചെ​​​​യ്തു.

🔹പോ​ലീ​സു​കാ​ര​നാ​യ പി​താ​വി​നെ വി​ഷം കൊ​ടു​ത്തു കൊ​ന്ന കേ​സി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥയായ മകളും ഭ​ർ​ത്താ​വും അ​റ​സ്റ്റി​ൽ.മ​ഹാ​രാ​ഷ്ട്ര​യി​ലെ ച​ന്ദ്രാ​പൂ​രി​ൽ 2023 ഏ​പ്രി​ൽ 25നാ​യി​രു​ന്നു സം​ഭ​വം. ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ ജ​യ​ന്ത് ബ​ല്ലാ​വ​ർ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ മ​ക​ൾ ആ​ര്യ, ഭ​ര്‍​ത്താ​വ് ആ​ശി​ഷ് ഷെ​ഡ്മാ​കെ, സ​ഹാ​യി​യാ​യ ചൈ​ത​ന്യ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ഒ​രാ​ളെ​ക്കൂ​ടി കേ​സി​ല്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.ഇ​ത​ര​മ​ത​സ്ഥ​നു​മാ​യു​ള്ള പ്ര​ണ​യം പി​താ​വ് എ​തി​ർ​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി​ക​ൾ കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​ത്. ഡ്യൂ​ട്ടി​ക്ക് പോ​കാ​നൊ​രു​ങ്ങി​യ പി​താ​വി​ന് ആ​ര്യ വിഷം കലർത്തിയ മി​ൽ​ക്ക് ഷേ​ക്ക് ന​ൽ​കു​ക​യാ​യി​രു​ന്നു.ഡ്യൂ​ട്ടി​ക്കി​ടെ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് ഓ​ഫീ​സി​ൽ എ​ത്തി​യ​പ്പോ​ൾ‍ കു​ഴ​ഞ്ഞു​വീ​ണ ജ​യ​ന്ത്, ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​തി​നു പി​ന്നാ​ലെ മ​രി​ച്ചു. പെ​ട്ടെ​ന്നു​ണ്ടാ​യ അ​സു​ഖം കാ​ര​ണ​മാ​ണ് മ​ര​ണം എ​ന്നാ​ണ് ആ​ദ്യം മ​ര​ണ​കാ​ര​ണ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കു​റ്റ​കൃ​ത്യ​മൊ​ന്നും സം​ശ​യി​ക്കാ​ത്ത​തി​നാ​ൽ കേ​സ് അ​വ​സാ​നി​പ്പി​ച്ചു.ആ​ര്യ ബ​ല്ലാ​വ​ർ 2022 മു​ത​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ആ​ശി​ഷ് ഷെ​ഡ്മാ​കെ​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ജ​യ​ന്ത് ബ​ല്ലാ​വ​ർ ഈ ​ബ​ന്ധ​ത്തെ എ​തി​ർ​ത്തി​രു​ന്നു. തു​ട​ർ​ന്ന് പി​താ​വി​നെ ഇ​ല്ലാ​താ​ക്കാ​ൻ ആ​ര്യ​യും ആ​ശി​ഷും തീ​രു​മാ​നി​ച്ചു.വി​ഷം വാ​ങ്ങാ​നാ​യി ആ​ര്യ ത​ന്‍റെ ബ​ന്ധു​വാ​യ ചൈ​ത​ന്യ ഗേ​ദ​മി​നെ ബ​ന്ധ​പ്പെ​ടു​ക​യും 5,000 രൂ​പ ന​ൽ​കു​ക​യും ചെ​യ്തു. ജ​യ​ന്ത് ബ​ല്ലാ​വ​റി​ന്‍റെ മ​ര​ണ​ശേ​ഷം, ആ​ര്യ​യും ആ​ശി​ഷും വി​വാ​ഹി​ത​രാ​യി. എ​ന്നാ​ൽ വി​വാ​ഹ​ജീ​വി​തം പെ​ട്ടെ​ന്ന് വ​ഷ​ളാ​യി.അ​ച്ച​ട​ക്ക​മി​ല്ലാ​യ്മ​യും മോ​ശം പെ​രു​മാ​റ്റ​വും കാ​ര​ണം ആ​ശി​ഷി​ന്‍റെ പോ​ലീ​സ് പ​രി​ശീ​ല​നം നി​ർ​ത്ത​ലാ​ക്കി. ഭ​ർ​തൃ​ഗൃ​ഹ​ത്തി​ലേ​ക്ക് താ​മ​സം മാ​റു​ന്ന​തി​നു പ​ക​രം സ്വ​ന്തം വീ​ട്ടി​ൽ താ​മ​സി​ക്കാ​ൻ ആ​ര്യ തീ​രു​മാ​നി​ച്ചു. ഈ ​വി​ഷ​യ​ങ്ങ​ളി​ൽ ദ​മ്പ​തി​ക​ൾ ത​മ്മി​ൽ നി​ര​ന്ത​രം വ​ഴ​ക്കി​ട്ടി​രു​ന്നു.
ഇ​തോ​ടെ​യാ​ണ് ക​ഴി​ഞ്ഞ​യാ​ഴ്ച, ആ​ശി​ഷ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി കു​റ്റം സ​മ്മ​തി​ച്ച​ത്. മൂ​ന്നു വ​ർ​ഷം മു​ൻ​പ് ത​ന്‍റെ ഭാ​ര്യ പി​താ​വി​ന് വി​ഷം കൊ​ടു​ത്തു കൊ​ല​പ്പെ​ടു​ത്തി​യെ​ന്നും, ആ ​കൃ​ത്യം മു​ൻ​കൂ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്ത​താ​ണെ​ന്നും, വി​ഷം സ​ഹോ​ദ​ര​പു​ത്ര​ൻ വ​ഴി​യാ​ണ് ല​ഭ്യ​മാ​ക്കി​യ​തെ​ന്നും കു​റ്റ​സ​മ്മ​തം ന​ട​ത്തി. പി​ന്നാ​ലെ പോ​ലീ​സ് നാ​ലു​പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

🔹ഊ​ർ​ജ കേ​ന്ദ്ര​ങ്ങ​ളെ ആ​ക്ര​മി​ക്കി​ല്ലെ​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഉ​റ​പ്പ് ലം​ഘി​ച്ചു​കൊ​ണ്ട് ഇ​റാ​ന്‍റെ ആ​ണ​വ കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ഇ​സ്രാ​യേ​ലി​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണം. ഇ​റാ​ന്‍റെ പ്ര​ധാ​ന ആ​ണ​വ കേ​ന്ദ്ര​മാ​യ അ​ര​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള ര​ണ്ട് ആ​ണ​വ നി​ല​യ​ങ്ങ​ൾ​ക്കും ര​ണ്ട് വ​ൻ​കി​ട സ്റ്റീ​ൽ പ്ലാ​ന്‍റു​ക​ൾ​ക്കും നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.ഇ​റാ​ന്‍റെ ഊ​ർ​ജ കേ​ന്ദ്ര​ങ്ങ​ൾ ആ​ക്ര​മി​ക്കു​ന്ന​ത് ഏ​പ്രി​ൽ ആ​റ് വ​രെ നീ​ട്ടി​വ​യ്‌​ക്കു​മെ​ന്ന് ട്രം​പ് ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു എ​ന്ന് ട്രം​പ് അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴാ​ണ് ഇ​സ്രാ​യേ​ൽ ഈ ​ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് മേ​ഖ​ല​യി​ൽ ആ​ണ​വ വി​കി​ര​ണം ഉ​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​മി​ല്ല. ഇ​ത് ലോ​ക​രാ​ജ്യ​ങ്ങ​ളെ വ​ലി​യ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​രാ​ഗ്‌​ചി വ്യ​ക്ത​മാ​ക്കി. സൗ​ദി​യി​ലെ അ​മേ​രി​ക്ക​ൻ കേ​ന്ദ്ര​മാ​യ പ്രി​ൻ​സ് സു​ൽ​ത്താ​ൻ എ​യ​ർ ബേ​സും ടാ​ങ്ക​ർ വി​മാ​ന​ങ്ങ​ളും ഇ​റാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

🔹ഐപിഎൽ ഇന്നു മുതൽ; ആദ്യ മത്സരം റോയൽ ചലഞ്ചേഴ്സ് V/s സൺറൈസേഴ്സ്.
ഐ​​പി​​എ​​ല്‍ 2026 സീ​​സ​​ണ്‍ ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​ര​​ത്തി​​ല്‍ നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു​​വും സ​​ണ്‍​റൈ​​സേ​​ഴ്‌​​സ് ഹൈ​​ദ​​രാ​​ബാ​​ദും ഏ​​റ്റു​​മു​​ട്ടും.18 വ​​ര്‍​ഷ​​ത്തെ കാ​​ത്തി​​രി​​പ്പ് അ​​വ​​സാ​​നി​​പ്പി​​ച്ച് 2025 സീ​​സ​​ണി​​ല്‍ നേ​​ടി​​യ ക​​ന്നി​​ക്കി​​രീ​​ടം നി​​ല​​നി​​ര്‍​ത്തു​​ക​​യാ​​ണ് ര​​ജ​​ത് പാ​​ട്ടി​​ദാ​​ര്‍ ന​​യി​​ക്കു​​ന്ന, സൂ​​പ്പ​​ര്‍ സ്റ്റാ​​ര്‍ വി​​രാ​​ട് കോ​​ഹ്‌ലി​​യു​​ടെ ആ​​ര്‍​സി​​ബി​​യു​​ടെ ല​​ക്ഷ്യം. പ​​രി​​ക്കേ​​റ്റ് വി​​ശ്ര​​മ​​ത്തി​​ലു​​ള്ള ഓ​​സീ​​സ് പേ​​സ​​ര്‍ ജോ​​ഷ് ഹെ​​യ്‌​​സ​​ല്‍​വു​​ഡ് ഇ​​ല്ലെ​​ന്ന​​താ​​ണ് ആ​​ര്‍​സി​​ബി​​യു​​ടെ പ്ര​​ശ്‌​​നം. എ​​ന്നാ​​ല്‍, ഫി​​ല്‍ സാ​​ള്‍​ട്ട്, ദേ​​വ്ദ​​ത്ത് പ​​ടി​​ക്ക​​ല്‍, ടിം ​​ഡേ​​വി​​ഡ്, ജോ​​ര്‍​ദാ​​ന്‍ കോ​​ക്‌​​സ്, ജേ​​ക്ക​​ബ് ബെ​​ഥേ​​ല്‍, വെ​​ങ്കി​​ടേ​​ഷ് അ​​യ്യ​​ര്‍, ഭു​​വ​​നേ​​ശ്വ​​ര്‍ കു​​മാ​​ര്‍, ജേ​​ക്ക​​ബ് ഡ​​ഫി തു​​ട​​ങ്ങി​​യ വ​​ന്‍​നി​​ര ആ​​ര്‍​സി​​ബി​​ക്കു​​ണ്ട്.
ഐ​​പി​​എ​​ല്‍ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ഉ​​യ​​ര്‍​ന്ന ടീം ​​ടോ​​ട്ട​​ലു​​ക​​ളി​​ല്‍ ആ​​ദ്യ നാ​​ലും സ്വ​​ന്തം പേ​​രി​​ലു​​ള്ള ടീ​​മാ​​ണ് സ​​ണ്‍​റൈ​​സേ​​ഴ്‌​​സ് ഹൈ​​ദ​​രാ​​ബാ​​ദ്. പാ​​റ്റ് ക​​മ്മി​​ന്‍​സി​​ന്‍റെ അ​​ഭാ​​വ​​ത്തി​​ല്‍ ഇ​​ഷാ​​ന്‍ കി​​ഷ​​നാ​​ണ് ക്യാ​​പ്റ്റ​​ന്‍. ട്രാ​​വി​​സ് ഹെ​​ഡ്, അ​​ഭി​​ഷേ​​ക് ശ​​ര്‍​മ, ഹെ​​ന്‍ റി​​ച്ച് ക്ലാ​​സ​​ന്‍, ലി​​യാം ലി​​വിം​​ഗ്സ്റ്റ​​ണ്‍ എ​​ന്നി​​ങ്ങ​​നെ നീ​​ളു​​ന്നു എ​​സ്ആ​​ര്‍​എ​​ച്ചി​​ന്‍റെ ആ​​വ​​നാ​​ഴി​​യി​​ലെ ആ​​യു​​ധ​​ങ്ങ​​ള്‍… രാ​​ത്രി 7.30ന് ​​ബം​​ഗ​​ളൂ​​രു എം. ​​ചി​​ന്ന​​സ്വാ​​മി സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് ഉ​​ദ്ഘാ​​ട​​ന പോ​​രാ​​ട്ടം.
ഐപിഎൽ ട്വന്‍റി-20 സീസൺ 19

​​ഗ്രൂ​​പ്പ് എ

​​►ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സ്
​​►കോ​​ല്‍​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്‌​​സ്
​​►രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സ്
​​►റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു
​​►പ​​ഞ്ചാ​​ബ് കിം​​ഗ്‌​​സ്

ഗ്രൂ​​പ്പ് ബി

​​​​►മും​​ബൈ ഇ​​ന്ത്യ​​ന്‍​സ്
​​►സ​​ണ്‍​റൈ​​സേ​​ഴ്‌​​സ് ഹൈ​​ദ​​രാ​​ബാ​​ദ്
​​►ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ന്‍​സ്
​​►ഡ​​ല്‍​ഹി ക്യാ​​പ്പി​​റ്റ​​ല്‍​സ്
​​►ല​​ക്‌​​നോ സൂ​​പ്പ​​ര്‍ ജ​​യ​​ന്‍റ്‌​​സ്

11
ച​​രി​​ത്ര​​ത്തി​​ല്‍ ആ​​ദ്യ​​മാ​​യി ഉ​​ദ്ഘാ​​ട​​നച​​ട​​ങ്ങി​​ല്ലാ​​തെ തു​​ട​​ങ്ങു​​ന്നു എ​​ന്ന​​താ​​ണ് 2026 ഐ​​പി​​എ​​ല്ലി​​ന്‍റെ മ​​റ്റൊ​​രു പ്ര​​ത്യേ​​ക​​ത. 2025 ചാ​​മ്പ്യ​​ന്മാ​​രാ​​യ റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു​​വി​​ന്‍റെ കി​​രീ​​ടാ​​ഘോ​​ഷ​​ത്തി​​നി​​ടെ എം. ​​ചി​​ന്ന​​സ്വാ​​മി സ്റ്റേ​​ഡി​​യ​​ത്തി​​ലു​​ണ്ടാ​​യ തി​​ക്കി​​ലും തിര​​ക്കി​​ലും​​ പെ​​ട്ട് 11 ആ​​ളു​​ക​​ള്‍​ക്കു ജീ​​വ​​ഹാ​​നി നേ​​രി​​ട്ടി​​രു​​ന്നു. അ​​തി​​ന്‍റെ സ്മ​​ര​​ണ​​യ്ക്കാ​​യാ​​ണ് ഇ​​ത്ത​​വ​​ണ ഉ​​ദ്ഘാ​​ട​​ന ആ​​ഘോ​​ഷം വേ​​ണ്ടെ​​ന്നു​​ വ​​ച്ച​​ത്. എം. ​​ചി​​ന്ന​​സ്വാ​​മി സ്റ്റേ​​ഡി​​യ​​ത്തി​​ന്‍റെ ഗാ​​ല​​റി​​യി​​ല്‍ 11 സീ​​റ്റ് എ​​ക്കാ​​ല​​വും ഒ​​ഴി​​ച്ചി​​ടാ​​നു​​ള്ള ആ​​ര്‍​സി​​ബി​​യു​​ടെ തീ​​രു​​മാ​​നം ഇ​​ന്നുമു​​ത​​ല്‍ ന​​ട​​പ്പി​​ലാ​​കും.
ഇ​​ന്നു മു​​ത​​ല്‍ ആ​​രം​​ഭി​​ക്കു​​ന്ന 2026 സീ​​സ​​ണ്‍ ഐ​​പി​​എ​​ല്ലി​​ല്‍, ഫൈ​​ന​​ല്‍ ഉ​​ള്‍​പ്പെ​​ടെ 74 മ​​ത്സ​​ര​​ങ്ങ​​ള്‍ അ​​ര​​ങ്ങേ​​റും. ഫി​​ക്‌​​സ്ച​​ര്‍ അ​​നു​​സ​​രി​​ച്ച് മേ​​യ് 24നാ​​ണ് ലീ​​ഗ് റൗ​​ണ്ട് അ​​വ​​സാ​​നി​​ക്കു​​ക. ലീ​​ഗ് റൗ​​ണ്ടി​​ല്‍ 70 മ​​ത്സ​​ര​​ങ്ങ​​ള്‍. തു​​ട​​ര്‍​ന്ന് പ്ലേ ​​ഓ​​ഫ്, ഫൈ​​ന​​ല്‍ എ​​ന്നീ ഘ​​ട്ട​​ങ്ങ​​ളി​​ലാ​​യി നാ​​ല് മ​​ത്സ​​ര​​ങ്ങ​​ള്‍. മേ​​യ് 26 മു​​ത​​ലാ​​ണ് പ്ലേ ​​ഓ​​ഫ്. ഫൈ​​ന​​ല്‍ മേ​​യ് 31ന് ​​ബം​​ഗ​​ളൂ​​രു എം. ​​ചി​​ന്ന​​സ്വാ​​മി സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ അ​​ര​​ങ്ങേ​​റും. ഇ​​ന്ന​​ത്തെ സീ​​സ​​ണ്‍ ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​ര​​വും എം. ​​ചി​​ന്ന​​സ്വാ​​മി സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ്.
19-ാം സീ​​സ​​ണ്‍ ഐ​​പി​​എ​​ല്ലി​​ന്‍റെ ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ലെ പ്ര​​ത്യേ​​ക​​ത​​ക​​ളി​​ല്‍ ഒ​​ന്ന് 10 ടീ​​മി​​നും ഇ​​ന്ത്യ​​ന്‍ ക്യാ​​പ്റ്റ​​ന്മാ​​രാ​​ണ് എ​​ന്ന​​താ​​ണ്. സ​​ണ്‍​റൈ​​സേ​​ഴ്‌​​സ് ഹൈ​​ദ​​രാ​​ബാ​​ദി​​ന്‍റെ ക്യാ​​പ്റ്റ​​ന്‍​സി താ​​ത്കാ​​ലി​​മാ​​യി ഇ​​ഷാ​​ന്‍ കി​​ഷ​​നി​​ല്‍ വ​​ന്നു​​ചേ​​ര്‍​ന്ന​​തോ​​ടെ​​യാ​​ണി​​ത്. പ​​രി​​ക്കേ​​റ്റ് ഓ​​സീ​​സ് താ​​രം പാ​​റ്റ് ക​​മ്മി​​ന്‍​സി​​ന്‍റെ അ​​ഭാ​​വ​​ത്തി​​ല്‍ ഇ​​ഷാ​​നു ന​​റു​​ക്കു വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. 2019 എ​​ഡി​​ഷ​​നി​​ലാ​​യി​​രു​​ന്നു ഇ​​തി​​നു മു​​മ്പ് എ​​ല്ലാ ടീ​​മു​​ക​​ളും ഇ​​ന്ത്യ​​ക്കാ​​രാ​​യ ക്യാ​​പ്റ്റ​​ന്മാ​​രു​​ടെ കീ​​ഴി​​ല്‍ ഐ​​പി​​എ​​ല്‍ സീ​​സ​​ണ്‍ തു​​ട​​ങ്ങി​​യ​​ത്.

ഐ​പി​എ​ല്‍ ഫി​ക്‌​സ്ച​ര്‍
മാ​ര്‍ച്ച് 28: ബം​ഗ​ളൂ​രു x ഹൈ​ദ​രാ​ബാ​ദ്, 7.30 pm
മാ​ര്‍ച്ച് 29: മും​ബൈ x കോ​ല്‍ക്ക​ത്ത, 7.30 pm
മാ​ര്‍ച്ച് 30: രാ​ജ​സ്ഥാ​ന്‍ x ചെ​ന്നൈ, 7.30 pm
മാ​ര്‍ച്ച് 31: പ​ഞ്ചാ​ബ് x ഗു​ജ​റാ​ത്ത്, 7.30 pm
ഏ​പ്രി​ല്‍ 1: ല​ക്‌​നോ x ഡ​ല്‍ഹി, 7.30 pm
ഏ​പ്രി​ല്‍ 2: കോ​ല്‍ക്ക​ത്ത x ഹൈ​ദ​രാ​ബാ​ദ്, 7.30 pm
ഏ​പ്രി​ല്‍ 3: ചെ​ന്നൈ x പ​ഞ്ചാ​ബ്, 7.30 pm
ഏ​പ്രി​ല്‍ 4: ഡ​ല്‍ഹി x മും​ബൈ, 3.30 pm
ഗു​ജ​റാ​ത്ത് x രാ​ജ​സ്ഥാ​ന്‍, 7.30 pm
ഏ​പ്രി​ല്‍ 5: ഹൈ​ദ​രാ​ബാ​ദ് x ല​ക്‌​നോ, 3.30 pm
ബം​ഗ​ളൂ​രു x ചെ​ന്നൈ, 7.30 pm
ഏ​പ്രി​ല്‍ 6: കോ​ല്‍ക്ക​ത്ത x പ​ഞ്ചാ​ബ്, 7.30 pm
ഏ​പ്രി​ല്‍ 7: രാ​ജ​സ്ഥാ​ന്‍ x മും​ബൈ, 7.30 pm
ഏ​പ്രി​ല്‍ 8: ഡ​ല്‍ഹി x ഗു​ജ​റാ​ത്ത്, 7.30 pm
ഏ​പ്രി​ല്‍ 9: കോ​ല്‍ക്ക​ത്ത x ല​ക്‌​നോ, 7.30 pm
ഏ​പ്രി​ല്‍ 10: രാ​ജ​സ്ഥാ​ന്‍ x ബം​ഗ​ളൂ​രു, 7.30 pm
ഏ​പ്രി​ല്‍ 11: പ​ഞ്ചാ​ബ് x ഹൈ​ദ​രാ​ബാ​ദ്, 3.30 pm
ചെ​ന്നൈ x ഡ​ല്‍ഹി, 7.30 pm
ഏ​പ്രി​ല്‍ 12: ല​ക്‌​നോ x ഗു​ജ​റാ​ത്ത്, 3.30 pm
മും​ബൈ x ബം​ഗ​ളൂ​രു, 7.30 pm
ഏ​പ്രി​ല്‍ 13: ഹൈ​ദ​രാ​ബാ​ദ് x രാ​ജ​സ്ഥാ​ന്‍, 7.30 pm
ഏ​പ്രി​ല്‍ 14: ചെ​ന്നൈ x കോ​ല്‍ക്ക​ത്ത, 7.30 pm
ഏ​പ്രി​ല്‍ 15: ബം​ഗ​ളൂ​രു x ല​ക്‌​നോ, 7.30 pm
ഏ​പ്രി​ല്‍ 16: മും​ബൈ x പ​ഞ്ചാ​ബ്, 7.30 pm
ഏ​പ്രി​ല്‍ 17: ഗു​ജ​റാ​ത്ത് x കോ​ല്‍ക്ക​ത്ത, 7.30 pm
ഏ​പ്രി​ല്‍ 18: ബം​ഗ​ളൂ​രു x ഡ​ല്‍ഹി, 3.30 pm
ഹൈ​ദ​രാ​ബാ​ദ് x ചെ​ന്നൈ, 7.30 pm
ഏ​പ്രി​ല്‍ 19: കോ​ല്‍ക്ക​ത്ത x രാ​ജ​സ്ഥാ​ന്‍, 3.30 pm
പ​ഞ്ചാ​ബ് x ല​ക്‌​നോ, 7.30 pm
ഏ​പ്രി​ല്‍ 20: ഗു​ജ​റാ​ത്ത് x മും​ബൈ, 7.30 pm
ഏ​പ്രി​ല്‍ 21: ഹൈ​ദ​രാ​ബാ​ദ് x ഡ​ല്‍ഹി, 7.30 pm
ഏ​പ്രി​ല്‍ 22: ല​ക്‌​നോ x രാ​ജ​സ്ഥാ​ന്‍, 7.30 pm
ഏ​പ്രി​ല്‍ 23: മും​ബൈ x ചെ​ന്നൈ, 7.30 pm
ഏ​പ്രി​ല്‍ 24: ബം​ഗ​ളൂ​രു x ഗു​ജ​റാ​ത്ത്, 7.30 pm
ഏ​പ്രി​ല്‍ 25: ഡ​ല്‍ഹി x പ​ഞ്ചാ​ബ്, 3.30 pm
രാ​ജ​സ്ഥാ​ന്‍ x ഹൈ​ദ​രാ​ബാ​ദ്, 7.30 pm
ഏ​പ്രി​ല്‍ 26: ഗു​ജ​റാ​ത്ത് x ചെ​ന്നൈ, 3.30 pm
ല​ക്‌​നോ x കോ​ല്‍ക്ക​ത്ത, 7.30 pm
ഏ​പ്രി​ല്‍ 27: ഡ​ല്‍ഹി x ബം​ഗ​ളൂ​രു, 7.30 pm
ഏ​പ്രി​ല്‍ 28: പ​ഞ്ചാ​ബ് x രാ​ജ​സ്ഥാ​ന്‍, 7.30 pm
ഏ​പ്രി​ല്‍ 29: മും​ബൈ x ഹൈ​ദ​രാ​ബാ​ദ്, 7.30 pm
ഏ​പ്രി​ല്‍ 30: ഗു​ജ​റാ​ത്ത് x ബം​ഗ​ളൂ​രു, 7.30 pm
മേ​യ് 01: രാ​ജ​സ്ഥാ​ന്‍ x ഡ​ല്‍ഹി, 7.30 pm
മേ​യ് 02: ചെ​ന്നൈ x മും​ബൈ, 7.30 pm
മേ​യ് 03: ഹൈ​ദ​രാ​ബാ​ദ് x കോ​ല്‍ക്ക​ത്ത, 3.30 pm
ഗു​ജ​റാ​ത്ത് x പ​ഞ്ചാ​ബ്, 7.30 pm
മേ​യ് 04: മും​ബൈ x ല​ക്‌​നോ, 7.30 pm
മേ​യ് 05: ഡ​ല്‍ഹി x ചെ​ന്നൈ, 7.30 pm
മേ​യ് 06: ഹൈ​ദ​രാ​ബാ​ദ് x പ​ഞ്ചാ​ബ്, 7.30 pm
മേ​യ് 07: ല​ക്‌​നോ x ബം​ഗ​ളൂ​രു, 7.30 pm
മേ​യ് 08: ഡ​ല്‍ഹി x കോ​ല്‍ക്ക​ത്ത, 7.30 pm
മേ​യ് 09: രാ​ജ​സ്ഥാ​ന്‍ x ഗു​ജ​റാ​ത്ത്, 7.30 pm
മേ​യ് 10: ചെ​ന്നൈ x ല​ക്‌​നോ, 3.30 pm
ബം​ഗ​ളൂ​രു x മും​ബൈ, 7.30 pm
മേ​യ് 11: പ​ഞ്ചാ​ബ് x ഡ​ല്‍ഹി, 7.30 pm
മേ​യ് 12: ഗു​ജ​റാ​ത്ത് x ഹൈ​ദ​രാ​ബാ​ദ്, 7.30 pm
മേ​യ് 13: ബം​ഗ​ളൂ​രു x കോ​ല്‍ക്ക​ത്ത, 7.30 pm
മേ​യ് 14: പ​ഞ്ചാ​ബ് x മും​ബൈ, 7.30 pm
മേ​യ് 15: ല​ക്‌​നോ x ചെ​ന്നൈ, 7.30 pm
മേ​യ് 16: കോ​ല്‍ക്ക​ത്ത x ഗു​ജ​റാ​ത്ത്, 7.30 pm
മേ​യ് 17: പ​ഞ്ചാ​ബ് x ബം​ഗ​ളൂ​രു, 3.30 pm
ഡ​ല്‍ഹി x രാ​ജ​സ്ഥാ​ന്‍, 7.30 pm
മേ​യ് 18: ചെ​ന്നൈ x ഹൈ​ദ​രാ​ബാ​ദ്, 7.30 pm
മേ​യ് 19: രാ​ജ​സ്ഥാ​ന്‍ x ല​ക്‌​നോ, 7.30 pm
മേ​യ് 20: കോ​ല്‍ക്ക​ത്ത x മും​ബൈ, 7.30 pm
മേ​യ് 21: ചെ​ന്നൈ x ഗു​ജ​റാ​ത്ത്, 7.30 pm
മേ​യ് 22: ഹൈ​ദ​രാ​ബാ​ദ് x ബം​ഗ​ളൂ​രു, 7.30 pm
മേ​യ് 23: ല​ക്‌​നോ x പ​ഞ്ചാ​ബ്, 7.30 pm
മേ​യ് 24: മും​ബൈ x രാ​ജ​സ്ഥാ​ന്‍, 3.30 pm
കോ​ല്‍ക്ക​ത്ത x ഡ​ല്‍ഹി, 7.30 pm

🔹അഞ്ച് തവണ വീതം ഐപിഎൽ കിരീടം ചൂടിയ ചെന്നൈ സൂപ്പർ കിംഗ്‌സും മുംബൈ ഇന്ത്യൻസും ഏപ്രിൽ 13 മുതൽ ആരംഭിക്കുന്ന ഐപിഎല്ലിന്റെ രണ്ടാം ഘട്ടത്തിൽ രണ്ട് തവണ ഏറ്റുമുട്ടും.ഏപ്രിൽ 23 ന് മുംബൈയിലും മെയ് 2 ന് ചെന്നൈയിലും ആണ് ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടുക. സീസണിന്റെ ഷെഡ്യൂളിന്റെ ഒരു ഭാഗം ബിസിസിഐ ആദ്യം പുറത്തിറക്കിയിരുന്നു, എന്നാൽ പ്ലേഓഫുകൾ ഒഴികെയുള്ള മൽസരങ്ങളുടെ മുഴുവൻ ഷെഡ്യൂളും ബിസിസിഐ വ്യാഴാഴ്ച പുറത്തിറക്കുകയായിരുന്നു.നിലവിലെ ചാമ്പ്യന്മാരായ , റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഏപ്രിൽ 5 ന് ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ചെന്നൈയുമായി കൊമ്പുകോർക്കും. നിലവിലെ ചാമ്പ്യന്മാരായ ടീം മെയ് 10 നും മെയ് 13 നും റായ്പൂരിൽ നടക്കുന്ന രണ്ട് മത്സരങ്ങളിൽ മുംബൈ കൊൽക്കത്ത ടീമുകളെ നേരിടും.ധർമ്മശാലയിൽ പഞ്ചാബ് കിംഗ്‌സ് മെയ് 11, മെയ് 14, മെയ് 17 തീയതികളിൽ ഡൽഹി, മുംബൈ , ബെംഗളൂരു ടീമുകളുമായി ഏറ്റുമുട്ടും. ഈ ഘട്ടത്തിലെ എട്ട് ഡബിൾ ഹെഡർ മത്സരങ്ങളിൽ അവസാനത്തേതായ – മെയ് 24 ന് മുംബൈയിൽ നടക്കുന്ന മുബൈ -രാജസ്ഥാൻ പോരാട്ടവും , കൊൽക്കത്തയിൽ നടക്കുന്ന കൊൽക്കത്ത- ഡൽഹി മത്സരങ്ങളോടെ ലീഗ് ഘട്ടം അവസാനിക്കും.

🔹ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീറിനെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ച അപകീർത്തികരമായ ഉള്ളടക്കങ്ങൾ ഉടൻ നീക്കം ചെയ്യാൻ പ്രമുഖ ടെക് കമ്പനികൾക്ക് ഡൽഹി ഹൈക്കോടതി നിർദ്ദേശം നൽകി. ഗൂഗിൾ, മെറ്റ, ആമസോൺ തുടങ്ങിയ പ്രമുഖ ടെക് കമ്പനികൾക്ക് ഈ ഉത്തരവ് ബാധകമാണ്.
നേരത്തെ ഗംഭീർ തന്റെ പേര്, ചിത്രം, ശബ്ദം എന്നിവ ദുരുപയോഗം ചെയ്ത് ഡീപ്പ്‌ഫേക്ക് വീഡിയോ ഉൾപ്പെടെയുള്ള വ്യാജ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്. ഈ ഉള്ളടക്കങ്ങൾ വാണിജ്യ ലാഭത്തിനായി ഉപയോഗിക്കപ്പെടുന്നതായും പരാതിയിൽ വ്യക്തമാക്കിയിരുന്നു.കേസിന്റെ പരിഗണനയ്ക്കിടെ ഇത്തരം ലിങ്കുകളും പോസ്റ്റുകളും ഉടൻ നീക്കം ചെയ്യണമെന്നും, ഇതിന് ഉത്തരവാദികളായവരുടെ വിവരങ്ങൾ ബന്ധപ്പെട്ട കമ്പനികൾ കൈമാറണമെന്നും കോടതി നിർദേശിച്ചു. സമാനമായ ഉള്ളടക്കങ്ങൾ വീണ്ടും പ്രത്യക്ഷപ്പെട്ടാൽ ഉടൻ നടപടിയെടുക്കണമെന്നും കോടതി വ്യക്തമാക്കി.
മുൻ അന്താരാഷ്ട്ര ക്രിക്കറ്ററും ലോകസഭ അംഗവുമായിരുന്ന ഗംഭീറിന്റെ കീഴിൽ ഇന്ത്യ ടി 20 ലോക കപ്പ് , ചാമ്പ്യൻസ് ട്രോഫി ഏഷ്യ കപ്പ് കിരീടങ്ങൾ നേടിയിട്ടുണ്ട്.

🔹പു​തി​യ ചി​ത്ര​ത്തി​ലൂ​ടെ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വാ​ൽ കി​മ​ർ വീ​ണ്ടും വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് വ​രു​ന്നു ഹോ​ളി​വു​ഡ് ഇ​തി​ഹാ​സം അ​ന്ത​രി​ച്ച വാ​ൽ കി​മ​ർ വ​രാ​നി​രി​ക്കു​ന്ന ആ​സ് ഡീ​പ് ആ​സ് ദി ​ഗ്രേ​വ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വെ​ള്ളി​ത്തി​ര​യി​ൽ വീ​ണ്ടും എ​ത്തു​ന്നു.തൊ​ണ്ട​യി​ലെ അ​ർ​ബു​ദം ബാ​ധി​ച്ച് 65ാം വ​യ​സി​ൽ മ​രി​ക്കു​ന്ന​തി​ന് മു​മ്പ് ഈ ​പ്രോ​ജ​ക്റ്റു​മാ​യി അ​ദ്ദേ​ഹം സ​ഹ​ക​രി​ച്ചി​രു​ന്നു. ചി​ത്ര​ത്തി​ൽ ത​ദ്ദേ​ശീ​യ അ​മേ​രി​ക്ക​ൻ ആ​ത്മീ​യ​വാ​ദി​യും ക​ത്തോ​ലി​ക്കാ പു​രോ​ഹി​ത​നു​മാ​യ ഫാ​ദ​ർ ഫി​ന്‍റ​ൺ എ​ന്ന പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
കി​മ​റി​ന്‍റെ മ​ക്ക​ളാ​യ മെ​ഴ്‌​സി​ഡ​സി​ന്‍റെ​യും ജാ​ക്കി​ന്‍റെ​യും പി​ന്തു​ണ​യോ​ടെ അ​ത്യാ​ധു​നി​ക ജ​ന​റേ​റ്റീ​വ് എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ഴ​യ​കാ​ല ചി​ത്ര​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യാ​ണ് ഈ ​ക​ഥാ​പാ​ത്ര​ത്തെ പു​ന​ർ​നി​ർ​മ്മി​ക്കു​ന്ന​ത്.
ഒ​രു ന​ട​ന്‍റെ ഭൗ​തി​ക​സാ​ന്നി​ധ്യ​മി​ല്ലാ​തെ ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ രൂ​പ​വും ഭാ​വ​വും ശ​ബ്ദ​വും കൃ​ത്യ​ത​യോ​ടെ പു​നഃ​സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യു​ന്ന ഡി​ജി​റ്റ​ൽ റി​സ​റ​ക്ഷ​ൻ എ​ന്ന നൂ​ത​ന വി​ദ്യ​യാ​ണ് ഇ​വി​ടെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ത്.
കി​ൽ​മ​റു​ടെ ജീ​വി​ത​ത്തി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലു​ള്ള ദൃ​ശ്യ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും വി​ശ​ക​ല​നം ചെ​യ്ത് നി​ർ​മ്മി​ത ബു​ദ്ധി​യി​ലൂ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​രു ഡി​ജി​റ്റ​ൽ ക്ലോ​ൺ നി​ർ​മ്മി​ച്ചാ​ണ് ഈ ​ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്.1920-ക​ളി​ൽ ന​വാ​ജോ ജ​ന​ത​യ്‌​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ച്ച പു​രാ​വ​സ്തു ഗ​വേ​ഷ​ക​രാ​യ ആ​ൻ, ഏ​ൾ മോ​റി​സ് എ​ന്നി​വ​രു​ടെ യ​ഥാ​ർ​ത്ഥ ജീ​വി​ത​ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ഈ ​ചി​ത്ര​ത്തി​ൽ ടോം ​ഫെ​ൽ​റ്റ​ൺ, അ​ബി​ഗെ​യ്ൽ ലോ​റി എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു​ണ്ട്.
എ​ഐ​യു​ടെ ഉ​പ​യോ​ഗം സി​നി​മാ​മേ​ഖ​ല​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ക്കു​ന്നു​ണ്ടെ​ങ്കി​ലും, ഇ​ത് വാ​ല് കി​മ​ർ ആ​ഗ്ര​ഹി​ച്ച ഒ​രു പ്രോ​ജ​ക്റ്റാ​ണെ​ന്നും അ​തു​കൊ​ണ്ട് ത​ന്നെ ഈ ​നീ​ക്കം അ​ർ​ത്ഥ​വ​ത്താ​ണെ​ന്നു​മാ​ണ് സം​വി​ധാ​യ​ക​ൻ കോ​ർ​ട്ടെ വൂ​ർ​ഹീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

💦 ഗുരുജിയുടെ വാക്കുകൾ

ജീവിതം ഒരു കടൽ പോലെയാണ്, എപ്പോൾ വേണമെങ്കിലും വേലിയേറ്റവും വേലിയിറക്കവും ഉണ്ടാകാം.
ഇന്ന് നാം അനുഭവിക്കുന്ന സൗഭാഗ്യങ്ങൾ നാളെ നമുക്ക് ഉണ്ടായെന്നു വരില്ല.
അതുകൊണ്ട് തന്നെ, കയ്യിൽ ഒന്നുമില്ലാത്തവരെ പരിഹസിക്കാനോ താഴ്ത്തിക്കെട്ടാനോ മുതിരരുത്.
പണത്തേക്കാളും പദവിയേക്കാളും വില നൽകേണ്ടത് മനുഷ്യത്വത്തിനാണ്. ഏത് സാഹചര്യത്തിലും മറ്റുള്ളവരോട് അന്തസ്സോടെയും ആദരവോടെയും പെരുമാറാൻ ശീലിക്കുക.
നമ്മുടെ വാക്കുകളോ പ്രവർത്തികളോ ഒരാളുടെയും മനസ്സിനെ വേദനിപ്പിക്കാതിരിക്കട്ടെ.
മറ്റുള്ളവരെ ചേർത്തുപിടിക്കുന്നതിലാണ് യഥാർത്ഥ വിജയം.

തയ്യാറാക്കിയത്: കപിൽ ശങ്കർ

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com