Sunday, August 2, 2026
Homeഅമേരിക്കആനുകാലിക ചിന്തകൾ - (13) ✍ തയ്യാറാക്കിയത്: നിർമല അമ്പാട്ട്

ആനുകാലിക ചിന്തകൾ – (13) ✍ തയ്യാറാക്കിയത്: നിർമല അമ്പാട്ട്

പുരാതനകാലം മുതൽക്കേ നമ്മുടെ വീടുകളിൽ ആചരിച്ചുപോരുന്നത് സ്ത്രീക്കും പുരുഷനും വ്യത്യസ്ത നിയമങ്ങളാണ്. വീട്ടിലെ ആൺകുട്ടിക്ക് നിയമങ്ങളിൽ ആനുകൂല്യങ്ങളും ഇളവുകളും ഒക്കെ അനുവദിച്ചുകൊടുക്കുമ്പോൾ പെൺകുട്ടിക്ക് ഇതൊന്നും ബാധകമല്ല. പക്ഷെ പെൺകുട്ടികൾക്കാണ് സ്നേഹം കൂടുതൽ കൊടുക്കുന്നത്. അതിനൊരു കാരണം പറയുന്നത് അവൾക്ക് അവൾ ജനിച്ച വീട്ടിൽ ആയുസ്സ് ഏകദേശം ഇരുപത്തഞ്ച് വരെയേ ഉള്ളു. അതുകഴിഞ്ഞാൽ അന്നേവരെ കാണാത്ത, കേൾക്കാത്ത അറിയാത്ത മറ്റൊരു വീട്ടിലേക്ക് അവളെ പറിച്ചുനടുന്നു. അവിടെ സുഖമാവട്ടെ ദുഖമാവട്ടെ എന്തായാലും അവൾ അനുഭവിച്ചോളണം.

അതേസമയം ആൺകുട്ടിക്ക് യാതൊരു മാറ്റങ്ങളും ഇല്ല. അവൻ മറ്റൊരു കുടുംബത്തിലെ പെൺകുട്ടിയെ കൂട്ടികൊണ്ട് വന്ന് ഈ വീട്ടിലെ സർവ്വാധികാരിയാക്കി മാറ്റുന്നു. ഈ പ്രക്രിയക്ക് കല്യാണം എന്ന് പറയുന്നു. സന്താനപരമ്പരയിലൂടെ തന്റെ വംശം നിലനിർത്താൻ പെണ്ണിന് മാത്രം ജന്മഗൃഹം വിട്ട് മറ്റൊരു ഇടം തേടേണ്ടിവരുന്നത് കഷ്ടമല്ലേ? അവൾ ഇറങ്ങിക്കഴിഞ്ഞാൽ തീർന്നു ആ വീടുമായുള്ള ബന്ധം. പിന്നെ അവൾ ആ വീട്ടിലെ വിരുന്നുകാരിയായി മാറുന്നു. താൻ ജനിച്ചു വളർന്ന വീടും പരിസരവും നാലുഭാഗക്കാരെയും ഒക്കെ വിട്ടുപോവുന്ന അവളുടെ മനസ്സ് ആരെങ്കിലും വായിച്ചിട്ടുണ്ടോ? അച്ഛനെയും അമ്മയെയും ചേട്ടനെയും അനിയത്തിയെയും വിട്ടുപിരിഞ്ഞുപോവുമ്പോൾ, നൂറ് പവൻ സ്വർണ്ണം കഴുത്തിലിട്ടാലും സുന്ദരനായ പുരുഷന്റെ കൈപിടിച്ചാണെങ്കിൽ പോലും തീരാത്ത വേദനയാണ് ആ പടിയിറക്കം.

അതിനപ്പുറം അതിന് ശേഷമുള്ള അവളുടെ ജീവിതം എന്താണ് എങ്ങിനെയാണ് എന്നൊക്ക നമ്മൾ മനസ്സിലാക്കേണ്ടേ, അറിയേണ്ടേ?

പെണ്ണിന്റെ ജീവിതത്തിലേക്ക് ഒരെത്തിനോട്ടം നടത്തേണ്ട കാലം അതിക്രമിച്ചു. ഇനി അതിനുള്ള ഒരു പടയോട്ടം നടത്താം. പെണ്ണിനെ കുരുതി കൊടുക്കാതെ അവളുടെ ജീവിതം എങ്ങനെ സുരക്ഷിതമാക്കാം എന്ന് നമുക്കൊന്ന് ചിന്തിക്കാം.

നിർമല അമ്പാട്ട്✍

RELATED ARTICLES

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ