ആ ഒരു സംഭവത്തിൽ തുടർന്നുള്ള ദിവസങ്ങളിൽ അല്പം നീരസത്തിലാണെങ്കിലും ഞാൻ അവനെ ആശ്വസിപ്പിച്ചു കൊണ്ട് എല്ലാം ഭംഗിയായി കൈകാര്യം ചെയ്യുന്നുണ്ടായിരുന്നു.
കല്യാണ തലേദിവസം വീട്ടിൽ ധാരാളം ബന്ധുക്കളും സുഹൃത്തുക്കളും വരികയും പോകുകയും ചെയ്തു കൊണ്ടിരുന്നു. തലേ ദിവസം മണിയറ ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. അത് കാണാനാണ് സ്ത്രികളും കുട്ടികളും തടിച്ചു കൂടിയത്.
രാവിലെ പതിവു പോലെ മകൻ എഴുന്നേറ്റ് കാണാത്തതിനാൽ തലേ ദിവസത്തെ ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയതായിരിക്കുമെന്ന് കരുതി. അടുത്ത കൂട്ടുകാർ രാവിലെത്തന്നെ വീട്ടിൽ എത്തി. അവരാണ് മകനെ മുട്ടി വിളിച്ചത്. തുറക്കാതായപ്പോൾ ഞാനും ഉച്ചത്തിൽ വിളിച്ചു. അനക്കമില്ല. ഞങ്ങൾ വിഷമത്തിലായി, അവസാനം വാതിൽ കുത്തിത്തുറന്നു. ഞാൻ ഒന്നേ നോക്കിയുള്ളു, ഉടനെ ബോധരഹിതനായി വീണു.
തുടർന്ന് പറയാൻ അദ്ദേഹത്തിന് വാക്കുകൾ കിട്ടാതെ വന്നപ്പോൾ ഞാൻ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. അകത്തു നിന്ന് അമ്മയുടെ തേങ്ങൽ കേൾക്കാമായിരുന്നു ഞാൻ പടി ഇറങ്ങുമ്പോൾ .
വീട്ടിൽ തിരിച്ചെത്തിയ രാജൻ ഭാര്യയുമായി വിഷയം പങ്കുവെച്ചു.
ശേഷം അല്പസമയത്തെ നിശബദതക്ക് ശേഷം സുലോചന പറഞ്ഞു” നമ്മുടെ അന്വേഷണം പൂർണ്ണതയിലെത്തണമെങ്കിൽ ഒരിടത്തു കൂടി അന്വേഷിക്കണം”
അതെ വിടെയാണ് ഞാൻ ചോദിച്ചു?
” ഗ്രേസ ടീച്ചറുടെ വീട്ടിൽ, അവർക്ക് എന്താണ് പറയാനുള്ളത് എന്ന് കൂടി കേൾക്കണമല്ലോ” എന്ന് പറഞ്ഞ് അവൾ നിർത്തി.
അപ്പഴാണ് രാജന്റെ തലയിലൂടെ ഒരു മിന്നലാട്ടം ഓടിയത്. അതുതന്നെ. ഇനി അവിടെ കൂടി അന്വേഷിക്കണം.
യാത്ര നാളെ രാവിലെ തന്നെയാവട്ടെ നമുക്ക് രണ്ടു പേർക്കും പോകാം ,
രാവിലേ രണ്ടു പേരും ഗ്രേസി ടീച്ചറുടെ വീട് ലക്ഷ്യം വെച്ച് യാത്ര തിരിച്ചു. ഒരാളോ ട് വഴി ചോദിച്ചപ്പോൾ അദ്ദേഹം കൃത്യമായ വഴി പറഞ്ഞു തന്നു . അതുകൊണ്ട് കൂടുതൽ അന്വേഷിക്കേണ്ടി വന്നില്ല. ഒരു പാടത്തിന്റെ കരയിലുള്ള ഒരു കൊച്ച് വീട്. .
ഒരു പരിചയവുമില്ലാത്ത വീട്ടിലേക്ക് രണ്ടു പേരും സുപരിചിതരെപ്പോലെ കയറിച്ചെന്നു. ഉമ്മറത്ത് ഒരാൾ ഇരിക്കുന്നു ടീച്ചറുടെ അച്ഛനായിരിക്കും രണ്ടു പേർ വരുന്നത് കണ്ട് അദ്ദേഹം ശബദം അല്പം താഴ്ത്തി വീട്ടിലുള്ളവർ കേൾക്കാൻ വേണ്ടി ഇങ്ങനെ പറഞ്ഞു. “ആരാണ് ആ വരുന്നത് ?
ശബദം കേട്ട് അകത്തു നിന്നും രണ്ടു പേർ പുറത്തേക്ക് വന്നു. ടീച്ചറും അമ്മയുമായിരിക്കും – രാജൻ സുലോചനയോട് പറഞ്ഞു.
ചിരിച്ചും കൊണ്ട് വീട്ടുകാർ വന്നവരോട് കയറി ഇരിക്കാൻ പറഞ്ഞു, കസേര നീക്കിയിട്ടു കൊടുത്തു.
രാജൻ സ്വയം പരിചയപ്പെടുത്തി. അല്പം വടക്കു നിന്നാണ്. ഗൾഫിൽ നിന്നും ലീവിന് വന്നതാണ്. ജോർജ് കുട്ടിയുടെ കൂട്ടുകാരനാണ്”
അതു കേട്ടപ്പോൾ മൂന്നു പേരുടെയും മുഖമൊന്ന് വാടി, ടിച്ചർ ബാക്കി കേൾക്കാൻ നില്ക്കാതെ അകത്തേക്ക് പോയിക്കഴിഞ്ഞു.
സൗഹൃദ സമ്പാഷണവും പരിചയപ്പെടലും കഴിഞ്ഞ ശേഷം രാജൻ ടീച്ചറുടെ അച്ഛനുമായും സുലോചന അമ്മയും ടീച്ചറുമായും സംസാരിക്കാൻ തുടങ്ങി.
രാജൻ അച്ഛനോട് ചോദിച്ചു സത്യത്തിൽ എന്താണ് സംഭവിച്ചത് ?
അച്ഛൻ അല്പ സമയം വിദൂര തിയിലേക്ക് കണ്ണം നട്ടിരുന്നു.അതിന്ന് ശേഷം പതുക്കേ പറഞ്ഞു ഉണ്ടായത് ഞാൻ പറയാം.
ജോർജ് കുട്ടി കഴിഞ്ഞ പ്രാവശ്യം ലീവിന് വന്നപ്പോൾ കണ്ട് ഉറപ്പിച്ച് പോയതാണല്ലോ. അതിന് മുമ്പേ മകൾക്ക് പല ആലോചനകളും വന്നിരുന്നു. ഞങ്ങൾ വഴങ്ങിയില്ല. കാരണം മോൾക്ക് സ്കൂളിൽ ജോലി വാങ്ങിക്കൊടുക്കാൻ നല്ലൊരു സംഖ്യയായി. ആ വകയിൽ കുറച്ചു കടം ഉണ്ടായിരുന്നു. ആ സമയത്താണ് പല ആലോചനകളും വന്നത്. അധ്യാപകർ വരെ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. എല്ലാർക്കും ഉടനെ വിവാഹം വേണം. ഞങ്ങൾ ഒഴിഞ്ഞു മാറി നില്ക്കുമ്പോഴാണ് ജോർജ് കുട്ടിയുടെ വരവ്. ഇപ്പോൾ ഉറപ്പിച്ച് വെക്കുന്നേ ഉള്ളുവെന്നും രണ്ടുവർഷം കഴിഞ്ഞ് ലീവിന്ന് വരുമ്പോൾ മതി വിവാഹം എന്നത് ഞങ്ങൾക്ക് സ്വീകര്യമായി. ജോർജ് കുട്ടിയേപ്പറ്റിയും വീട്ടുകാരെപ്പറ്റിയും അന്വേഷിച്ചപ്പോൾ സാമ്പത്തികമായി അല്പം ഭേദപ്പെട്ട കുടുംബമാണെന്ന് മനസിലായി. ജോർജ് കുട്ടിക്ക് ഒരു ജേഷ്ഠൻ ഉണ്ട് . അയാൾ വിവാഹിതനും സ്വന്തം വീടെടുത്ത് മാറി താമസിക്കുകയുമാണെന്ന് മനസിലായി. അപ്പോൾ ഞങ്ങളുടെ മനസിലുള്ള ഏക വേവലാതി ജോർജ് കുട്ടിയുടെ ജേഷ്ഠന്റെ വിവാഹത്തിന്ന് കിട്ടിയ അത്ര സ്വർണ്ണം ഞങ്ങൾക്ക് കൊടുക്കാൻ കഴിയില്ലല്ലോ എന്നതായിരുന്നു. ആ…. രണ്ടുവർഷം ഉണ്ടല്ലോ എന്തെങ്കിലും ചെയ്യാം എന്ന് മനസിൽ കരുതി വിവാഹം ഉറപ്പിച്ചു.
രണ്ടു വർഷം പെട്ടെന്ന് കടന്നുപോയി. ജോർജ് കുട്ടി നാട്ടിൽ എത്തുന്നതിന്ന് മുമ്പേ വിവാഹതിയ്യതി ഉറപ്പിച്ചു. കാരണം രണ്ടു മാസത്തെ ലീവേ ഉള്ളു.
ജോർജ് കുട്ടി നാട്ടിൽ എത്തിയതായി അറിയിച്ചു. പിന്നെ കത്തടിക്കലും ക്ഷണിക്കാൻ നടക്കലും ആയി നടക്കുന്നതിനിടെ ജോർജ് കുട്ടിയുടെ ഒരു ദുതൻ വന്നു ഇങ്ങനെ പറഞ്ഞു” ഞാറാഴ്ച 4 മണിക്ക് ഹോട്ടൽ” പാർവ്വതി:” യിൽ രണ്ടു പേരും എത്തണം ജോർജ് കുട്ടി അവിടെ ഉണ്ടാകും. ഈ ഹോട്ടൽ വളരെ അകലേയാണ്. ജോർജ് കുട്ടിക്ക് എന്തോ സംസാരിക്കാനും കാണാനും ആഗ്രഹമുണ്ടാകും , മറ്റാരും അറിയരുത് എന്നതിനാലായിക്കാം അകലെയുള്ള പാർവ്വതി ഹോട്ടലിലേക്ക് ക്ഷണിച്ചത്.
ഞാറാഴ്ച കൃത്യ സമയത്തിന്ന് അല്പം മുമ്പ് ഞാനും മകളും ഹോട്ടലിൽ എത്തി. ജോർജ് കുട്ടിയും നേരത്തെ എത്തിയിരുന്നു.
സൗഹൃദ സമ്പാഷണത്തിനു ശേഷം ഞങ്ങൾ ഹോട്ടലിലേക്ക് പ്രവേശിച്ചു , വിശാലമായ ഹോട്ടലിൽ ആൾ ഒഴിഞ്ഞ ഒരു ബാഗത്ത് പോയി ഇരുന്നു.
ജോർജ് കുട്ടി സാവകാശം വിഷയത്തിലേക്ക് കടന്നു. ഞാൻ നിങ്ങളോട് ഇവിടെ വരാൻ പറഞ്ഞത് ഒരു പ്രത്യേക കാര്യം പറയാനാണ്. “ഞങ്ങളുടെത് അല്പം ബേധപ്പെട്ട ഫാമിലിയാണന്നറിയാമല്ലോ.പ്രത്യേകിച്ചും ജേഷ്ടന്റെ വിവാഹം നടന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ, അതിനനുസരിച്ച് എല്ലാം നടക്കണമെന്ന് എനിക്കാഗ്രഹമുണ്ട്. അതിന്ന് പരിഹാരവുമായാണ് ഞാൻ വന്നത്”
എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഞാൻ ചോദിച്ചു.
അവൻ പറഞ്ഞു” ഞാൻ വരുമ്പോൾ കുറച്ച് സ്വർണ്ണം കൊണ്ടു വന്നിട്ടുണ്ട്.അത് ആരും അറിയാതെ എത്തിച്ചു തരാം. അതുകൊണ്ട് ആഭരണം പണിയണം. ”
ഈ നിർദ്ദേശം ഞാൻ തള്ളിക്കളഞ്ഞു. “അതൊന്നും ശരിയാവില്ല എന്റെ കുട്ടിക്ക് എന്നാൽ കഴിയുന്നത് ഞാൻ കൊടുക്കും. ഭർത്താവിന്റെ വീട്ടുകാരോട് ആഭരണം വാങ്ങി വിവാഹം നടത്തുന്നത് ശരിയല്ല” എന്റെ നിലപാട് ഞാൻ വ്യക്തമാക്കി.
അപ്പോൾ ജോർജ് കുട്ടി പറഞ്ഞു നിങ്ങളുടെ നിലപാടാണ് ശരി ഞാനും അത് അംഗീകരിക്കുന്നു. പക്ഷേ ഭാവിയിൽ ഒരു പ്രശ്നമുണ്ടാവരുതല്ലോ എന്ന് കരുതിയാണ് ഞാൻ ഈ നിർദ്ദേശം വെക്കുന്നത്.
ഭാവിയിൽ എന്ത് പ്രശ്നം ? എന്ന് ഞാൻ ചോദിച്ചു.
ജോർജ്കുട്ടി: വിവാഹം കഴിഞ്ഞ് ഞാൻ ഗൾഫിലക്ക് പോകും നിങ്ങളുടെ മകൾ തുടർന്ന് നിൽക്കേണ്ടത് എന്റെ വീട്ടിലാണ്. വീട്ടിൽ വരുന്നവരുടെ അന്വേഷണം മൂത്ത മകന്റെ വിവാഹത്തിന്ന് എത്ര കിട്ടി ഇതിന് എത്ര കിട്ടി എന്നെല്ലാമായിരിക്കും ചർച്ച . അവരുടെ ” അവരുടെ ചൊറിച്ചിൽ ” കേട്ട് വിഷമിക്കണ്ടല്ലോ എന്ന് കരുതിയാണ് ആരും അറിയാതെ ഈ നിർദ്ദേശം വെക്കുന്നത്.
മകളുടെ ഭാവി കരുതി ഞാൻ മനസില്ലാമനസോടെ സമ്മതിച്ചു. അതാണ് വിനയായത്.
രാജൻ: പിന്നീട് എന്തു സംഭവിച്ചു.
അച്ഛൻ: സ്വർണ്ണവുമായി പിറ്റേ ദിവസം എത്താമെന്ന് ഏറ്റ ജോർജ് വെറും കയ്യോടെയാണ് വന്നത്. അതും കരഞ്ഞു കലങ്ങിയ കണ്ണംമുഖവുമായി .ഇങ്ങനെ പറഞ്ഞു” ഞാൻ പരാചയപ്പെട്ടു, അച്ഛൻ ആ സ്വർണ്ണമെടുത്തു വിറ്റു.ക്ഷമ ചോദിച്ച് അവൻ ദൃതിയിൽ മടങ്ങി. എനിക്ക് അവനെ ഒന്ന് സമാധാനിപ്പിക്കാനോ ആശ്വസിപ്പിക്കാനോ കഴിഞ്ഞില്ല , കാരണം ഇതു കേട്ട് ഞാൻ അന്താളിച്ചു നില്ക്കകയായിരുന്നു. നിരാശയോടെ ഞാൻ വീട്ടിലേക്ക് മടങ്ങി.
ഇക്കാര്യം ഞങ്ങൾ ആരോടും പറഞ്ഞില്ല.
അന്ന് ജോർജ് കുട്ടിയുടെ ആഗ്രഹം ഞാൻ കർശനമായി നിഷേധിച്ചിരുന്നെങ്കിൽ എന്റെ മകൾക്ക് ഈ ഗതി വരില്ലായിരുന്നു എന്ന് പറഞ്ഞ് ആ പിതാവ് വിതുമ്പി . ജോർജുകുട്ടിയുടെ തങ്കനൂലിൽ നെയ്ത നടക്കാതെ പോയ സ്വപ്നങ്ങളുടെ ദുരൂഹത മറ നീക്കിയതിലുള്ള സംതൃപ്തിയോടെ ഞാൻ പടി ഇറങ്ങി.
ശുഭം
നല്ല കഥ
നല്ല അവതരണം
അടുത്ത കഥയുമായി വീണ്ടും വരുമല്ലോ
നടന്ന സംഭവം പോലുള്ള കഥ