ലോക നൃത്ത കലയുടെ ഉപജ്ഞാതാവായ ജിന്‍ ജോര്‍ജ് നോവർന്‍റെ ജന്മദിനമാണ് അന്താരാഷ്‌ട്ര നൃത്ത ദിനമായി ആചരിക്കുന്നത്. 1727ഏപ്രില്‍ 29 നു പാരിസിലാണ് അദ്ദേഹം ജനിച്ചത്. വിഖ്യാത ഫ്രഞ്ച് കൊറിയോഗ്രാഫറായ അദ്ദേഹത്തിന്റെ 1760 ല്‍ പുറത്തിറങ്ങിയ “ലെറ്റേഴ്സ് സര്‍ ലസന്‍സ്”’ എന്ന പുസ്തകത്തില്‍ ബാലെയുടെ നിയമങ്ങളും അതിന്റെ അവതരണ രീതികളും ഉൾപ്പടെ സമഗ്രമായ പഠനം ഉൾക്കൊള്ളിച്ചിരിക്കുന്നു. ലോക നൃത്തലോകത്തു “ബാലെ മുത്തച്ഛന്‍’ എന്ന അപര നാമധേയത്തിലാണ് അദ്ദേഹം അറിയപ്പെടുന്നത്. 1754 ലാണ് ആദ്യ ബാലെ അവതരിപ്പിക്കുന്നത്. വേഷവിധാനം, പിന്നണി ഗാനം, നൃത്തസംവിധാനം, ആവിഷ്കാര ഭംഗി തുടങ്ങി ആവശ്യമായതൊക്കെ കൃത്യമായ രീതിയിൽ ഉപയോഗിച്ചതിലൂടെയാണ് അദ്ദേഹം ഈ രംഗത്തെ അതികായകനായത്. 1982 മുതലാണ് നൃത്ത ദിനം ആചരിച്ചു തുടങ്ങിയത് .
നൃത്തമെന്ന ഓരേ ഒരു ഏകകത്തിനു കീഴില്‍ രാഷ്ട്രീയ, സാംസ്കാരിക, മത അതിരുകളും കടന്ന്, സമാധാനത്തിന്‍റെയും സൗഹൃദത്തിന്‍റെയും മേഖലയിലേയ്ക്ക് ജനങ്ങളെ എത്തിക്കുന്നതാണ് ഈ ദിനത്തിന്‍റെ ഉദ്ദേശ്യം. വികാരാവിഷ്കരണത്തിനോ ആശയ സംവേദനത്തിനോ ശാരീരിക ക്ഷമതക്കു വേണ്ടിയോ നടത്തുന്ന ശാരീരിക ചലനങ്ങളെയാണ് പൊതുവെ നൃത്തം എന്ന് പറയുന്നത്. സമ്മർദ്ദം കുറച്ച് മാനസികമായ ഉന്മേഷം വർദ്ധിപ്പിക്കാനും, ഹൃദയാരോഗ്യം, അമിതവണ്ണം കുറയ്ക്കാനും ഓർമ്മ ശക്തിക്കും വൈജ്ഞാനിക പ്രകടനം വർദ്ധിപ്പിക്കുന്നതിനും എല്ലാം ആരോഗ്യപരമായി നൃത്തത്തിന് വലിയ പങ്കു വഹിക്കാനാകും എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് .
ഭാരതത്തിലെ നൃത്ത കലയുടെ പിതാവായ ഭരത മുനിയുടെ നാട്യ ശാസ്ത്രമാണ് നമ്മുടെ നൃത്ത രൂപങ്ങളുടെ അടിസ്ഥാനം ലോക പൈതൃകമായി യുനസ്കോ അംഗീകരിച്ച ആദ്യ ഭാരതീയ നൃത്ത രൂപം കൂടിയാട്ടം ആണെങ്കിലും .
യക്ഷഗാനം കർണാടകം ഗർഭ, രാസലീല ഗുജറാത്ത് കഥക് ,നൗതങ്കി ഉത്തർ പ്രദേശ് ഭംഗ്‌റ പഞ്ചാബ് ബിഹു, സാത്രിയ അസം കുച്ചിപ്പൊടി, കോലാട്ടം ആന്ധ്രാപ്രദേശ് മോഹിനിയാട്ടം കേരളം ഭരതനാട്യം തമിഴ്നാട് ഛാക്രി, ഹികാത്ത് ജമ്മു കശ്മീർ കായങ്ക ഹിമാചൽ പ്രദേശ് വെയ്കിങ് അരുണാചൽപ്രദേശ് കുമയോൺ ഉത്തരാഗഡ്ഡ് എന്നിവയാണ് ഇന്ത്യയിലെ പ്രധാന നൃത്ത രൂപങ്ങളെങ്കിലും കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ക്ലാസിക്കല്‍ പദവി ലഭിച്ചത് എട്ടു കലാരൂപങ്ങള്‍ക്ക് മാത്രമാണ്. ഭരതനാട്യം, മോഹിനിയാട്ടം, കഥകളി, ഒഡീസി, കുച്ചിപ്പുഡി, കഥക്, മണിപ്പുരി, സാത്രിയ, എന്നിവയാണവ.
ഇന്ത്യയുടെ ദേശീയ നൃത്തരൂപം എന്നറിയപ്പെടുന്നത് ഭരതനാട്യമാണ്. തമിഴ്നാട്ടില്‍ രൂപംകൊണ്ട നൃത്ത രൂപമാണ് ഭരതനാട്യം ഭരത മുനിയുടെ നാട്ട്യ ശാസ്ത്രത്തില്‍ നിന്നും രൂപംകൊണ്ട .ചലിക്കു കാവ്യം എന്നറിയപ്പെടുന്ന ഭരതനാട്യം. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന കലാരൂപമായാണ് കണക്കാക്കുന്നത്. തളികയില്‍ നിന്ന് കൊണ്ട് തലയില്‍ കുടം വെച്ചുള്ള പ്രകടനമാണ് കുച്ചിപുടിയെ വ്യത്യസ്തമാക്കുന്നത് . ആന്ധ്രാപ്രദേശിലെ കൃഷ്ണാ പ്രവശ്യയിലെ കുച്ചിപ്പുടി എന്ന ഗ്രാമത്തില്‍ രൂപം കൊണ്ട കലാ രൂപമാണ് കുച്ചിപ്പുടി. നൃത്തത്തിന്റെയും നാടകത്തിന്റെയും കൂടിച്ചേരലാണ് ഈ കലാ രൂപം. കഥകളി കേരളത്തിന്റെ തനതു കലാ രൂപമാണ്. കൂടിയാട്ടം കൃഷ്ണനാട്ടം എന്നീ കലാരൂപങ്ങളില്‍ നിന്ന് രൂപാന്തരപ്പെട്ട ക്ഷേത്ര കലയാണ് കഥകളി. കഥയെ കളിയുടെ രൂപത്തില്‍ അവതരിപ്പിക്കുന്നു. ഇതിഹാസ കഥകളെ ആസ്പദമാക്കി രാത്രിയിലാണ് കഥകളി അവതരിപ്പിക്കുന്നത്. കേരളത്തിന്റെ തനത് ലാസ്യ കലാരൂപമാണ് മോഹിനിയാട്ടം. കേരളീയക്ഷേത്രങ്ങളില്‍ പ്രാചീനകാലത്ത് നിലനിന്നിരുന്ന ദേവദാസി നൃത്ത പാരമ്പര്യത്തിന്റെ ഭാഗമാണ് മോഹിനിയാട്ടം.
കേരളത്തിലെ ഒരേയൊരു ശാസ്ത്രീയ സ്ത്രീ നൃത്ത കലയായ മോഹിനിയാട്ടം പുരുഷന്മാരും കൈവെച്ചു തുടങ്ങിയിട്ടുണ്ട് . മണിപ്പൂരിന്റെ കലാരൂപമായ മണിപ്പൂരി രാധാകൃഷ്ണ പ്രണയത്തിന്റെ ആവിഷ്കാരങ്ങളാണ്. ഉത്തരേന്ത്യയിൽ വ്യാപകമായ കലാരൂപമാണ് കഥക്. പ്രധാനമായും ഉത്തര്‍പ്രദേശിലാണ് കഥക് അവതരിപ്പിക്കുന്നത്. ഹിന്ദു മുസ്ലിം സാംസ്കാരികതയെ ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ഏക നൃത്ത രൂപം കഥക് ആണ്. ഒഡീഷയുടെ തനതായ ഒഡീസി ചലിക്കുന്ന ശില്പം എന്നറിയപ്പെടുന്നു. അസാമില്‍ നിന്ന് ഉള്ള ക്ലാസിക്കല്‍ നൃത്ത രൂപമായ സാത്രിയ ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രചാരത്തിലുള്ള ഒരു നൃത്തരൂപമാണ് .
കലാ രൂപങ്ങൾ ഓരോ നാടിന്റെയും സാംസ്കാരിക ചൈതന്യത്തെയും പാരമ്പര്യത്തെയും അടയാളപ്പെടുത്തുന്നു .കേരളത്തിൽ നിറഞ്ഞു നിൽക്കുന്ന പ്രാദേശീക കലാ രൂപങ്ങൾ ഉൾ പ്രദേശങ്ങളെ പോലും അന്താ രാഷ്ട്രത്തലങ്ങളിൽ എത്തിച്ചു എന്നത് ഏറെ അഭിമാനകരമായ വസ്തുതയാണ് .മതത്തിനും ആത്മീയതക്കും എതിരാണ് കലകൾ എന്ന അബദ്ധ ധാരണകൾ ഇന്നും നിലനിൽക്കുന്നു എന്നതും കലാകാരന്മാർ മിക്കവരും നിര്ധനരായി കഴിയുന്നതും നമ്മുടെ നാടിന്റെ ശാപമാണ് .കലകളെയും അതിന്റെ ഉപാസകരെയും മുഖ്യധാരയിലെത്തിക്കാൻ നിർഭാഗ്യവശാൽ സർക്കാരുകളോ സംഘടനകളോ പിൻവലിഞ്ഞു നിൽക്കുന്നത് ഏറെ ദുഖകരമാണ്. കലാകാരെ പൂർണ്ണമായും അവശരായി കാണാൻ ആഗ്രഹിക്കുന്ന
ഒരു വിഭാഗവും നമുക്കിടയിലുണ്ട്. പകർന്നു നല്കാനാളില്ലാതെയും ഏറ്റെടുക്കാനും പ്രചരിപ്പിയ്ക്കാനും കഴിയാതെയും നൂറു കണക്കിന് കലാരൂപങ്ങൾ സ്മൃതിയടഞ്ഞതു ഞെട്ടിപ്പിക്കുന്ന യാഥാർത്ഥവുമാണ് .
ആസ്വാദനത്തിനപ്പുറം സന്ദേശങ്ങളും ആത്മീയ സാരാംശങ്ങളുമായി മാറേണ്ട
നൃത്ത രൂപങ്ങൾ ആധുനിക കാലത്തു വികൃതമാക്കി കാട്ടി കൂട്ടലുകളും കോപ്രായങ്ങളുമാക്കി മാറ്റി പേക്കൂത്തുകളായി മാറി കലയെ പൂർണ്ണമായും ഇല്ലാതാക്കാനുള്ള ശ്രമത്തെ തിരിച്ചറിയേണ്ടിയിരിക്കുന്നു .
സർഗ്ഗ പ്രപഞ്ചത്തിലെ ഉദാത്തവും ഉൽകൃഷ്ടവുമായ നൃത്ത രൂപങ്ങൾ നിലനിൽക്കാനാവശ്യമായ ശ്രമങ്ങൾ ഉയർന്നു വരുമെന്ന പ്രതീക്ഷ തന്നെയാണ് നൃത്ത ദിനത്തിൽ പങ്കുവെക്കാനുള്ളത് .
നൃത്ത ദിനാശംസകൾ …
Good
അന്താരാഷ്ട്ര നൃത്ത ദിനത്തെക്കുറിച്ച് വസ്തുനിഷ്ഠമായ ലേഖനം
അറിവ് പകരുന്ന ലേഖനം