Thursday, October 8, 2026
Homeഅമേരിക്കയുക്രൈനിൽ റഷ്യൻ ആക്രമണം; കുട്ടികളടക്കം 24 പേർ കൊല്ലപ്പെട്ടു

യുക്രൈനിൽ റഷ്യൻ ആക്രമണം; കുട്ടികളടക്കം 24 പേർ കൊല്ലപ്പെട്ടു

പ്രസാദ് തീയാടിക്കൽ

പ്രസാദ് തീയാടിക്കൽ

കീവ്: യുക്രൈനിലെ വിവിധ മേഖലകളിൽ റഷ്യ നടത്തിയ മിസൈൽ–ഡ്രോൺ ആക്രമണങ്ങളിൽ കുട്ടികളടക്കം കുറഞ്ഞത് 24 പേർ കൊല്ലപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. വടക്കൻ ചെർനിഹിവ് മേഖലയിലെ പ്രിലൂക്കിയിൽ അഞ്ചുനില പാർപ്പിടസമുച്ചയം തകർന്നതാണ് ഏറ്റവും വലിയ ദുരന്തമായത്. ഇവിടെ നാലു കുട്ടികളടക്കം 18 പേർ കൊല്ലപ്പെട്ടതായി പ്രാദേശിക അധികൃതർ അറിയിച്ചു.

കീവ്, ഒലെക്സാൻഡ്രിയ, ക്രെമെൻചുക് എന്നിവിടങ്ങളിലായി ആറുപേരും കൊല്ലപ്പെട്ടു. വ്യവസായ കേന്ദ്രങ്ങൾക്കും ഊർജ അടിസ്ഥാനസൗകര്യങ്ങൾക്കും നാശനഷ്ടമുണ്ടായി. റഷ്യയുടെ ഏറ്റവും ക്രൂരമായ ആക്രമണങ്ങളിൽ ഒന്നാണിതെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി പ്രതികരിച്ചു.

വാർത്ത:പ്രസാദ് തീയാടിക്കൽ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ