Tuesday, August 18, 2026
Homeഅമേരിക്കപൊന്നോണപ്പൂനിലാവ് (കവിത) ✍ മോളി ജോർജ് പാലക്കുഴി.

പൊന്നോണപ്പൂനിലാവ് (കവിത) ✍ മോളി ജോർജ് പാലക്കുഴി.

പൊന്നോണപ്പൂനിലാവേ..
ഈരാവിൽഞാനും നിന്നോടൊപ്പം
പൊന്നോണസ്മൃതികളിലൊന്ന്
നീരാടിക്കോട്ടേ?

പൂവേപൊലിപാടി, കാടും,
മേടും ചുറ്റിനടന്നോണപ്പൂക്കൾ
ചേമ്പിലക്കുമ്പിളാം പൂക്കൂടയിൽ
നുള്ളി നിറച്ചതും,

മനസിൻ്റെ മണിമുറ്റത്ത-
ഴകുള്ളൊരു പൂക്കളവും,
ഓർമ്മയിൽ കൊതി
യുണർത്തുമോണസദ്യയും,

തിരുവാതിരക്കളിയും
ഊഞ്ഞാലാട്ടവും, പിന്നെ
ഓണക്കോടികൊതിച്ചൊരു
കുട്ടിക്കാലവും,

ഇന്നിൻ്റെ സമൃദ്ധിയെക്കാൾ
ഇല്ലായ്മകൾ നിറഞ്ഞ
ഇന്നലെകളെന്നിൽ ആനന്ദ
സ്മൃതികളുണർത്തുന്നു.

തിരുവോണപ്പൂനിലാവേ
നിന്നെപ്പോലെയെൻ
പൊന്നോണസ്മൃതികൾക്കും
നിത്യയൗവ്വനമാണ്.

മോളി ജോർജ് പാലക്കുഴി✍

RELATED ARTICLES

1 COMMENT

  1. ലളിതമായ വരികൾ സുന്ദരം🥰 ഓണാശംസകൾ മോളി ചേച്ചീ🏵️🌹❤️😊

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ