Sunday, June 14, 2026
Homeഅമേരിക്കഅമേരിക്ക - (21) " DC വൈറ്റ് ഹൗസ് " (യാത്രാ വിവരണം) ✍ റിറ്റ...

അമേരിക്ക – (21) ” DC വൈറ്റ് ഹൗസ് ” (യാത്രാ വിവരണം) ✍ റിറ്റ മാനുവൽ, ഡൽഹി

വൈറ്റ് ഹൗസ്, ഡി.സി അല്ലെങ്കിൽ വാഷിംഗ്ടൺ – പ്രത്യേകിച്ചൊരു പരിചയപ്പെടുത്തലിൻ്റെ ആവശ്യമില്ലാത്ത  ഇടം. അമേരിക്കൻ പ്രസിഡന്റിന്റെയും കുടുംബത്തിന്റെയും ഔദ്യോഗിക വസതിയും അമേരിക്കൻ ചരിത്രത്തിന്റെ ജീവിക്കുന്ന മ്യൂസിയവുമാണിത്.യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ തലസ്ഥാന നഗരവും ഫെഡറൽ ജില്ലയുമായ ഡി.സി-വാഷിംഗ്ടൺ. ഡിസി , ഔദ്യോഗികമായി ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ എന്നാണ്.

 18 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന വൈറ്റ് ഹൗസും അതിന്റെ ലാൻഡ്‌സ്‌കേപ്പ്ഡ് ഗ്രൗണ്ടുകളുമാണുള്ളത്.

അതിന്റെ ഏത് ഭാഗത്തു നിന്ന് നോക്കിയാൽ വൈറ്റ് ഹൗസ് കാണാൻ പറ്റും എന്നൊക്കെ മുൻകൂട്ടി മനസ്സിലാക്കിയിട്ടാണ് ഞങ്ങളുടെ യാത്ര. ചുറ്റും കമ്പി വേലിയാൽ ചുറ്റപ്പെട്ട വൈറ്റും ഹൗസും ലോണും എല്ലാം സുന്ദരം. അവിടെ തന്നെ നടപ്പാതയും അതിൻ്റെ അപ്പുറത്തായി വാഹനങ്ങൾക്കുള്ള പാതയും കണ്ടു. നമ്മുടെ അവിടുത്തെ പോലെ തോക്കു പിടിച്ച പോലീസുകാരെയൊന്നും കണ്ടില്ല. സെക്യൂരിറ്റി എന്ന പേരിലുള്ള വലിയ ബഹളവും കണ്ടില്ല. സെക്യുരിറ്റി എല്ലാം കാമറയിലേക്കോ അതു പോലത്തെ വല്ല ഹൈ ടെക്കിലേക്കോ മാറിയിട്ടുണ്ടാകാം.

വേലിക്കിടയിലൂടെ കൈയിട്ട് ‘ വൈറ്റ് ഹൗസ്’ മാത്രമായി ഒരു ഫോട്ടോ എടുക്കാമെന്ന് ഒരു ഐഡിയ തോന്നിയെങ്കിലും കൂടെയുള്ളവർ പറഞ്ഞതനുസരിച്ച്  വൈറ്റ് ഹൗസിൽ താമസിക്കുന്ന ഓരോ പ്രസിഡൻ്റുമാരുടെ ഇഷ്ടം അനുസരിച്ച് അസാധാരണമായ ചില വളർത്തുമൃഗങ്ങളെ വളർത്തിയിട്ടുണ്ടത്രേ! അതിൽ അലിഗേറ്ററും റാക്കൂൺ, കഴുത, പലതരം നായ്ക്കൾ, ചെറിയ കരടി, പാമ്പൊക്കെ ഉണ്ടായിരുന്നു. ഐഡിയ ക്ക്  എല്ലാം വേഗം ‘full stop’ ഇട്ടു എന്നു പറയാം.

ഹൗസിനകത്ത് നൂറിൽപരം മുറികൾ

മുപ്പതിൽ പരം കുളിമുറികൾ,  ഫയർപ്ലേസുകൾ, ലിഫ്റ്റുകൾ എല്ലാമുണ്ട്. ഓരോ പ്രസിഡൻ്റുമാരുടെ ഇഷ്ടം അനുസരിച്ച് സ്വിമ്മിംഗ് പൂൾ, ബൗളിംഗ് ഇടം  സ്വകാര്യ സിനിമാ തിയേറ്റർ എല്ലാതും പിന്നീട് ചേർക്കുകയും ചെയ്തു.രഹസ്യ ഇടനാഴികൾ

 ഉണ്ടെന്നും കിംവദന്തികളുണ്ട്.നമ്മുടെ എംബസി വഴി മുൻകൂട്ടി അനുവാദം വാങ്ങി വൈറ്റ് ഹൗസിൻ്റെ ചില ഭാഗങ്ങൾ സന്ദർശിക്കാൻ കഴിയുന്നതാണ്. ‘കോരന് കഞ്ഞി കുമ്പിളിൽ തന്നെ’ എന്ന മട്ടിലാണ് കൂടെയുള്ളവരെല്ലാം അതു കൊണ്ടു തന്നെ ആരും അതിനൊന്നും ശ്രമിച്ചില്ല.

യു.എസിലേക്കുള്ള ജർമ്മൻ കുടിയേറ്റത്തിന്റെ 300 വർഷത്തെ സ്മരണയ്ക്കായി സമർപ്പിച്ച ജർമ്മൻ-അമേരിക്കൻ ഫ്രണ്ട്ഷിപ്പ് ഗാർഡനും ഇവിടെയുണ്ട്.

ഇരു രാജ്യങ്ങളിലെയും തദ്ദേശീയമായ സസ്യങ്ങൾ ഈ ഉദ്യാനത്തിൽ കാണാം എന്നാണ് പറയുന്നതെങ്കിലും രാത്രിയായതുകൊണ്ട് അതിൻ്റെ ബോർഡ് കണ്ട് സമാധാനിക്കേണ്ടി വന്നു.

ഇതിൻ്റെ അടുത്തായി തന്നെയാണ് ‘വാഷിംഗ്ടൺ മോനുമെൻ്റ്’.

 അമേരിക്കൻ ഐക്യനാടുകളുടെ ആദ്യ പ്രസിഡന്റ് ജോർജ്ജ് വാഷിംഗ്ടണിന്റെ ബഹുമാനാർത്ഥം നിർമ്മിച്ച 555 അടി ഉയരമുള്ള മാർബിൾ സ്തൂപമാണിത്.

അമേരിക്കയുടെ സ്ഥാപക പിതാക്കന്മാരിൽ ജോർജ്ജ് വാഷിംഗ്ടണിനെപ്പോലെ ആദരവ് ജനിപ്പിക്കുന്നവർ ചുരുക്കം. വാഷിംഗ്ടൺ സ്മാരകം അദ്ദേഹത്തിന്റെ നേതൃത്വത്തിന്റെ ഒരു തെളിവാണ്.

ഈഫൽ ടവർ നിർമ്മിക്കുന്നതുവരെ വാഷിംഗ്ടൺ സ്മാരകം ഒരുകാലത്ത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഘടനയായിരുന്നു . ഫണ്ടിംഗ് പ്രശ്‌നങ്ങൾ നേരിട്ടതിനുശേഷം വ്യത്യസ്ത മാർബിൾ ഉപയോഗിച്ചതിനാൽ ഇതിന് രണ്ട് വ്യത്യസ്ത നിറങ്ങളാണ്. പക്ഷെ രാത്രിയിലുള്ള ഞങ്ങളുടെ സന്ദർശനത്തിൽ പ്രകാശപൂരിതമായി നിൽക്കുന്ന സ്മാരകത്തിലെ ആ നിറവ്യത്യാസമൊന്നും ഞങ്ങൾക്ക് മനസ്സിലായില്ല.

വൈറ്റ് ഹൗസിൽ താമസിക്കാത്ത ഒരേയൊരു യുഎസ് പ്രസിഡൻ്റും അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ പ്രസിഡന്റ് സ്ഥാനം അവസാനിച്ചതിനുശേഷമാണ് വൈറ്റ് ഹൗസിന്റെ നിർമ്മാണം പൂർത്തിയായത്.

‘ജോർജ് വാഷിംഗ്ടൺ ‘ നെ പറ്റിയുള്ള നിറുത്താതെയുള്ള വിശേഷഷണം കേട്ടപ്പോൾ, ‘ അബ്രഹാം ലിങ്കൺ’ നെ പറ്റി ചോദിച്ചപ്പോഴാണ് പറയുന്നത്, അദ്ദേഹം അവിടെയൊക്കെ കറങ്ങി നടക്കാറുണ്ടെന്ന്. അവിശ്വസനീയതോടെ നോക്കിയപ്പോൾ പറയുന്നു, വൈറ്റ് ഹൗസിൽ താമസിച്ചിരുന്ന പലരും പല സമയത്തായി അദ്ദേഹത്തിൻ്റെ പ്രേതം കണ്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ടത്രേ! അതു പോലെ

 യുദ്ധത്തിൽ വീരമൃത്യു വരിച്ച ഒരു ബ്രിട്ടീഷ് പട്ടാളക്കാരൻ ഒരു ടോർച്ചും പിടിച്ച് വൈറ്റ് ഹൗസ് പരിസരത്ത് അലഞ്ഞുനടക്കുന്നതായി പറയപ്പെടുന്നുണ്ട്. അത്യാവശ്യം തണുപ്പുള്ള സമയത്തായിരുന്നു ഞങ്ങളുടെ യാത്ര, അതുകൊണ്ടു തന്നെ കമ്പിളി വസ്ത്രങ്ങൾ ധരിച്ചു അവിടെ കാണാൻ വന്നവരിൽ ചിലർക്ക് ഈ പ്രേതങ്ങളുടെ ഛായ തോന്നിയോ എന്നു സംശയം.🤭 കൂട്ടത്തിൽ കൂടെയുള്ളവരുടെ അതിനോട് യോജിക്കുന്ന തരത്തിലെ ചില മിമിക്രി കലാപരിപാടി കൂടി ആയപ്പോൾ,ലോകത്തിലെ ഏറ്റവും ഐക്കണിക് കെട്ടിടമാണ് വൈറ്റ് ഹൗസ് എന്ന വിശേഷണമൊക്കെ മറന്ന് ഞങ്ങൾ 🏃🏃———–

പ്രതീക്ഷിക്കാത്തത് കേട്ടതു കൊണ്ടായിരിക്കാം ഞങ്ങളിൽ ഉണ്ടായിരുന്ന ബഹുമാനം ഒരു പൊടി കുറഞ്ഞെങ്കിലും അമേരിക്കയിലെ ജനതക്ക് അങ്ങനെയൊന്നുമല്ല. അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ ലാൻഡ്‌മാർക്കുകളിൽ ഒന്നാണ് ലിങ്കൺ മെമ്മോറിയൽ.

ഓരോ സ്ഥലത്തും നമ്മുടെ പ്രതീക്ഷകളും യാഥാർത്ഥ്യവും തമ്മിൽ എന്തെല്ലാം വ്യത്യാസങ്ങൾ അല്ലേ!

Thanks 

റിറ്റ മാനുവൽ, ഡൽഹി

RELATED ARTICLES

4 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com