Monday, August 17, 2026
Homeകേരളംകള്ളനെ പേടിച്ച് പാഠപുസ്തകത്തിനുള്ളില്‍ ഒളിപ്പിച്ചുവെച്ച സ്വർണാഭരണങ്ങള്‍ ആക്രിക്കടയിലെത്തി.

കള്ളനെ പേടിച്ച് പാഠപുസ്തകത്തിനുള്ളില്‍ ഒളിപ്പിച്ചുവെച്ച സ്വർണാഭരണങ്ങള്‍ ആക്രിക്കടയിലെത്തി.

കള്ളനെ പേടിച്ച് പാഠപുസ്തകത്തിനുള്ളില്‍ ഒളിപ്പിച്ചുവെച്ച സ്വർണാഭരണങ്ങള്‍ ആക്രിക്കടയിലെത്തി.
കൊല്ലം പാലയ്ക്കല്‍ വടക്ക് കൈതപ്പുഴ സ്വദേശി ഉമ്മർകുട്ടിയുടെ വീട്ടിലെ ആറര പവനോളം വരുന്ന ആഭരണങ്ങളാണ് പഴയ പുസ്തകങ്ങള്‍ക്കൊപ്പം അബദ്ധത്തില്‍ വിറ്റുപോയത്.

കഴിഞ്ഞ 21-ാം തീയതിയാണ് ഉമ്മർകുട്ടി വീട്ടിലെ പഴയ സാധനങ്ങളും പുസ്തകങ്ങളും കുന്നേല്‍ ജംക്‌ഷനിലെ എ.എൻ ട്രേഡേഴ്സ് എന്ന ആക്രിക്കടയില്‍ വിറ്റത്. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷം 23-ന് വീട്ടുകാർ സ്വർണം അന്വേഷിച്ചപ്പോഴാണ്, അത് തൂക്കിവിറ്റ പുസ്തകത്തിനിടയിലായിരുന്നു എന്ന വിവരം അവർ തിരിച്ചറിഞ്ഞത്.

വിവരമറിഞ്ഞ ഉടൻ തന്നെ വീട്ടുകാർ കടയുടമ നിസാറിനെ ബന്ധപ്പെട്ടെങ്കിലും അപ്പോഴേക്കും പുസ്തകങ്ങള്‍ മറ്റ് ആക്രി സാധനങ്ങള്‍ക്കൊപ്പം കൂടിക്കലർന്നിരുന്നു. തുടർന്ന് വീട്ടുകാരും കടയിലെ അഞ്ച് തൊഴിലാളികളും ചേർന്ന് വലിയ ആക്രിക്കൂമ്ബാരത്തില്‍ മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍ ആരംഭിച്ചു. ആദ്യദിവസം വൈകുന്നേരം വരെ നീണ്ട പരിശ്രമത്തിനൊടുവില്‍ പുസ്തകത്തില്‍ നിന്ന് പുറത്തുപോയ നിലയില്‍ കമ്മല്‍, വള, മോതിരം എന്നിവ കണ്ടെത്താനായി. പിറ്റേദിവസം നടത്തിയ രണ്ടാം ഘട്ട തിരച്ചിലില്‍ ആഭരണപ്പെട്ടിയും അതിനുള്ളിലായി മാലയും കണ്ടെത്താൻ കഴിഞ്ഞത് എല്ലാവർക്കും ആശ്വാസമായി.

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ