ആശുപത്രി വരാന്തയിൽ തിങ്ങിനിറഞ്ഞ് അക്ഷമയോടെ സ്വയം നഷ്ടപ്പെട്ട സമയം ചുറ്റുപാടും നിൽക്കുന്നവരെ ശ്രദ്ധിച്ചതേയില്ല. അവരുടെ വിഷമങ്ങൾക്കും മേലെ ഞാൻ ,ഞാനാദ്യം എന്നൊരു ചിന്ത വല്ലാതെ മുന്നിട്ടു നിന്നു.
“എത്ര നേരമായി, എന്തൊരു കാത്തിരിപ്പാ?”
ക്ഷീണിച്ചു മുഖമുയർത്തി ഒന്നു നോക്കി ശേഷം’ വാ…നമുക്ക് തിരിച്ചു പോകാം.”
കൂട്ടായി കൂട്ടു ചെന്ന ഞാൻ ചുറ്റും നോക്കി. “തിരിച്ചു പോകാനോ? എന്തായാലും വന്നില്ലേ? ഇനി കണ്ടിട്ട് പോകാം.” ഒരു ചരിച്ച് മടിയിലേക്ക് കിടത്തണമെന്നുണ്ട്.
പക്ഷേ എങ്ങനെ?
നിൽക്കുകയാണല്ലോ ഞാനും.
ആശുപത്രിക്ക് തിരക്കിൻ്റെയും
വെപ്രാളത്തിൻ്റെയും
കാത്തിരിപ്പിൻ്റെ
വേദനയുടെ
കൂടിക്കുഴഞ്ഞ പലതരം പെർഫ്യൂമുകളും എല്ലാം ചേർന്നൊരു ചെടിപ്പിൻ്റെ മണത്തിനും മേലെ കോരിയൊഴിച്ച ലോഷൻ്റെയും ഡെറ്റോളിൻ്റെയും മണം!
അപ്പോഴെല്ലാം നോക്കിയത് ഒരു മാലാഖയുടെ നനുത്ത സാന്നിദ്ധ്യം കെട്ടിടത്തിലെവിടെയോ ഒളിച്ചുകളി നടത്തുന്നുണ്ടോന്നാണ്. ഇരുണ്ട മൂലകളിലേക്ക് വെളിച്ചം വീഴുന്നതും നോക്കിയിരിക്കേ പേര് വിളിക്കുന്നത് കേൾക്കുമ്പോൾ ആശ്വാസം.
രോഗം പാതി കുറഞ്ഞ ഉന്മേഷം. അകത്തെ മാലാഖമാരുടെ സാന്നിദ്ധ്യവും
വെൺചിരിയും ജീവൻ്റെ മന്ത്രവും കേട്ടിറങ്ങുമ്പോഴേ പറയും “ഇനി വരണ്ടാ.”
പറഞ്ഞ് പറഞ്ഞ് പറ്റിച്ചൊരുന്നാൽ ആശുപത്രിയിൽ നിന്നും ഒരു പ്രാവ് പറന്നുപോയി.
പകരം പറന്നു വന്നത് ഒരു കൂട്ടം പ്രാവുകൾ !
രോഗമില്ലാത്ത ഒരാളെ കാണിച്ചു തരാൻ പറഞ്ഞവർ വട്ടമിട്ട് കുറുകി നടന്നു!
ഞാൻ തേടിയ മിടിപ്പ് … ജീവൻ്റെ താളം… സ്വയം കണ്ടെത്തി.
താളം തേടുന്നൊരു ഭിഷഗ്വരൻ!
👍
സൂപ്പർ