“പൊന്നൊളിതൂകി കതിരവനെത്തി
പുഞ്ചിരിതൂകി ഉണർന്നീടാം..
ഓരോദിനവും ഒരുവരദാനം
ഓർത്തുവണങ്ങാം ഈശ്വരനെ..”
ശുഭദിനം..
🍀🍀🍀
ഏത് കാര്യത്തേയും നമ്മൾ
എങ്ങനെ സമീപിക്കുന്നു എന്നത്
അനുദിന ജീവിത യാത്രയിൽ
ഏറെ പ്രധാനപ്പെട്ടതാണ്..
ഒരേ പ്രതിസന്ധികളിൽക്കൂടി കടന്നു പോയ രണ്ടു പേരിൽ ഒരാൾ വളരെയധികം അസ്വസ്ഥനും നിരാശ ബാധിച്ചവനും ദുഃഖിതനും ആവുമ്പോൾ മറ്റെയാൾ നിസ്സാരമായി ആ പ്രതിസന്ധിയെ അതിജീവിച്ചതിന് എത്രയോ ഉദാഹരണം നമുക്ക് കണ്ടെത്താനാവും
വീക്ഷണകോണിലെ മാറ്റങ്ങൾ മാത്രമാണ് സാഹചര്യങ്ങൾ ഒരു പോലെയെങ്കിലും ഈ മനുഷ്യരെ വ്യത്യസ്തരാക്കുന്നത്
മനസ്സിന് സന്തോഷവും സന്താപവും യഥാർത്ഥത്തിൽ നൽകുന്നത്
എപ്രകാരമാണ് നമ്മുടെ ചിന്തകൾ എന്നതിനെ ആശ്രയിച്ചിരിക്കുന്നു
മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായും ക്രിയാത്മകമായും കാര്യങ്ങളെ കാണുന്നവർ എന്നും ഏവർക്കും പ്രചോദനമാണ്.
ഒരു അദ്ധ്യാപകൻ്റെ ഓർമ്മകൾ ഇങ്ങനെ..
പ്രതിദിന ചിന്തകൾ ഓരോ ദിവസത്തെയും ക്ലാസ്സിൻ്റെ ആരംഭത്തിൽ ഓരോ വിദ്യാർത്ഥികൾ മാറി മാറി അവതരിപ്പിക്കണം എന്നതായിരുന്നു വർഷങ്ങളായുള്ള പതിവ്. അനേകം ചിന്തകൾ അപ്രകാരം വിദ്യാർത്ഥികൾ ക്ലാസ്സിൽ പങ്കുവെച്ചു .. എങ്കിലും മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു ചിന്ത ഭംഗിയായി ഒരു വിദ്യാർത്ഥി ഒരിക്കൽ അവതരിപ്പിച്ചു..അതിങ്ങനെയാണ്..
” നമുക്കെല്ലാവർക്കും ഒരു പോലെ ലഭിക്കുന്നതെന്താണ് ..?”
മറ്റു കുട്ടികൾ ഉത്തരം പറഞ്ഞു..
“സമയം”
“ശരിയാണ് ”
“എന്നാൽ അത് മാത്രമല്ല മറ്റൊന്നു കൂടി നമുക്കെല്ലാവർക്കും ഒരു പോലെ ലഭിക്കുന്നുണ്ട് ”
“അതാണ് സ്വപ്നങ്ങൾ ”
കുട്ടികൾ തെല്ലതിശയത്തോടെ ചിന്തകൾ അവതരിപ്പിച്ച സഹപാഠിയെ നോക്കി..
“അതെ.. സമയം ഏവർക്കും ഒരു പോലെയാണ് സ്വപ്നങ്ങളും. നമ്മൾ എല്ലാവരും വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നുള്ളവരാണ്. നമ്മുടെ കഴിവുകൾ, ശരീര ഘടന, നിറം, സമ്പത്ത്, സാഹചര്യങ്ങൾ എല്ലാം വ്യത്യസ്തം..”
“ജാതി മതം വ്യത്യസ്തം..”
“സന്തോഷം സമാധാനം
കഷ്ടങ്ങൾ ദുരിതങ്ങൾ
എല്ലാം ഏറിയും കുറഞ്ഞുമിരിക്കുന്നു..”
“എന്തിന് നമുക്ക് ലഭിക്കുന്ന മാർക്കുകൾ പോലും വ്യത്യസ്തം..”
കുട്ടികൾ പുഞ്ചിരിച്ചു..
“നമ്മൾ ഉറക്കത്തിൽ സ്വപ്നം കാണാറില്ലേ..?”
“ഇല്ലായ്മയിൽ വളരുന്നവർക്കും
സമ്പന്നതയിൽ വളരുന്നവർക്കും
ദുഃഖത്തിലും നിരാശയിൽ കഴിയുന്നവർക്കും എല്ലാം ഒരു പോലെ
ലഭിക്കുന്നതാണ് ആ സ്വപ്നങ്ങൾ.. ”
“സന്തോഷത്താൽ മതി മറന്ന് പോകുന്ന സുന്ദര സ്വപ്നങ്ങൾ.. ”
“ഭയന്ന് വിറച്ചു പോകുന്ന ഭീകരമായ സ്വപ്നങ്ങൾ.. ”
“ചിലതിൽ ഇഷ്ടപ്പെട്ടവർക്കൊപ്പമുള്ള ഉല്ലാസ യാത്രകൾ കാണാം.. ”
“ചിലതിൽ ഒറ്റയ്ക്ക് ഏതോ ഘോര വനത്തിൽ അകപ്പെട്ട് ഭയന്ന് പോയ നിമിഷങ്ങളും കാണാം.. ”
“ചിലതിൽ വിജയ ശ്രീലാളിതനായി നിൽക്കുമ്പോൾ
ചിലതിൽ പരാജയമേറ്റു വാങ്ങി നിൽക്കുന്ന നമ്മളെ കാണാം..”
“അതെ സ്വപ്നങ്ങൾ ഏവർക്കും ഒരു പോലെയാണ്. ”
“നല്ല സ്വപ്നങ്ങൾ ഉണ്ടാവാം
അതു പോലെ വീണ്ടും കാണാൻ ആഗ്രഹിക്കാത്ത സ്വപ്നങ്ങളും ഉണ്ടാവാം..”
“അതായത് സ്വപ്നങ്ങളിൽ പോലും നല്ലതും ചീത്തയും ഉണ്ട് , ജീവിതത്തിലും അങ്ങനെ തന്നെ.. ”
“സ്വപ്നങ്ങളെ നമുക്ക് തെരഞ്ഞെടുക്കാൻ ആവില്ല, എന്നാൽ മൂല്യബോധവും നന്മയും ഉള്ള ജീവിതം നമുക്ക് തെരഞ്ഞെടുക്കാം.. ”
“നന്മയെ മാത്രം തെരഞ്ഞെടുക്കാൻ എത്ര നല്ല അവസരമാണ് നമുക്ക് ലഭിച്ചിട്ടുള്ളത്
എന്ന് ചിന്തിക്കാം.. ”
“ഏത് പ്രതിസന്ധിയേയും തളരാതെ അതിജീവിക്കാൻ നമുക്ക് കഴിയണം.
ഭീതിദമായ സ്വപ്നങ്ങൾ കണ്ട് നമ്മൾ ഉണർന്നെഴുന്നേൽക്കുന്നത് പോലെ.. ഉണരുമ്പോൾ അതിൽ നിന്നും മോചനം പ്രാപിക്കും പോലെ..”
“നമുക്ക് നല്ല സ്വപ്നങ്ങൾ കാണാനാവും.. ഉറക്കത്തിലല്ല ഉണർന്നിരിക്കുമ്പോൾ..”
നല്ലത് മാത്രം ജീവിതത്തിൽ വരും എന്ന പ്രതീക്ഷയോടെ തുല്യമായി ലഭിക്കുന്ന സമയത്തെ നല്ല രീതിയിൽ വിനിയോഗിച്ച് നമുക്ക് മുന്നോട്ട് പോകാം. ”
ആ വിദ്യാർത്ഥിയുടെ വാക്കുകൾ അത്രയേറെ ശ്രദ്ധയോടെ എല്ലാവരും കേട്ടിരുന്നു.. അത്ഭുതത്തോടെ..
” സ്വപ്നങ്ങൾ കാണണം..
ഉറക്കത്തിലല്ല… ഉണർന്നിരിക്കുമ്പോൾ.
ഏവർക്കും ഒരു പോലെ ലഭിക്കുന്ന സമയത്തെ നഷ്ടമാകാതെ വിനിയോഗിക്കണം.”
ഇതായിരുന്നു ഏവരുടേയും മനസ്സിൽ അപ്പോൾ.
എല്ലാ പ്രിയപ്പെട്ടവർക്കും ഈ കുറിപ്പ് പ്രചോദനമാകട്ടെ..
പ്രിയമോടെ
ഒരിക്കൽ കൂടെ
പ്രഭാത വന്ദനം
🙏💚
Good ❤️
നല്ല ചിന്ത
🙏
സത് ചിന്ത